വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെ ഭയപ്പെട്ടത് തന്നെ സംഭവിച്ചു, ഉദ്ഘാടന മല്‍സരത്തില്‍ നിന്ന് യുവതാരം പിന്‍മാറി

റുതുരാജ് ഗെയ്ക്വാദാണ് പിന്‍മാറിയിരിക്കുന്നത്

അബുദാബി: ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ബാറ്റ്‌സ്മാന്‍ റുതുരാജ് ഗെയ്ക്ക്വാദ് പിന്‍മാറി. ശനിയാഴ്ച നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ അബുദാബിയിലാണ് സിഎസ്‌കെ കന്നിയങ്കത്തില്‍ ഏറ്റുമുട്ടുന്നത്. കൊവിഡില്‍ നിന്നും മുക്തനാവാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് റുതുരാജിന് ആദ്യ മല്‍സരം നഷ്ടമായത്.

1

നേരത്തേ ടീമംഗം ദീപക് ചഹറിനൊപ്പം കൊവിഡ് സ്ഥിരീകരിച്ച സിഎസ്‌കെ താരമായിരുന്നു റുതുരാജ്. ചഹര്‍ രോഗമുക്തനായി ടീമിനൊപ്പം പരിശീസനത്തില്‍ പങ്കു ചേര്‍ന്നപ്പോള്‍ റുതുരാജിന്റെ രോഗം ഇനിയിട്ടില്ല. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് താരത്തെ കൊവിഡ് ടെസ്റ്റിനു വിധേയനാക്കിയപ്പോള്‍ ഫലം പോസിറ്റീവായിരുന്നു. ഇതോടെ വീണ്ടും ക്വാറന്റീനില്‍ പോയിരിക്കുകയാണ് അദ്ദേഹം.

ഗെയ്ക്വാദിന്റെ കാര്യത്തില്‍ ബിസിസിഐയില്‍ നിന്നുള്ള ക്ലിയറന്‍സിനു വേണ്ടി കാത്തിരിക്കുകയാണ്. ഫിറ്റ്‌നസ് ടെസ്റ്റിനും താരത്തിനു വിധേയനാവേണ്ടതുണ്ടെന്നു സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചു. നിലവില്‍ ടീം ഹോട്ടലിനു പുറത്ത് ഐസൊലേഷനില്‍ കഴിയുകയാണ് റുതുരാജ്. രണ്ടാഴ്ചത്തെ ക്വാറന്റീന്‍ കഴിഞ്ഞപ്പോള്‍ താരത്തില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. എന്നാല്‍ കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം പോസിറ്റീവായി തന്നെ തുടരുകയായിരുന്നു.

എന്നാല്‍ രോഗം ഭേദമായി സിഎസ്‌കെയോടൊപ്പം ചേര്‍ന്ന പേസര്‍ ചഹര്‍ മുംബൈക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ കളിക്കും. നേരത്തേ യുഎയിലെത്തിയ ശേഷം ഏഴു ദിവസത്തെ നിര്‍ബന്ധ ക്വാറന്റീന്‍ കഴിയുന്നതിന്റെ അവസാന ദിവസമായിരുന്നു സിഎസ്‌കെ സംഘത്തിലെ 13 പേരുടെ ഫലം പോസിറ്റീവായത്. ചഹര്‍, റുതുരാജ് എന്നിവരെക്കൂടാതെ മറ്റുള്ള 11 പേര്‍ സപ്പോര്‍ട്ട് സ്റ്റാഫുമാരായിരുന്നു. ഇതേ തുടര്‍ന്ന് സിഎസ്‌കെ സംഘത്തിലെ മറ്റുള്ളവര്‍ക്കു ഒരാഴ്ച കൂടി ക്വാറന്റീനില്‍ കഴിയേണ്ടി വന്നിരുന്നു.

പെരുമാറ്റച്ചട്ടമനുസരിച്ച് കൊവിഡ് സ്ഥിരീകരിക്കുന്ന താരം രണ്ടാഴ്ചയാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. അതിനു ശേഷമുള്ള രണ്ടു കൊവിഡ് ടെസ്റ്റുകളില്‍ ഫലം നെഗറ്റിവ് ആവുകയും ചെയ്താല്‍ മാത്രമേ താരത്തെ ടീമിന്റെ ബയോ ബബ്‌ളിന്റെ ഭാഗമാക്കുകയുള്ളൂ. അടുത്തടുത്ത ദിവസങ്ങളിലായിരിക്കും ഈ ടെസ്റ്റുകള്‍ സംഘടിപ്പിക്കുക. ഇവയുടെ ഫലം നെഗറ്റിവായാല്‍ താരത്തിനു പരിശീലനം പുനരാരംഭിക്കാം.

റുതുരാജിന്റെ കന്നി ഐപിഎല്‍ കൂടിയാണ് ഇത്തവണത്തേത്. ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയ സുരേഷ് റെയ്‌നയ്ക്കു പകരം റുതുരാജ് സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ എത്തുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. ഷെയ്ന്‍ വാട്‌സനോടൊപ്പം താരം ഓപ്പണറായി കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് വില്ലനായത് സിഎസ്‌കെയ്ക്കു അപ്രതീക്ഷിത തിരിച്ചടിയായി മാറി. ഇനി വാട്‌സന്റെ ഓപ്പണിങ് പങ്കാളിയായ മുരളി വിജയ് കളിക്കുമെന്നാണ് വിവരം.

Story first published: Wednesday, September 16, 2020, 16:37 [IST]
Other articles published on Sep 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X