വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡുപ്ലെസി, ബ്രാവോ, താഹിര്‍... സിഎസ്‌കെയുടെ വിദേശ താരങ്ങള്‍ യുഎഇയിലെത്താന്‍ വൈകും

സപ്തംബര്‍ 19 മുതലാണ് ഐപിഎല്‍

ഐപിഎല്ലിന്റെ 13ാം സീസണിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറ്റു
ടീമുകളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണെന്നു പറയേണ്ടിവരും. കാരണം ഈയാഴ്ച മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അഞ്ചു ദിവസം നീളുന്ന പരിശീലന ക്യാംപൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സിഎസ്‌കെ. ഇതു സംബന്ധിച്ച് അവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതിയും തേടിക്കഴിഞ്ഞു.

1

പരിശീലന ക്യാംപില്‍ സിഎസ്‌കെയുടെ ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. ആഗസ്റ്റ് 20നായിരിക്കും ക്യാംപ് സമാപിക്കുന്നത്. ഇതിനു ശേഷം സിഎസ്‌കെ സംഘം യുഎഇയിലേക്കു പറക്കും. തുടര്‍ന്ന് അവിടെയായിരിക്കും ടീം പരിശീലന ക്യാംപ് സംഘടിപ്പിക്കുക. എന്നാല്‍ ഭൂരിഭാഗം വിദേശ താരങ്ങള്‍ സിഎസ്‌കെ ടീമിനൊപ്പം ചേരാന്‍ വൈകുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. പല കാരണങ്ങളാലും വ്യത്യസ്ത സമയത്തായിരിക്കും വിദേശ താരങ്ങള്‍ സിഎസ്‌കെയുടെ പരിശീലനക്യാംപിനൊപ്പം ചേരുന്നത്.

സിഎസ്‌കെയുടെ നിര്‍ണായക താരങ്ങളിലൊരാളും ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ഫാഫ് ഡുപ്ലെസി സപ്തംബര്‍ ഒന്നിനു ശേഷം മാത്രമേ സിഎസ്‌കെയ്‌ക്കൊപ്പം ചേരാന്‍ സാധ്യതയുള്ളൂ. ഭാര്യയുടെ രണ്ടാമത്ത പ്രസവവുമായി ബന്ധപ്പെട്ടാണാണ് അദ്ദേഹം വൈകുന്നത്. ഡുപ്ലെസിയും ദേശീയ ടീമിലെയിലും സിഎസ്‌കെയിലെയും സഹതാരമായ ലുംഗി എന്‍ഗിഡിയും ഒരുമിച്ചായിരിക്കും യുഎഇയിലേക്കു തിരിക്കുകയെന്നാണ് വിവരം.

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍, സിഎസ്‌കെയുടെ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്, ബാറ്റിങ് കോച്ച് മൈക്കല്‍ ഹസ്സി എന്നിവര്‍ ആഗസ്റ്റ് 22ന് സിഎസ്‌കെയോടൊപ്പം ചേര്‍ന്നേക്കും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനാല്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വയ്ന്‍ ബ്രാവോ, ന്യൂസിലാന്‍ഡിന്റെ മിച്ചെല്‍ സാന്റ്‌നര്‍, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ എന്നിവരും വൈകിയാണ് ഐപിഎല്ലിനെത്തുക.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറെന്‍, ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹാസ്സ്ല്‍വുഡ് എന്നിവരും ഉടന്‍ സിഎസ്‌കെയ്‌ക്കൊപ്പം കൂടാന്‍ സാധ്യത കുറവാണ്. ഇരുടീമുകള്‍ക്കും തങ്ങളുടെ ദേശീയ ടീമുകള്‍ക്കൊപ്പം മല്‍സരങ്ങള്‍ ഉള്ളതിനാലാണിത്. ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കു ശേഷം സപ്ബംബര്‍ പകുതിയോടെ മാത്രമേ ഇവര്‍ യുഎഇയിലെത്താനിടയുള്ളൂ.

Story first published: Tuesday, August 11, 2020, 17:31 [IST]
Other articles published on Aug 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X