ഐപിഎല്‍: ചാംപ്യന്‍മാര്‍ക്ക് ഇവരെ വേണ്ട., മൂന്നു പേര്‍ പടിക്കുപുറത്ത്!! സിഎസ്‌കെ ഒഴിവാക്കിയവര്‍...

ചെന്നൈ:ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള ലേലം ഡിസംബറില്‍ നടക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ തിരക്കിട്ട നീക്കങ്ങളിലാണ്. അടുത്ത സീസണിനു മുന്നോടിയായി പല താരങ്ങളെയും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് ഫ്രാഞ്ചൈസികള്‍.
കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും ടീമിനെ ഉടച്ചു വാര്‍ക്കുന്ന തിരക്കിലാണ്. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം കഴിഞ്ഞ തവണ ഐപിഎല്ലില്‍ തിരിച്ചെത്തിയ സിഎസ്‌കെ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഇതിഹാസ താരം എംഎസ് ധോണിക്കു കീഴില്‍ കിരീടത്തില്‍ മുത്തമിട്ടത്. ഡിസംബര്‍ 17, 18 തിയ്യതികളിലായിരിക്കും ഐപിഎല്‍ ലേലമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നു പേരെ ഒഴിവാക്കി
കഴിഞ്ഞ സീസണിലെ 25 അംഗ സംഘത്തിലെ 22 പേരെയും പുതിയ സീസണില്‍ നിലനിര്‍ത്താന്‍ ചെന്നൈ തീരുമാനിച്ചു. മൂന്നു പേരെ മാത്രമാണ് സിഎസ്‌കെ വേണ്ടെന്നു വച്ചത്. ഇംഗ്ലീഷ് പേസറായ മാര്‍ക്ക് വുഡും ഇക്കൂട്ടത്തിലുണ്ട്.
ഷിതിസ് ശര്‍മ, കനിഷ്‌ക് സേത്ത് എന്നിവരാണ് സിഎസ്‌കെ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റു താരങ്ങള്‍. മലയാളി പേസര്‍ കെ എം ആസിഫിനെ നിലനിര്‍ത്തിയെന്നത് ശ്രദ്ധേയമാണ്.
വുഡ് കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി ഒരു കളിയില്‍ പന്തെറിഞ്ഞിരുന്നെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, ഷിതിസിനും കനിഷ്‌കിനും കഴിഞ്ഞ സീസണില്‍ ഒരു കളിയില്‍പ്പോലും അവസരം ലഭിച്ചിരുന്നില്ല.

ലിസ്റ്റ് സമര്‍പ്പിച്ചു
നിലനിര്‍ത്താന്‍ തീരുമാനിച്ച താരങ്ങളുടെയും ഒഴിവാക്കിയ കളിക്കാരുടെയും ലിസ്റ്റ് സിഎസ്‌കെ ഐപിഎല്‍ ഭരണസമിതിക്കു സമര്‍പ്പിച്ചു കഴിഞ്ഞു. ഇന്നായിരുന്നു (നവംബര്‍ 15) ഫ്രാഞ്ചൈസികള്‍ അന്തിമ ലിസ്റ്റ് ഭരണസമിതിക്കു നല്‍കേണ്ടിയിരുന്ന അവസാന തിയ്യതി. ഇതിനു തൊട്ടുമുമ്പത്തെ ദിവസമാണ് സിഎസ്‌കെ തങ്ങളുടെ ലിസ്റ്റ് കൈമാറിയത്.

സിഎസ്‌കെ നിലനിര്‍ത്തിയ താരങ്ങള്‍
എംഎസ് ധോണി, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, ഡ്വയ്ന്‍ ബ്രാവോ, കാണ്‍ ശര്‍മ, ഷെയ്ന്‍ വാട്‌സന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, അമ്പാട്ടി റായുഡു, മുരളി വിജയ്, ഹര്‍ഭജന്‍ സിങ്, ഫഫ് ഡുപ്ലെസി, സാം ബില്ലിങ്‌സ്, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍, ലുംഗിസാനി എന്‍ഗിഡി, കെ എം ആസിഫ്, എന്‍ ജഗദീശന്‍, മോനു സിങ്, ധ്രുവ് ഷോറെ, ചൈതന്യ ബിഷ്‌നോയ്, ഡേവിഡ് വില്ലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications