Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണിക്ക് ഇത് അവസാന ടൂര്‍ണമെന്റ്! കിരീടത്തോടെ മഹി പടിയിറങ്ങിയേക്കും

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ എംഎസ് ധോണിയുടെ കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്ന് സൂചന. ഇത്തവണത്തെ ടൂര്‍ണമെന്റ് അവസാനിക്കുന്നതോടെ 39 കാരനായ ധോണി ക്രിക്കറ്റിനോടു പൂര്‍ണമായി വിരമിച്ചേക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീണ്ടുമൊരു ഐപിഎല്ലില്‍ കൂടി നയിക്കാനൊരുങ്ങുകയാണ് ധോണി. ഇത്തവണ ടീമിനെ നാലാം കിരീടത്തിലേക്കു നയിച്ച് സിഎസ്‌കെയോടും അദ്ദേഹം ഗുഡ്‌ബൈ പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതിനകം മൂന്നു തവണ സിഎസ്‌കെയെ ജേതാക്കളാക്കിയ ധോണി ഐപിഎല്ലിന്റെ മുഴുവന്‍ സീസണുകളിലും ടീമിനെ പ്ലേഓഫില്‍ എത്തിക്കുകയും ചെയ്തിരുന്നു.

1

നേരത്തേ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കൂടി കളിച്ച ശേഷം വിരമിക്കാനാണ് ധോണി ആലോചിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് നീട്ടിവച്ചതോടെ അദ്ദേഹത്തിന്റെ ഈ ആഗ്രഹം വിഫലമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ധോണി ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് വിവരം. ഇനിയൊരു ലോകകപ്പിനു കൂടി ബാല്യമില്ലെന്നു തിരിഞ്ഞറിഞ്ഞ ധോണി ഐപിഎല്ലിന്റെ ഈ സീസണില്‍ സിഎസ്‌കെയോടൊപ്പം കിരീടം നേടിയ ശേഷം തലയുയര്‍ത്തി ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഈ സീസണിലെ ഐപിഎല്ലിനു ശേഷം ധോണി പൂര്‍ണമായും ക്രിക്കറ്റ് വിട്ടേക്കുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചിലരെ ഉദ്ധരിച്ചാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷത്തെ ഐപിഎല്ലും തുടര്‍ന്ന് ടി20 ലോകകപ്പും കളിച്ച് വിരമിക്കാനായിരുന്നു നേരത്തേ ധോണിയുടെ പ്ലാന്‍. എന്നാല്‍ കൊവിഡ് മഹാമാരി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചതായും ഒരു സുഹുത്തിനെ ഉദ്ധരിച്ച് ദേശീയ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നു.

ഇനി ധോണിക്കു ഒരു ലക്ഷ്യം മാത്രമേയുള്ളൂ. സിഎസ്‌കെയ്‌ക്കൊപ്പം ഐപിഎല്ലിന്റെ ഈ സീസണില്‍ കിരീടം നേടുകയെന്നതാണ് ഇത്. അതു സാധിച്ച ശേഷം അദ്ദേഹം ഐപിഎല്ലും മതിയാക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിരമിച്ച ശേഷം സിഎസ്‌കെയോടൊപ്പം പരിശീലകനോ, ഉപദേശദകനോ, ഭരണതലത്തിലോ ധോണിയെ കാണാനാണ് സാധ്യതയെന്നും അടുത്ത ചില വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

Story first published: Saturday, August 15, 2020, 23:20 [IST]
Other articles published on Aug 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+