Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അങ്കം തുടങ്ങും മുമ്പ് ധോണി കാണിച്ച ചങ്കൂറ്റം! ഒരു ക്യാപ്റ്റനും കാണിക്കാത്ത ധൈര്യം

ഐപിഎല്ലിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ ഇനി അങ്കം തുടങ്ങാനുള്ള കാത്തിരിപ്പിലാണ്. ഈ മാസം 19നാണ് രാത്രി 7.30ന് അബുദാബിയില്‍ ഉദ്ഘാടന മല്‍സരം. നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ പോരാട്ടം. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കുന്ന മല്‍സരം കൂടിയാണിത്. കാരണം ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ രണ്ടു ടീമുകളാണ് ഇരുവരും. മാത്രമല്ല മികച്ച റെക്കോര്‍ഡും ഇവര്‍ക്കു ഐപിഎല്ലിലുണ്ട്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ ഉദ്ഘാടന മല്‍സരം.

എന്നാല്‍ മുംബൈയും സിഎസ്‌കെയും തമ്മില്‍ ആദ്യ മല്‍സരം കളിക്കാന്‍ കാരണക്കാരന്‍ ക്യാപ്റ്റന്‍ ധോണിയാണ്. അദ്ദേഹം ധൈര്യപൂര്‍വ്വമുള്ള തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ഉദ്ഘാടന മല്‍സരത്തില്‍ മാറ്റം വരുമായിരുന്നു.

സിഎസ്‌കെയും വെല്ലുവിളികളും

സിഎസ്‌കെയും വെല്ലുവിളികളും

ഐപിഎല്ലിനു മുമ്പ് ഏറ്റവുമധികം വെല്ലുവിളി നേരിട്ട ടീം ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. കാരണം സിഎസ്‌കെയിലെ 13 പേര്‍ക്കായിരുന്നു കൊവിഡ് പിടിപെട്ടത്. ഇക്കൂട്ടത്തില്‍ പേസര്‍ ദീപക് ചഹര്‍, ബാറ്റ്‌സ്മാന്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരുമുണ്ടായിരുന്നു. ബാക്കിയുള്ള 10 പേരും സപ്പോര്‍ട്ട് സ്റ്റാഫുമാരില്‍ പെട്ടവരായിരുന്നു.
ടീമിന്റെ ആറു ദിവസത്തെ ക്വാറന്റീന്‍ കാലാവധി അവസാനിക്കുന്ന ദിവസമായിരുന്നു ഇത്രയുമധികം പേര്‍ക്ക് സിഎസ്‌കെയില്‍ രോഗം സ്ഥിരീകരിച്ചത്. മറ്റുള്ള ഏഴു ഫ്രാഞ്ചൈസികളും ആറു ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് പരിശീലനം ആരംഭിച്ചപ്പോള്‍ സിഎസ്‌കെയ്ക്കു വീണ്ടുമൊരു ആറു ദിവസം കൂടി ക്വാറന്റീനില്‍ തുടരേണ്ടി വന്നു. ഒടുവില്‍ രണ്ടാം ഘട്ട ക്വാറന്റീനില്‍ പരിശോധനാ ഫലം നെഗറ്റീവായതോടെ വൈകിയാണ് സിഎസ്‌കെ ടീം ദുബായില്‍ പരിശീലനത്തിന് ഇറങ്ങിയത്.

സിഎസ്‌കെയ്ക്കു ഓപ്ഷന്‍ നല്‍കി

സിഎസ്‌കെയ്ക്കു ഓപ്ഷന്‍ നല്‍കി

സിഎസ്‌കെയിലെ ഈ മോശം സാഹചര്യം പരിഗണിച്ച് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ ധോണിക്കു ഒരു ഓപ്ഷന്‍ നല്‍കിയിരുന്നു. ഒന്നുകില്‍ ഉദ്ഘാടന മല്‍സരം കളിക്കാം, അല്ലെങ്കില്‍ മാച്ച് നമ്പര്‍ അഞ്ച് വേണമെങ്കില്‍ തിരഞ്ഞെടുക്കാം. അങ്ങനെയാണെങ്കില്‍ ടീമിന് പരിശീലനം നടത്താന്‍ കുറച്ചു കൂടി സമയം ലഭിക്കുകയും ചെയ്യും. കാരണം മറ്റു ടീമുകളെ അപേക്ഷിച്ച് വൈകിയാണ് സിഎസ്‌കെ പരിശീലനം ആരംഭിച്ചത്.
പട്ടേലിന്റെ ഈ ഓപ്ഷന്‍ തള്ളാനുള്ള ധൈര്യം കാണിച്ച ധോണി ഉദ്ഘാടന മല്‍സരത്തിനു തന്നെ സിഎസ്‌കെ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു. ഇതാണ് ആരാധകര്‍ ആഗ്രഹിച്ചതു പോലെ തന്നെ രണ്ടു മികച്ച ടീമുകള്‍ തമ്മിലുള്ള പോരിന് വഴിയൊരുക്കിയത്.

സാധാരണ അഭിപ്രായം തേടാറില്ല

സാധാരണ അഭിപ്രായം തേടാറില്ല

ഐപിഎല്ലിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിക്കുന്നതിനു ഫ്രാഞ്ചൈസികളുടെ അഭിപ്രായം തേടുന്ന പതിവില്ലെന്നു ഒരു ഐപിഎല്‍ ഭരണസമിതിയംഗം വ്യക്തമാക്കി. പക്ഷെ ഇപ്പോഴത്തെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്. കാരണം സിഎസ്‌കെയില്‍ നിരവധി പേര്‍ കൊവിഡ് കാരണം ചികില്‍സയില്‍ കഴിയുകയാണ്. അതുകൊണ്ടാണ് ഫിക്‌സ്ചര്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് സിഎസ്‌കെയുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയത്.
സിഎസ്‌കെയുടെ ആദ്യ മല്‍സരം പിന്നീടേക്കു വേണമെങ്കില്‍ മാറ്റി വയ്ക്കാമായിരുന്നു. പക്ഷെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ തങ്ങള്‍ക്കു കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് സിഎസ്‌കെ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരക്കേറിയ ഷെഡ്യൂള്‍

തിരക്കേറിയ ഷെഡ്യൂള്‍

ഉദ്ഘാടന മല്‍സരം തിരഞ്ഞെടുത്തതില്‍ തീരുന്നില്ല സിഎസ്‌കെ ക്യാപ്റ്റന്‍ ധോണിയുടെ ചങ്കൂറ്റം. ആദ്യത്തെ ആറു ദിവസത്തിനിടെ മൂന്നു മല്‍സരങ്ങള്‍ കളിക്കാനും സിഎസ്‌കെ തയ്യാറായെന്നതാണ് മറ്റൊരു പ്രശംസനീയമായ കാര്യം. ടൂര്‍ണമെന്റിന്റെ ആദ്യത്തെയാഴ്ചയില്‍ ഇത്രയുമേറെ മല്‍സരങ്ങള്‍ കളിക്കുന്ന ഒരേയൊരു ടീമും സിഎസ്‌കെയാണ്.
19ന് മുംബൈ ഇന്ത്യന്‍സുമായുള്ള ഉദ്ഘാടന മല്‍സരം കഴിഞ്ഞാല്‍ 22ന് രാജസ്ഥാന്‍ റോയല്‍സുമായും 25ന് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായും സിഎസ്‌കെ ഏറ്റുമുട്ടും. മൂന്നു മല്‍സരങ്ങളും വ്യത്യസ്ത വേദികളാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അബുദാബി, ഷാര്‍ജ, ദുബായ് എന്നീവിടങ്ങളിലാണ് സിഎസ്‌കെയുടെ ആദ്യത്തെ മൂന്നു മല്‍സരങ്ങള്‍.

Story first published: Monday, September 7, 2020, 13:41 [IST]
Other articles published on Sep 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+