Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സിഎസ്‌കെയെ എല്ലാവര്‍ക്കും ഭയം, ഒരു ടീമിന് ഒഴികെ! അവരോട് മുട്ടിയാല്‍ ധോണിക്കു മുട്ടിടിക്കും

manj

മുംബൈ: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച രണ്ടു ടീമുകളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും. ഇവരില്‍ ആരാണ് ഏറ്റവും മികച്ച ടീമെന്നു ചോദിച്ചാല്‍ ഉത്തരം പറയുക എളുപ്പമല്ല. കാരണം ചില കാര്യങ്ങളില്‍ സിഎസ്‌കെ മികച്ചു നില്‍ക്കുമ്പോള്‍ മറ്റു ചിലതില്‍ മുംബൈയാണ് കേമന്‍മാര്‍.

ഏറ്റവുമധികം തവണ ഐപിഎല്ലില്‍ ജേതാക്കളായ ടീം മുംബൈയാണ്. രോഹിത്തിനു കീഴില്‍ നാലു തവണ അവര്‍ വെന്നിക്കൊടി പാറിച്ചു. മറുഭാഗത്തു ധോണിക്കു കീഴില്‍ മൂന്നു തവണയാംണ് സിഎസ്‌കെ വിജയികളായത്. ഈ രണ്ടു വമ്പന്‍ ടീമുകളില്‍ ആരാണ് കേമന്‍മാരെന്നു ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

വിജയശതമാനം

ഐപിഎല്ലില്‍ 12 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. ഫ്രാഞ്ചൈസികളുടെ വിജയശരാശരി പരിശോധിക്കുപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് മറ്റുള്ള ടീമുകള്‍ക്കു മേല്‍ മേധാവിത്വം. എന്നാല്‍ മുംബൈയുടെ തലവര മാറിയത് രോഹിത് ശര്‍മ നായകസ്ഥാനത്തേക്കു വന്നതോടെയാണ്. പിന്നീട് അവര്‍ അദ്ഭുതകരമാം വിധം വളരുകയായിരുന്നു. ഇത് അടിവരയിടുകയാണ് മുംബൈയുടെ നാലു കിരീട നേട്ടങ്ങള്‍. എന്നാല്‍ സിഎസ്‌കെ മുംബൈയേക്കാള്‍ രണ്ടു ഐപിഎല്‍ കുറച്ചു മാത്രമേ കളിച്ചിട്ടുള്ളൂവെന്നത് മറക്കരുതെന്ന് മഞ്ജരേക്കര്‍ വ്യക്തമാക്കി. ഒത്തുകളിയുമായി ബന്ധപ്പെട്ട് സിഎസ്‌കെയ്ക്കും രാജസ്ഥാന്‍ റോയല്‍സിനും രണ്ടു സീസണില്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു.

സിഎസ്‌കെയ്ക്കു വെല്ലുവിളി

ഇപ്പോള്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന ടീമായി മുംബൈ മാറിക്കഴിഞ്ഞു. മറ്റൊരു ടീമിനെയും സിഎസ്‌കെ ഇത്രയും ഭയക്കുന്നുണ്ടാവില്ല.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടൂര്‍ണമെന്റില്‍ സിഎസ്‌കെയേക്കാള്‍ മികച്ച ടീം മുംബൈ തന്നെയാണ്. ഫൈനലിലെത്തിയാല്‍ മുംബൈ കപ്പ് നേടിയിരിക്കും. എന്നാല്‍ സിഎസ്‌കെയ്ക്ക് പലപ്പോഴും ഫൈനലില്‍ പിഴയ്ക്കുകയാണ്. ഐപിഎല്‍ ആകെ നോക്കിയാല്‍ സിഎസ്‌കെയ്ക്കായിരിക്കും മേല്‍ക്കൈ. പക്ഷെ കുറച്ചു വര്‍ഷങ്ങളായി സിഎസ്‌കെയേക്കാള്‍ മികച്ചു നില്‍ക്കുന്നത് മുംബൈയാണെന്നും മഞ്ജരേക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ ഒരു ഷോയില്‍ വിശദമാക്കി.

ഒരേയൊരു ഫൈനല്‍ മാത്രം

ഐപിഎല്ലിന്റെ 12 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ ഒരു തവണ മാത്രമേ മുംബൈയ്ക്കു ഫൈനലില്‍ കാലിടറിയിട്ടുള്ളൂ. 2010ലെ ഐപിഎല്ലിലായിരുന്നു ഇത്. അന്നു 22 റണ്‍സ് ജയത്തോടെയാണ് സിഎസ്‌കെ കന്നിക്കിരീടം സ്വന്തമാക്കിയത്. അതിനു ശേഷം കളിച്ച നാലു ഫൈനലുകളിലും മുംബൈ തോല്‍വിയറിഞ്ഞിട്ടില്ല.
2103ലെ ഫൈനലില്‍ സിഎസ്‌കെയെ 23 റണ്‍സിന് തുരത്തി മുംബൈ തങ്ങളുടെ കന്നിക്കിരീടം പിടിച്ചെടുത്തു. 2015ലെ ഫൈനലില്‍ വീണ്ടും എതിരാളികള്‍ സിഎസ്‌കെ. ഇത്തവണ മുംബൈയുടെ ജയം 41 റണ്‍സിന്. 2017ലെ ഫൈനലില്‍ പുതുമുഖ ടീം റൈസിങ് പൂനെ ജയന്റ്‌സിനെ ഒരു റണ്‍സിന് മുംബൈ വീഴ്ത്തി. കഴിഞ്ഞ സീസണിലെ ആവേശകരമായ ഫൈനലില്‍ സിഎസ്‌കെ ഒരു റണ്ണിന് മറികടന്നാണ് മുംബൈ നാലാം തവണയും ഐപിഎല്‍ കിരീടമുയര്‍ത്തിയത്.
അതേസമയം, അഞ്ചു തവണയാണ് സിഎസ്‌കെ കലാശപ്പോരില്‍ കലമുടച്ചത്. ഇവയില്‍ മൂന്നും മുംബൈക്കെതിരേയായിരുന്നു.

Story first published: Monday, April 6, 2020, 17:10 [IST]
Other articles published on Apr 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+