Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വിസില്‍ പോട്, സിഎസ്‌കെയുടെ ക്യാംപ് എന്നുതുടങ്ങും, ധോണി എപ്പോഴെത്തും? എല്ലാമറിയാം

ഐപിഎല്ലിന്റെ 14ാം സീസണിനു മുന്നോടിയായി പടയൊരുക്കത്തിന് തയ്യാറെടുക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഈ മാസം 11 മുതല്‍ ചെന്നൈയില്‍ പരിശീലന ക്യാംപ് ആരംഭിക്കാനാണ് എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയുടെ നീക്കം. ആദ്യദിനം മുതല്‍ തന്നെ ധോണിയും ക്യാംപിലുണ്ടാവുമെന്ന് ഇന്‍സൈഡ്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

1

കഴിഞ്ഞ സീസണില്‍ സിഎസ്‌കെ പ്ലേഓഫ് പോലും കാണാതെ പുറത്തായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ക്കു ഇങ്ങനെയൊരു നാണക്കേട് നേരിട്ടത്. ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാവും സിഎസ്‌കെയിറങ്ങുക. ഒരുപക്ഷെ ധോണിയുടെ അവസാനത്തെ ഐപിഎല്‍ സീസണ്‍ കൂടിയാരിക്കും ഇത്തവണത്തേത്. കിരീടവിജയത്തോടെ തന്നെ തങ്ങളുടെ ഇതിഹാസനായകന് യാത്രയയപ്പ് നല്‍കാന്‍ സിഎസ്‌കെ ശ്രമിക്കുമെന്നുറപ്പാണ്.

സിഎസ്‌കെ ടീമിലെ മുഴുവന്‍ താരങ്ങളും ബാച്ചുകളായി ക്യാംപില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഎസ്‌കെയുടെ മുതിര്‍ന്ന ഒഫീഷ്യല്‍ വ്യക്തമാക്കി. ക്യാപ്റ്റന്‍ ധോണി ആദ്യദിവസം മുതല്‍ ക്യാംപിലുണ്ടാവും. താരങ്ങളുടെ ലഭ്യത ഒരു പ്രശ്‌നം തന്നെയാണ്. ക്യാംപ് വിജയകരമായി തന്നെ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണത്തേതു പോലെ ബയോ ബബ്ള്‍ കര്‍ശനമായി ഞങ്ങള്‍ പാലിക്കും. ഈ ഘട്ടത്തില്‍ പ്രത്യേക നടപടിക്രമങ്ങളൊന്നും ആവശ്യമില്ല. ക്യാംപിനായി ഞങ്ങള്‍ കര്‍ശനമായ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്കെല്ലാം നിര്‍ബന്ധിത പരിശോധന നടത്തുമെന്നും ഒഫീഷ്യല്‍ വിശദമാക്കി.

2

കഴിഞ്ഞ സീസണില്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിനു തൊട്ടൂമുമ്പ് സിഎസ്‌കെയുടെ രണ്ടു താരങ്ങള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്ന. ഇതേ തുടര്‍ന്നു സിഎസ്‌കെ മറ്റു ടീമുകള്‍ക്കിടയില്‍ കൊവിഡ് ഹോട്‌സ്‌പോട്ട് ആയി മാറുകയും ചെയ്തിരുന്നു. ഇതു മറ്റു ഫ്രാഞ്ചൈസികള്‍ക്കും ബിസിസിഐയ്ക്കും പ്രശ്‌നമായി മാറുകയും ചെയ്തു. ഇതേ തുടര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കേണ്ടത് എല്ലാ ഫ്രാഞ്ചൈസികളുടെയും ഉത്തരവാദിത്വമാണെന്നും ലംഘനമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് ബിസിസിഐയും ഐപിഎല്‍ ഭരണസമിതിയും വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമായിരുന്നു. ഞങ്ങള്‍ അതില്‍ നിന്നും പാഠംപഠിച്ചു. അതുപോലെയുളള സംഭവങ്ങള്‍ ഇത്തവണയുണ്ടാവില്ലെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക കാരണങ്ങളൊന്നും ഞങ്ങള്‍ കാണുന്നില്ലെന്നും സിഎസ്‌കെ ഒഫീഷ്യല്‍ പറഞ്ഞു.

Story first published: Monday, March 1, 2021, 18:44 [IST]
Other articles published on Mar 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+