Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഒരേയൊരു മല്‍സരം... ഇംഗ്ലീഷ് പേസര്‍ ചെന്നൈ വിട്ടു, കാരണം ഇതാണ്

ചെന്നൈ: ഐപിഎല്ലിന്റെ ഈ സീസണിലെ പോരാട്ടങ്ങള്‍ ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങവെ ഇംഗ്ലീഷ് പേസറായ മാര്‍ക്ക് വുഡ് ചെന്നൈ സൂപ്പര്‍കിങ്‌സ് വിട്ടു. പുതിയ സീസണിനു തയ്യാറെടുക്കുന്നതിനു വേണ്ടിയാണ് 28 കാരനയ പേസര്‍ നാട്ടിലേക്കു മടങ്ങിയത്. ഈ സീസണില്‍ ചെന്നൈക്കു വേണ്ടി ഒരു മല്‍സരത്തില്‍ മാത്രമേ വുഡിന് കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഏപ്രില്‍ ഏഴിന് മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തിലാണ് താരം കളിച്ചത്. 49 റണ്‍സ് വിട്ടുകൊടുത്ത വുഡിന് വിക്കറ്റൊന്നും നേടാനും കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള മല്‍സരങ്ങളിലെല്ലാം താരത്തിനു പുറത്തിരിക്കേണ്ടിവന്നു.

1

കൗണ്ടി ക്രിക്കറ്റില്‍ ഡര്‍ഹാം ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തി ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുപോവുന്നതെന്നു വുഡ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. ഇന്ത്യക്കെതിരേയാണ് ഇംഗ്ലണ്ട് അടുത്ത പരമ്പര കളിക്കുന്നത്. സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ ഇടം നേടാനാവാത്തതിനാവാണ് താന്‍ ടീം വിട്ടതെന്നും ഡര്‍ഹാം ടീമിനൊപ്പം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം വിശദമാക്കി.

ഏറെ പ്രതീക്ഷയോടെയാണ് വുഡ് ഐപിഎല്ലിനെത്തിയത്. വളരെ ആവേശത്തിലാണെന്നും സിഎസ്‌കെയ്ക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ തനിക്കു സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വുഡ് ഐപിഎല്ലിനു മുമ്പ് പറഞ്ഞിരുന്നു. പക്ഷെ ഒരേയൊരു മല്‍സരം മാത്രം കളിച്ചു താരത്തിനു തിരിച്ചുപോവേണ്ടിവരികയായിരുന്നു.

Story first published: Wednesday, May 9, 2018, 9:43 [IST]
Other articles published on May 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+