Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: സിഎസ്‌കെ 'ക്ലീനിങ്' തുടങ്ങി... ആദ്യം തെറിച്ചത് ഇംഗ്ലണ്ട് താരം, ഇനിയാരൊക്കെ?

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണിലെ താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ മുന്‍ ചാംപ്യന്‍മാരും നിലവിലെ റണ്ണറപ്പുമായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ 'ക്ലീനിങ്' തുടങ്ങി. ഇംഗ്ലണ്ടിന്റെ മുന്‍ നിര ബാറ്റ്‌സ്മാന്‍ സാം ബില്ലിങ്‌സാണ് സിഎസ്‌കെ ടീമില്‍ നിന്ന് ആദ്യം തെറിച്ചത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് ബില്ലിങ്‌സിന് അവസരം ലഭിച്ചത്.

bilings

ഐപിഎല്ലിന്റെ 2018ലെ സീസണില്‍ 10 മല്‍സരങ്ങില്‍ സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ ബില്ലിങ്‌സിനുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ കളിച്ച ഒരേയൊരു മല്‍സരത്തില്‍ അവസരം ലഭിച്ച ബില്ലിങ്‌സ് ഇതില്‍ ടീമിന്റെ വിജയശില്‍പ്പിയാവുകയും ചെയ്തിരുന്നു. മുരളി വിജയ്, മോഹിത് ശര്‍മ, കാണ്‍ ശര്‍മ, സ്‌കോട്ട് ക്യുഗെലെജിന്‍, ഡേവിഡ് വില്ലി, മലയാളി താരം കെഎം ആസിഫ് എന്നിവരെയും സിഎസ്‌കെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. ലേലത്തിന് മുന്നോടിയായി ഇപ്പോള്‍ 3.2 കോടി രൂപയാണ് സിഎസ്‌കെയുടെ പഴ്‌സിലുള്ളത്.

ഡാഡീസ് ആര്‍മിയെന്നു വിമര്‍ശകര്‍ പരിഹസിക്കുന്ന സിഎസ്‌കെ പുതിയ സീസണിന് മുന്നോടിയായി പല മാറ്റങ്ങളും വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പല വെറ്ററന്‍ താരങ്ങളും ഇപ്പോള്‍ സിഎസ്‌കെയുടെ കൂടാരത്തിലാണ്. ലേലത്തിനു മുമ്പ് ഐപിഎല്ലിലെ എട്ടു ഫ്രാഞ്ചൈസികളോടും അടുത്ത സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ ലിസ്റ്റ് കൈമാറാന്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Story first published: Thursday, November 14, 2019, 16:01 [IST]
Other articles published on Nov 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+