വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈ... ജയം തുടരാന്‍ ഡല്‍ഹി, പൂനെയില്‍ പൊടിപാറും

ഈ സീസണില്‍ ഇരുടീമും നേര്‍ക്കുനേര്‍ വരുന്ന ആദ്യ മല്‍സരമാണിത്

IPL 2018 : Chennai Vs Delhi Match Prediction | Oneindia Malayalam

പൂനെ: ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്്‌സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായി ഏറ്റുമുട്ടും. രാത്രി എട്ടിനു സിഎസ്‌കെയുടം ഹോംഗ്രൗണ്ടായ പൂനെയിലാണ് മല്‍സരം നടക്കുന്നത്. ഈ സീസണില്‍ ചെന്നൈയും ഡല്‍ഹിയും ഇതാദ്യമായി മുഖാമുഖം വരുന്നുവെന്ന പ്രത്യേകത ഈ മല്‍സരത്തിനുണ്ട്.

മികച്ച ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു തിരിച്ചെത്തുകയെന്ന ലക്ഷ്യവുമായാണ് സിസ്‌കെ ഇറങ്ങുന്നത്. എന്നാല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഡല്‍ഹി ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനുറച്ചാണ് പൂനെയിലെത്തിയത്. ചെന്നൈക്കു ഏഴു മല്‍സരങ്ങളില്‍ നിന്നും 10ഉം ഡല്‍ഹിക്ക് ഇത്രയും കളികളില്‍ നിന്നും നാലും പോയിന്റാണുള്ളത്.

ശ്രേയസിന്റെ കീഴില്‍ വിജയത്തുടക്കം

ശ്രേയസിന്റെ കീഴില്‍ വിജയത്തുടക്കം

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരമാണിത്. സസീണില്‍ ടീമിന്റെ മേശം പ്രകടനത്തെ തുടര്‍ന്നു രാജിവച്ച ഗൗതം ഗംഭീറിനു പകരമാണ് ശ്രേയസ് ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത്. ഗംഭീര ജയത്തോടെ തന്നെ താരം തന്റെ ക്യാപ്റ്റന്‍സി കരിയറിന് തുടക്കമിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 55 റണ്‍സിനാണ് ഡല്‍ഹി കെട്ടുകെട്ടിച്ചത്. സെഞ്ച്വറിക്കു തുല്യമായ ഇന്നിങ്‌സ് കളിച്ച ശ്രേയസായിരുന്നു ടീമിന്റെ വിജയശില്‍പ്പി. അന്നത്തെ ജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെന്നൈക്കെതിരേയും പ്രകടനം ആവര്‍ത്തിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഡല്‍ഹി.

 ജയം കൈവിട്ട ചെന്നൈ

ജയം കൈവിട്ട ചെന്നൈ

മുംബൈ ഇന്ത്യന്‍സിനെതിരേ കഴിഞ്ഞ കളിയില്‍ അവസാന ഓവറില്‍ ജയം കൈവിട്ടതിന്റെ ക്ഷീണത്തിലാണ് ചെന്നൈ വീണ്ടും സ്വന്തം മൈതാനത്ത് ഇറങ്ങുന്നത്. തുടര്‍ച്ചയായ മൂന്നു ജയങ്ങള്‍ക്കു ശേഷം ചെന്നൈക്കു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു ഇത്. അന്നത്തെ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടു വിജയവഴിയില്‍ തിരിച്ചെത്താനുറച്ചാണ് സിഎസ്‌കെയുടെ പടയൊരുക്കം.
ശ്രേയസിനു കീഴില്‍ ആത്മവിശ്വാസം തിരിച്ചുപിടിച്ച ഡല്‍ഹിക്കെതിരേ ജയത്തിനായി ചെന്നൈക്കു ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും.

ബാറ്റിങില്‍ റായുഡു, റെയ്‌ന

ബാറ്റിങില്‍ റായുഡു, റെയ്‌ന

അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന എന്നിവരുടെ മികച്ച ഫോമിലാണ് ചെന്നൈയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ എംഎസ് ധോണിയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓപ്പണറെന്ന പുതിയ റോളില്‍ ചെന്നൈയുടെ പുതിയ ഹീറോയായി 32 കാരനായ റായുഡു മാറിക്കഴിഞ്ഞു. ഈ സീസണില്‍ സിഎസ്‌കെയുടെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയാണ്. അവസാന മൂന്ന് ഇന്നിങ്‌സുകളില്‍ 79, 82, 46 എന്നിങ്ങനെയായിരുന്നു റായുഡുവിന്റെ പ്രകടനം. മുംബൈക്കെതിരായ കളിയില്‍ റെയ്‌നയും അര്‍ധസെഞ്ച്വറിയോടെ തിളങ്ങിയിരുന്നു.

തുറുപ്പുചീട്ടായി ശ്രേയസ്

തുറുപ്പുചീട്ടായി ശ്രേയസ്

ക്യാപ്റ്റന്‍ ശ്രേയസ് തന്നെയാണ് ബാറ്റിങില്‍ ഡല്‍ഹിയുടെ തുറുപ്പുചീട്ട്. ഈ സീസണില്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും ശ്രേയസ് തന്നെയാണ്. അവസാനത്തെ മൂന്ന് ഇന്നിങ്‌സുകളിലും താരം അര്‍ധസെഞ്ച്വറി കണ്ടെത്തിയിരുന്നു.
്‌സീസണില്‍ രണ്ടു മല്‍സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഇന്ത്യക്കു അണ്ടര്‍ 19 ലോകകിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ പൃഥ്വി ഷായും മിന്നുന്ന ഫോമിലാണ്. കഴിഞ്ഞ മല്‍സരത്തില്‍ താരം 62 റണ്‍സുമായി ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ചഹര്‍ ഇല്ലാതെ ചെന്നൈ

ചഹര്‍ ഇല്ലാതെ ചെന്നൈ

ഈ സീസണില്‍ ന്യൂ ബോള്‍ കൊണ്ട് ചെന്നൈക്കു നിര്‍ണായത ബ്രേക്ത്രൂകള്‍ നല്‍കിയിട്ടുള്ള ദീപക് ചഹര്‍ പരിക്കുമൂലം കളിക്കില്ലെന്നത് സിഎസ്‌കെയ്ക്കു തിരിച്ചടിയാണ്. ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ് ബൗളിങില്‍ ചെന്നൈയുടെ മറ്റൊരു പ്രതീക്ഷ. അവസാനത്തെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും താരം ഏഴു വിക്കറ്റെടുത്തിരുന്നു. ചഹറിന്റെ അഭാവത്തില്‍ ബ്രാവോയിലാണ് ചെന്നൈുടെ മുഴുവന്‍ പ്രതീക്ഷകളും.
കഴിഞ്ഞ മല്‍സരത്തില്‍ ചഹറിന്റെ അഭാവത്തില്‍ ശര്‍ദ്ദുല്‍ താക്കൂറാണ് ചെന്നൈയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. പക്ഷെ താക്കൂര്‍ ഒട്ടേറെ റണ്‍സ് വിട്ടുകൊടുത്തിരുന്നു.
അതേസമയം, കഴിഞ്ഞ ഏഴു മല്‍സരങ്ങളിലും വിക്കറ്റെടുത്ത ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് തങ്ങള്‍ക്കു വീണ്ടും ബ്രേക് ത്രൂകള്‍ നല്‍കുമെന്ന വിശ്വാസത്തിലാണ് ഡല്‍ഹി.

 കണക്കുകളില്‍ ചെന്നൈക്ക് മുന്‍തൂക്കം

കണക്കുകളില്‍ ചെന്നൈക്ക് മുന്‍തൂക്കം

ഐപിഎല്ലില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹിക്കെതിരേ ചെന്നൈക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ നടന്ന 16 മല്‍സരങ്ങളില്‍ 11ലും ചെന്നൈക്കായിരുന്നു വിജയം. അഞ്ചു മല്‍സരങ്ങളിലാണ് ഡല്‍ഹിക്കു ജയിക്കാനായത്.
2016 മുതല്‍ പൂനെയില്‍ നടന്ന 11 ഐപിഎല്‍ മല്‍സരങ്ങളില്‍ ഒമ്പതിലും ചേസ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ടോസ് ലഭിക്കുന്നവര്‍ ഫീല്‍ഡിങ് തന്നെയായിരിക്കും തിരഞ്ഞെടുക്കുക.

ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന് ആദ്യ എടിപി കിരീടം ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന് ആദ്യ എടിപി കിരീടം

സ്റ്റീവൻ ജറാർഡ് ഇനി പരിശീലക വേഷത്തിൽസ്റ്റീവൻ ജറാർഡ് ഇനി പരിശീലക വേഷത്തിൽ

Story first published: Monday, April 30, 2018, 10:08 [IST]
Other articles published on Apr 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X