Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയില്ലെങ്കില്‍ എന്താവും സിഎസ്‌കെ? മറ്റൊരു ക്യാപ്റ്റനെക്കുറിച്ച് ചിന്തിക്കാനാവില്ല!!- ഡുപ്ലെസി

ജൊഹാനസ്ബര്‍ഗ്: എംഎസ് ധോണിയില്ലാത്ത ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെക്കുറിച്ചു തനിക്കു ആലോചിക്കാന്‍ പോലും കഴിയില്ലെന്നും അത്രയും വലിയൊരു ഇംപാക്ടാണ് അദ്ദേഹത്തിനുള്ളതെന്നും ടീംഗവും ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഫാഫ് ഡുപ്ലെസി. 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ ധോണിയാണ് സിഎസ്‌കെയെ നയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ സിഎസ്‌കെ രണ്ടു സീസണുകളില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ സീസണിലും അദ്ദേഹമായിരുന്നു ക്യാപ്റ്റന്‍.

ഇനി ചുരുങ്ങിയത് ഒന്നോ, രണ്ടോ സീസണ്‍ മാത്രമേ ഒരുപക്ഷെ ധോണിയെ സിഎസ്‌കെയുടെ നായകസ്ഥാനത്തു കാണാന്‍ സാധ്യതയുള്ളൂ. 38 കാരനായ ധോണി കരിയറിനെക്കുറിച്ച് ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

സിഎസ്‌കെ വ്യത്യസ്തമായ ടീം

ധോണി മുന്നില്‍ നിന്നു നയിക്കുമ്പോള്‍ സിഎസ്‌കെ തീര്‍ത്തും വ്യത്യസ്തമായൊരു ടീമാണ്. ഈ ഗ്രൂപ്പില്‍ നായകനെന്ന നിലയില്‍ അത്രയും വലിയ സ്വാധീനം അദ്ദേഹത്തിനുണ്ടെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയില്‍ സംസാരിക്കവെ ഡുപ്ലെസി പറഞ്ഞു.
ധോണിക്കു കീഴില്‍ മൂന്നു തവണ സിഎസ്‌കെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ എട്ടു തവണ സിഎസ്‌കെ ഫൈനല്‍ കളിക്കുകയും ചെയ്തു. കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക ടീം കൂടിയാണ് സിഎസ്‌കെ.

മറ്റൊരു ക്യാപ്റ്ററന്‍

ധോണിയല്ലാതെ മറ്റൊരു ക്യാപ്റ്റനു കീഴില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നു ഡുപ്ലെസി വ്യക്തമാക്കി. ധോണി ടീം വിട്ടാല്‍ സിഎസ്‌കെ മ്‌റൊരു ടീമായി മാറും. അദ്ദേഹം ടീമില്‍ ഇല്ലെങ്കില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കപ്പെടുക.
ദക്ഷിണാഫ്രിക്കയെ നേരത്തേ നയിച്ചതിനാല്‍ തന്നെ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുമ്പോള്‍ ഫീല്‍ഡിങില്‍ ചില നിര്‍ദേശങ്ങള്‍ താനും നല്‍കാറുണ്ടെന്നു ഡുപ്ലെസി പറഞ്ഞു. ഏതു ടീമിലും ഒരു ക്യാപ്റ്റന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വ്യക്തിപരമായി കളിക്കളത്തില്‍ ഫീല്‍ഡിങ് ക്രമീകരണത്തില്‍ താന്‍ സഹായിക്കാറുണ്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന്റെ പ്രാധാന്യം

ഐപിഎല്‍ മുടങ്ങിയതില്‍ മറ്റുള്ളവരെപ്പോലെ തനിക്കും കടുത്ത നിരാശയുണ്ടെന്നു ഡുപ്ലെസി വ്യക്തമാക്കി. ജീവിതത്തില്‍ സ്‌പോര്‍ട്‌സിനേക്കാള്‍ വലുതായി ചിലതുണ്ട്. പക്ഷെ ഞങ്ങള്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ഐപിഎല്ലെന്നത് ഞങ്ങളുടെ സീസണിന്റെ ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്.
കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഐപിഎല്ലിന്റെ ഭാഗമാണ്. ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി ടൂര്‍ണമെന്റ് മാറിക്കഴിഞ്ഞു. കളിക്കാന്‍ ഞങ്ങള്‍ക്കെല്ലാം ഇഷ്ടമാണ്. വ്യത്യസ്ത താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം കൂടിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എതിരേ കളിച്ചിട്ടുള്ള പല താരങ്ങള്‍ക്കൊപ്പവു ംകളിക്കാനും അവരുമായി സൗഹൃദമുണ്ടാക്കാനും ഐപിഎല്ലിലൂടെ സാധിക്കുമെന്നും ഡുപ്ലെസി വിശദമാക്കി.

Story first published: Sunday, April 19, 2020, 11:06 [IST]
Other articles published on Apr 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+