ഐപിഎല്‍: മാനംകാക്കല്‍ പോരിന് ഡല്‍ഹി... തലപ്പത്തേക്കു കയറാന്‍ ചെന്നൈ

ദില്ലി: പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേ തന്നെ അസ്തമിച്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഐപിഎല്ലില്‍ മാനംകാക്കാല്‍ പോരിനിറങ്ങുന്നു. രാത്രി എട്ടിന് മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സിനെയാണ് ഡല്‍ഹി നേരിടുന്നത്. ഡല്‍ഹിയുടെ ഹോംഗ്രൗണ്ടായ ദില്ലിയിലെ ഫിറോസ്ഷാ കോടല സ്‌റ്റേഡിയത്തിലാണ് മല്‍സരം.
ശേഷിച്ച രണ്ടു കളികളിലും ജയിച്ച് തലയുയര്‍ത്തി ടൂര്‍ണമെന്റിനോട് വിടപറയാനാണ് ഡല്‍ഹിയുടെ ശ്രമം. 12 മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ഒമ്പതു തോല്‍വിയുമുള്‍പ്പെടെ ആറു പോയിന്റോടെ അവസാന സ്ഥാനത്താണ് ഡല്‍ഹി. ചെന്നൈയാവട്ടെ ഇത്രയും മല്‍സരങ്ങൡ നിന്നും എട്ടു ജയവും നാലു തോല്‍വിയുമടക്കം 16 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. മികച്ച മാര്‍ജിനില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാല്‍ തലപ്പത്തേക്കു കയറാന്‍ സിഎസ്‌കെയ്ക്കാവും.

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍
സീസണില്‍ തുടരെ മൂന്നു മല്‍സരങ്ങളില്‍ തോറ്റതിന്റെ ക്ഷീണത്തിലാണ് ഡല്‍ഹി സ്വന്തം മൈതാനത്തേക്കു സിഎസ്‌കെയെ ക്ഷണിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്്‌സ് ബാംഗ്ലൂരിനോട് അഞ്ചു വിക്കറ്റിനും തൊട്ടുമുമ്പത്തെ കളികൡ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഒമ്പതു വിക്കറ്റിനും ഏഴു വിക്കറ്റും ഡല്‍ഹി തകര്‍ന്നടിയുകയായിരുന്നു.
ഇനിയും തോല്‍വി വഴങ്ങി കൂടുതല്‍ നാണക്കേടിലേക്കു വീഴാതെ അടുത്ത രണ്ടു മല്‍സരങ്ങളിലും ജയിച്ച് മാനംകാക്കാനാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയുടെ ശ്രമം.

ടീമായി കളിക്കാനാവുന്നില്ല
മികച്ച താരങ്ങള്‍ ഉണ്ടായിട്ടും ഒരു ടീമെന്ന നിലയില്‍ കളിക്കളത്തില്‍ ഒത്തിണക്കത്തോടെ കൡക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഡല്‍ഹിയുടെ പ്രധാന പ്രശ്‌നം. സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററായ റിഷഭ് പന്ത്, ക്യാപ്റ്റന്‍ ശ്രേയസ് എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നാലിലും ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു പന്ത്. 79, 69, 61, 17, 128* എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.
പന്ത് മികച്ച ഫോം തുടരുന്നതിനൊപ്പം ടീമിലെ മറ്റു താരങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചാല്‍ വലിയൊരു സ്‌കോര്‍ സിഎസ്‌കെയ്‌ക്കെതിരേ നേടാന്‍ ഡല്‍ഹിക്കാവും.

ബാറ്റിങ് കരുത്തില്‍ ചെന്നൈ
ബാറ്റിങ് കരുത്തിലാണ് മുന്‍ ജേതാക്കളായ ചെന്നൈയുടെ കുതിപ്പ്. ഏതു ബൗളിങ് നിരയെയും തല്ലിപ്പരുവമാക്കാന്‍ ശേഷിയുള്ള ബാറ്റിങ് ലൈനപ്പാണ് സിഎസ്‌കെയുടേത്. ഓപ്പണിങില്‍ അമ്പാട്ടി റായുഡുവിനൊപ്പം ഷെയ്ന്‍ വാട്‌സനും മികച്ച ഫോമില്‍ കളിക്കുമ്പോള്‍ മധ്യനിരയില്‍ ടീമിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കാന്‍ ധോണിയുമുണ്ട്. സുരേഷ് റെയ്‌നയും ഫോമിലേക്കുയര്‍ന്നത് ചെന്നൈ ബാറ്റിങ് നിരയെ കൂടുതല്‍ അപകടകാരികളാക്കിയിട്ടുണ്ട്.
എന്നാല്‍ ബൗളിങില്‍ ഇപ്പോഴും ചെന്നൈക്കു ചില പോരായ്മകളുള്ളതായി കാണാം. പ്ലേഓഫിന് മുമ്പ് ഇതു കൂടി പരിഹരിക്കാനാവും സിഎസ്‌കെയുടെ ശ്രമം.

മേല്‍ക്കൈ ചെന്നൈക്ക്
ഐപിഎല്ലിലെ കണക്കുകള്‍ നോക്കിയാല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ചെന്നൈ സൂപ്പര്‍കിങ്‌സിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ 17 മല്‍സരങ്ങളിലാണ് ഇരുടീമും ശക്തി പരീക്ഷിച്ചത്. ഇതില്‍ 12ലും ജയം സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു. അഞ്ചെണ്ണത്തിലാണ് ഡല്‍ഹിക്കു ജയിക്കാനായത്.
ഫിറോസ്ഷാ കോട്‌ലയിലെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും ഡല്‍ഹിയെ ചെന്നൈ മലര്‍ത്തിയടിച്ചു. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒരു കളി മാത്രമാണ് ഡല്‍ഹിക്കു ജയിക്കാനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications