Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

HappyBirthdayDhoni- ധോണിക്കു ബ്രാവോയുടെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനം, 'നമ്പര്‍ 7' പുറത്തിറക്കി

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിക്കു വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും ഉറ്റ സുഹൃത്തുമായ ഡ്വയ്ന്‍ ബ്രാവോയുടെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനം. ധോണിയെക്കുറിച്ചുള്ള പാട്ട് ബ്രാവോ അദ്ദേഹത്തിന്റെ 39ാം പിറന്നാള്‍ ദിനത്തിലാണ് സമ്മാനമായി നല്‍കിയത്. സൂപ്പര്‍ 7 എന്ന വീഡിയോ ഗാനം ബ്രാവോ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ധോണിയുടെ കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെല്ലാം കോര്‍ത്തിണക്കിയ വീഡിയോ അദ്ദേഹത്തിന്റെ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്.

1

ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരം കൂടിയാണ് ബ്രാവോ. സിഎസ്‌കെ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ഹെലികോപ്റ്റര്‍ 7 ടേക്കണ്‍ ഓഫ്. മറ്റൊരു അമ്മയില്‍ ജനിച്ച സഹോദരനായ ധോണിക്കു ബ്രാവോയുടെ സമര്‍പ്പണമെന്ന കുറിപ്പോടെയാണ് സിഎസ്‌കെ വീഡിയോ പങ്കുവച്ചത്.

ധോണിയെക്കുറിച്ചുള്ള ബ്രാവോയുടെ നമ്പര്‍ 7 പാട്ട് കാണാം

വീഡിയോയെക്കുറിച്ച് ധോണിയുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. സമൂഹ്യമാധ്യമങ്ങളില്‍ ഒട്ടും തന്നെ സജീവമല്ലാത്തയാള്‍ കൂടിയാണ് അദ്ദേഹം. എങ്കിലും ധോണിയുടെ ഭാര്യ സാക്ഷി വീഡിയോയെക്കുറിച്ച് പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കാരണം സാക്ഷിയിലൂടെയാണ് കളിക്കളത്തിനു പുറത്തുള്ള പല കാര്യങ്ങളും ലോകമറിയാറുള്ളത്.

അതേസമയം, ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവിനു വേണ്ടിയാണ് എല്ലാവരും പ്രാര്‍ഥിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു മല്‍സരം പോലും അദ്ദേഹം കളിച്ചിട്ടില്ല. 2019 ജൂലൈയിയാണ് ധോണിയെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്. ഈ മല്‍സരത്തില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്താവുകയായിരുന്നു. പിന്നാലെ ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുക്കുന്നതായി ധോണി അറിയിക്കുകയായിരുന്നു. പിന്നീട് നടന്ന പരമ്പരകളില്‍ നിന്നെല്ലാം അദ്ദേഹം സ്വയം വിട്ടുനിന്നു.

2

ഈ വര്‍ഷത്തെ ഐപിഎല്ലായിരുന്നു ധോണിയുടെ മടങ്ങിവരവിന് വേദിയാവേണ്ടിയിരുന്നത്. സിഎസ്‌കെയെ വീണ്ടും നയിച്ച് ക്രിക്കറ്റിലേക്കു തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കൊറൊണവൈറസിന്റെ വരവ് എല്ലാം അവതാളത്തിലാക്കിയത്. കൊവിഡിനെ തുടര്‍ന്ന് രാജ്യത്തു ലോക്ക്ഡൗണ്‍ നിലവില്‍ വരികയും സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാവുകയും ചെയ്തതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഇനി ഐപിഎല്‍ സംഘടിപ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അതു യാഥാര്‍ഥ്യമായാല്‍ ഒരിക്കല്‍ക്കൂടി സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ധോണിയെ കാണാനാവും.

Story first published: Tuesday, July 7, 2020, 10:33 [IST]
Other articles published on Jul 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+