Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണിയുടെ ഒരൊറ്റ സന്ദേശം സിഎസ്കെ ക്യാംപിന് വഴിവച്ചു- സിഇഒ പറയുന്നു

ഐപിഎല്ലിന്റെ 13ാം സീസണിനു മുന്നോടിയായി യുഎഇയിലേക്കു തിരിക്കുന്നതിനു മുമ്പ് ഇന്ത്യയില്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ച ഒരേയൊരു ടീം മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലായിരുന്നു അഞ്ചു ദിവസം നീണ്ട സിഎസ്‌കെയുടെ പരിശീലന ക്യാംപ്. ഇത് അവസാനിച്ചതിനു പിന്നാലെയായിരുന്നു സിഎസ്‌കെ ടീം യുഎഇയിലേക്കു പറന്നത്. മറ്റുള്ള ഏഴു ഫ്രാഞ്ചൈസികളും കൊവിഡ് ഭീഷണി കാരണം പരിശീലന ക്യാംപ് നടത്താന്‍ ധൈര്യം കാണിക്കാതിരുന്നപ്പോഴായിരുന്നു സിഎസ്‌കെ തങ്ങളുടെ ഇന്ത്യന്‍ താരങ്ങള്‍ക്കു പരിശീലനത്തിന് വഴിയൊരുക്കിയത്.

1

ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ സന്ദേശമാണ് ക്യാംപ് സംഘടിപ്പിക്കാന്‍ തങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍. യുഎഇയില്‍ ഐപിഎല്‍ നടക്കുമെന്ന് പ്രഖ്യാപനം വന്നപ്പോള്‍ പരിശീലനക്യാംപ് നടത്തണമോയെന്ന കാര്യത്തില്‍ തനിക്കു സംശയങ്ങളുണ്ടായിരുന്നു. കാരണം ഇതിനു വേണ്ടി ബയോ ബബ്ള്‍ തയ്യാറാക്കേണ്ടിവരും. തുടര്‍ന്നാണ് ചെന്നൈയില്‍ ക്യാംപ് നടത്തുന്നതിനെക്കുറിച്ച് അഭിപ്രായം തേടി ധോണിക്കു സന്ദേശമയച്ചതെന്നു അദ്ദേഹം വ്യക്തമാക്കി.

ദുബായിലേക്കു തിരിക്കും മുമ്പ് അഞ്ചു ദിവസത്തെ ക്യാംപ് നടത്തിയത് കൊണ്ട് കാര്യമുണ്ടോയെന്നും ധോണിയോടു ചോദിച്ചതായി സിഎസ്‌കെയുടെ യൂട്യുബ് വീഡിയോയില്‍ വിശ്വനാഥന്‍ പറയുന്നു. ധോണി മറുപടി ഇങ്ങനെയായിരുന്നു- സര്‍, കഴിഞ്ഞ നാല്- അഞ്ച് മാസങ്ങളായി നമ്മള്‍ കളിച്ചിട്ടില്ല. ചെന്നൈയില്‍ നമ്മളെല്ലാം ഒത്തുകൂടേണ്ടതുണ്ട്. ചെന്നൈയില്‍ ബയോ ബബ്‌ളിലായിരിക്കും നമ്മള്‍. ദുബായിലും ബയോ ബബ്ള്‍ ഉള്ളതിനാല്‍ ഇത് പെട്ടെന്നു സാഹചര്യവമായി പൊരുത്തപ്പെടാന്‍ ടീമിനെ സഹായിക്കും.

2

ചെന്നൈയില്‍ നടന്ന പരിശീലന ക്യാംപില്‍ ധോണിയെക്കൂടാതെ സുരേഷ് റെയ്‌ന, മുരളി വിജയ്, ദീപക് ചഹര്‍, അമ്പാട്ടി റായുഡു, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരടക്കമുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു. വ്യക്തിപരമായ കാരങ്ങളെ തുടര്‍ന്ന് വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ക്യാംപില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

വീണ്ടും പരിശീലനത്തിലേത്തു തിരിച്ചെത്തുന്നതിനാല്‍ ഇതു വളരെ വളരെ പ്രധാനമായിരുന്നുവെന്ന് റായുഡു വ്യക്തമാക്കി. ദുബായിലും ഞങ്ങള്‍ക്കു ആറു ദിവസത്തെ ക്വാറന്റീന്‍ ഉള്ളതിനാല്‍ ഈ പരിശീലന ക്യാംപ് താരങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നീ മൂന്നു വേദികളിലായിട്ടാണ് മല്‍സരങ്ങള്‍. യുഎഇയിലെ കൊവിഡ് പെരുമാറ്റങ്ങളില്‍ വ്യത്യാസമുള്ളതിനാല്‍ ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Story first published: Friday, August 28, 2020, 11:08 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+