Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ബാംഗ്ലൂരിനെ അടിച്ചൊതുക്കി ചെന്നൈ....ധോണിയുടെ വെടിക്കെട്ട്.... ആറുവിക്കറ്റ് ജയം!!

പൂനെ: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ആറുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ വീണ്ടും ഒന്നാം സ്ഥാനത്ത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം രണ്ടോവര്‍ ബാക്കി നില്‍ക്കെ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ചെന്നൈ.

1
43445

ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടാണ് സമ്മര്‍ദത്തിലായ ചെന്നൈയെ ജയത്തിലേക്ക് നയിച്ചത്. ധോണി പുറത്താവാതെ 23 പന്തില്‍ 31 റണ്‍സെടുത്തു. മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും ആ ഇന്നിങ്‌സിലുണ്ടായിരുന്നു. അമ്പാട്ടി റായിഡു(32)വാണ് ചെന്നൈയുടെ മറ്റൊരു സ്‌കോറര്‍. ബ്രാവോ(14*) പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി ഉമേഷ് യാദവ് 15 റണ്‍സിന് മൂന്നുവിക്കറ്റ് വീഴ്ത്തി. ബാംഗ്ലൂരിന്റെ മൂന്നുവിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് കളിയിലെ താരം.

Chennai Super Kings

നേരത്തെ പ്ലേഓഫ് സാധ്യതകള്‍ സജീവമായി നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന്റെ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. പാര്‍ഥിവ് പട്ടേല്‍(53) മാത്രമാണ് ബാംഗ്ലൂരിനായി തിളങ്ങിയത്. അതേസമയം ചെന്നൈക്കായി മൂന്നുവിക്കറ്റെടുത്ത രവീന്ദ്ര ജഡേജ മികച്ച പ്രകടനമാണ് നടത്തിയത്.

നാലോവറില്‍ വെറും 18 റണ്‍സാണ് താരം വഴങ്ങിയത്. ജഡേജയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. നേരത്തെ ടോസ് നേടിയ ചെന്നൈ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. പാര്‍ഥിവ് പട്ടേലും ടിം സൗത്തി(36*)യും മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കണ്ടത്. സൗത്തിയുടെ വമ്പനടികളാണ് ബാംഗ്ലൂരിന്റെ സ്‌കോര്‍ 120 കടത്തിയത്. ഒരുഘട്ടത്തില്‍ 89 റണ്‍സിനിടെ എട്ടുവിക്കറ്റ് വീണപ്പോള്‍ ബാംഗ്ലൂര്‍ 100 റണ്‍സ് എടക്കുമോ എന്നുപോലും സംശയിച്ചിരുന്നു. വിരാട് കോലി(8) എബി ഡിവില്യേഴ്‌സ്(1) ബ്രണ്ടന്‍ മക്കുല്ലം(5) എന്നിവര്‍ പരാജയമായി. ജഡേജയ്ക്ക് പുറമേ ഹര്‍ഭജന്‍ സിംഗ് ചെന്നൈക്കായി രണ്ടുവിക്കറ്റ് വീഴ്ത്തി.

Story first published: Saturday, May 5, 2018, 20:23 [IST]
Other articles published on May 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+