Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വാട്‌സന്‍ വെടിക്കെട്ടില്‍ ചെന്നൈ... തകര്‍പ്പന്‍ സെഞ്ച്വറി, രാജസ്ഥാന്‍ നാണംകെട്ടു

പൂനെ: ഐപിഎല്ലില്‍ ഈ സീസണിലെ പുതിയ ഹോംഗ്രൗണ്ടായ പൂനെയിലെ അരങ്ങേറ്റം മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മോശമാക്കിയില്ല. തചകര്‍പ്പന്‍ ജയത്തോടെ തന്നെ പുതിയ ഹോംഗ്രൗണ്ടില്‍ സിഎസ്‌കെ തുടങ്ങി. മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ 64 റണ്‍സിനാണ് ചെന്നൈയുടെ മഞ്ഞപ്പട തകര്‍ത്തുവിട്ടത്. വ്യാഴാഴ്ച രാത്രി ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് സെഞ്ച്വറിക്കു സാക്ഷിയായ ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും സെഞ്ച്വറി പിറന്നു. ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ചെന്നൈ ഓപ്പണറുമായ ഷെയ്ന്‍ വാട്‌സനാണ് ഈ സീസണിലെ രണ്ടാം സെഞ്ച്വറി തന്റെ പേരില്‍ കുറിച്ചത്.

വാട്‌സന്റെ (106) സെഞ്ച്വറിക്കരുത്തില്‍ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 204 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടി. മറുപടിയില്‍ ഒരു ഘട്ടത്തില്‍പ്പോലും ചെന്നൈക്കു വെല്ലുവിളിയുയര്‍ത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ രാജസ്ഥാനായില്ല. 18.3 ഓവറില്‍ വെറും 140 റണ്‍സില്‍ രാജസ്ഥാന്‍ കൂടാരത്തില്‍ തിരിച്ചെത്തി.

പൊരുതിനോക്കിയത് സ്‌റ്റോക്‌സ് മാത്രം

പൊരുതിനോക്കിയത് സ്‌റ്റോക്‌സ് മാത്രം

പൊരുതാന്‍ പോലുമുള്ള ശ്രമം നടത്താതെയാണ് ചെന്നൈക്കു മുന്നില്‍ രാജസ്ഥാന്‍ നിരുപാധികം കീഴടങ്ങിയത്. 45 റണ്‍സെടുത്ത സ്‌റ്റോക്‌സാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 37 പന്തുകള്‍ നേരിട്ട താരം മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി.
ജോസ് ബട്‌ലര്‍ 22 റണ്‍സ് സംഭാവന ചെയ്തപ്പോള്‍ ക്യാപ്റ്റന്‍ രഹാനെയും പേസര്‍ ജയദേവ് ഉനാട്കട്ടും 16 റണ്‍സിനു പുറത്തായി. സ്റ്റുവര്‍ട്ട് ബിന്നിയാണ് (10) രണ്ടക്ക സ്‌കോര്‍ തികച്ച മറ്റൊരു താരം.
ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരം കളിച്ച ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെന്റിച്ച് ക്ലാസെന് ഏഴു റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മലയാളി താരം സഞ്ജു സാംസണ്‍ രണ്ടു റണ്‍സ് മാത്രമെടുത്തു മടങ്ങി.
രണ്ടു വിക്കറ്റ് വീതമെടുത്ത ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ഡ്വയ്ന്‍ ബ്രാവോ, കാണ്‍ ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയെ കശാപ്പ് ചെയ്തത്.

വാട്‌സന്‍ ഷോ

വാട്‌സന്‍ ഷോ

വെറും 51 പന്തുകളിലായിരുന്നു വാട്‌സന്റെ സെഞ്ച്വറി നേട്ടം. 57 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും ആറു സിക്‌സറുമടക്കം താരം 106 റണ്‍സെടുത്തു പുറത്തായി. ഈ സീസണിലെ രണ്ടാം ഐപിഎല്‍ സെഞ്ച്വ്വറിയാണിത്. വാട്‌സനെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും (46) ചെന്നൈ നിരയില്‍ മിന്നി. 29 പന്തില്‍ ഒമ്പതു ബൗണ്ടറികളോടയാണ് റെയ്‌ന 46 റണ്‍സ് അടിച്ചെടുത്തത്. ഡ്വയ്ന്‍ ബ്രാവോ 16 പന്തുകളില്‍ നാലു ബൗണ്ടറികളോടെ പുറത്താവാതെ 24 റണ്‍സെടുത്തു.
പരിക്കിനെ തുടര്‍ന്നു തൊട്ടുമുമ്പത്തെ മല്‍സരം നഷ്ടമായ റെയ്‌ന ഈ കളിയില്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു. ഹര്‍ഭജന്‍ സിങിനു പകരം കാണ്‍ ശര്‍മയും ടീമിലെത്തി. റെയ്‌നയുടെ വരവോടെ മുരളി വിജയ്ക്കാണണ് സ്ഥാനം നഷ്ടമായത്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട്

ആദ്യ വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട്

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ വാട്‌സനും അമ്പാട്ടി റായുഡുവും ചേര്‍ന്നു ചെന്നൈക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ തന്നെ ഇരുവരും അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. വാട്‌സനായിരുന്നു കൂടുതല്‍ അപകടകാരി. കൂടുതല്‍ പന്തുകള്‍ നേരിട്ടതും അദ്ദേഹമായിരുന്നു. നാലോവറില്‍ 50 റണ്‍സ് തികച്ച് കുതിക്കുന്നതിനിടെയാണ് റായുഡുവിനെ വീഴ്ത്തി രാജസ്ഥാന്‍ കളിയിലേക്കു തിരിച്ചുവരുന്നത്. എട്ടു പന്തുകളില്‍ നിന്നും രണ്ടു ബൗണ്ടറികളടെ 12 റണ്‍സ് നേടിയ റായുഡുവിനെ ലോഗ്ലിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടികൂടുകയായിരുന്നു.

റെയ്‌ന- വാട്‌സന്‍ കോമ്പിനേഷന്‍

റെയ്‌ന- വാട്‌സന്‍ കോമ്പിനേഷന്‍

റായുഡു പുറത്തായെങ്കിലും ചെന്നൈയുടെ റണ്‍റേറ്റിനെ അതു ബാധിച്ചില്ല. പരിക്കു ഭേദമായി തിരിച്ചെത്തിയ റെയ്‌നയും ഉജ്ജ്വല ഫോമില്‍ കളിച്ചതോടെ ചെന്നൈയുടെ കുതിപ്പിനു വേഗം കൂടി. രണ്ടാം വിക്കറ്റില്‍ റെയ്‌ന- വാട്‌സന്‍ സഖ്യം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ചെന്നൈയുടെ സ്‌കോര്‍ 11 ഓവറാവുമ്പോഴേക്കും 100 കടന്നിരുന്നു. അര്‍ധസെഞ്ച്വറിക്കു നാലു റണ്‍സ് മാത്രം അകലെ നില്‍ക്കുമ്പോള്‍ റെയ്‌നയ്ക്കു കാലിടറി. ഗോപാലിന്റെ ബൗളിങില്‍ റെയ്‌നയെ ഗൗതം ക്യാച്ചെടുത്ത് പുറത്താക്കി. റെയ്‌ന ക്രീസ് വിടുമ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ 11.5 ഓവറില്‍ 131 റണ്‍സിലെത്തിയിരുന്നു.

ധോണി മാജിക്ക് ഇല്ല

ധോണി മാജിക്ക് ഇല്ല

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ എംഎസ് ധോണി, സാം ബില്ലിങ്‌സ് എന്നിവര്‍ക്കു അധികം ആയുസ്സുണ്ടായില്ല. മൂന്നു പന്തില്‍ ഒരു ബൗണ്ടരിയോടെ അഞ്ചു റണ്‍സെടുത്ത ധോണിയെ ഗോപാലാണ് പുറത്താക്കിയത്. ഗൗതമിനു ക്യാച്ച് നല്‍കി അദ്ദേഹം കളംവിടുകയായിരുന്നു.
ബില്ലിങിലും തൊട്ടുപിറകെ ക്രീസ് വിട്ടു. വെറും മൂന്നു റണ്‍സ് മാത്രമെടുത്ത ബില്ലിങ്‌സിനെ ഗോപാലിന്റെ ബൗളിങില്‍ ബെന്‍ സ്റ്റോക്‌സ് പിടികൂടി. നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് രാജസ്ഥാന്‍ ബൗളിങ് നിരയില്‍ മിന്നിയത്. ബെന്‍ ലോഗ്ലിനു രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Friday, April 20, 2018, 23:48 [IST]
Other articles published on Apr 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+