IPL: അടുത്ത സീസണില്‍ സിഎസ്‌കെ നിരയില്‍ വേണ്ടാത്തവര്‍ ആരൊക്കെ? തിരഞ്ഞെടുത്ത് ചോപ്ര
ഐപിഎല്ലിനെ വര്‍ഷങ്ങളോളം അടക്കിഭരിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് അടിമുടി ഉടച്ചു വാര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. യുഎഇയില്‍ നടന്ന 13ാം സീസണ്‍ കഴിഞ്ഞതോടെയാണ് ഇക്കാര്യം വ്യക്തമായത്. നേരത്തേ കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന റെക്കോര്‍ഡ് സിഎസ്‌കെയുടെ പേരിലായിരുന്നു. അതാണ് ഇത്തവണ തകര്‍ന്നത്. 14 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റ് നേടിയ സിഎസ്‌കെ ഏഴാംസ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.
2021ലെ അടുത്ത സീസണിനു മുമ്പ് സിഎസ്‌കെ ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ അനിവാര്യമാണ്. നിലവില്‍ ടീമിന്റെ ഭാഗമായ പലരെയും അവര്‍ ഒഴിവാക്കുമെന്നാണ് സൂചന. പുതിയ സീസണിനു മുമ്പ് സിഎസ്‌കെ ഒഴിവാക്കേണ്ട കളിക്കാര്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര.

ജാദവ്, താഹിര്‍ ഇനി കളിക്കില്ല
കേദാര്‍ ജാദവ്, ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവര്‍ സിഎസ്‌കെയ്ക്കു വേണ്ടി അവസാനത്തെ മല്‍സരമാണ് കളിച്ചതെന്നാണ് താന്‍ കരുതുന്നതെന്നു ചോപ്ര അഭിപ്രായപ്പെട്ടു.
മോശം ബാറ്റിങിന്റെ പേരില്‍ കഴിഞ്ഞ സീസണില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് ജാദവ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 62 റണ്‍സ് മാത്രമാണ് വെറ്ററന്‍ താരത്തിനു നേടാനായത്. തുടര്‍ന്നു രണ്ടാം പകുതിയിലെ മല്‍സരങ്ങളില്‍ താഹിറിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ താഹിറിനെയാവട്ടെ അവസാനത്തെ ചില മല്‍സരങ്ങളില്‍ മാത്രമേ സിഎസ്‌കെ കളിപ്പിച്ചിരുന്നുള്ളൂ.
കഴിഞ്ഞ സീസണിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ പുതിയ സീസണില്‍ സിഎസ്‌കെ നിരയില്‍ ഉണ്ടാവില്ലെന്നു ഉറപ്പായിക്കഴിഞ്ഞു.

ചൗള, വിജയ്, മോനു എന്നിവരെ വേണ്ട
വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള, ഓപ്പണര്‍ മുരളി വിജയ്, മീഡിയം പേസറായ മോനു കുമാര്‍ എന്നിവരെയും അടുത്ത സീസണില്‍ സിഎസ്‌കെയ്ക്കു ആവശ്യമില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു.
വാട്‌സന്‍ ഇതിനകം ടീമിനോട് ഗുഡ്‌ബൈ പറഞ്ഞു കഴിഞ്ഞു. തന്റെ അഭിപ്രായത്തില്‍ ഇനി താഹിറും ടീം വിടണം. കേദാര്‍ ജാദവിനോടും സിഎസ്‌കെ ഗുഡ്‌ബൈ പറയണം. മുരളി വിജയിയെയും സിഎസ്‌കെ പുറത്താക്കിയാല്‍ അദുഭപ്പെടേണ്ടതില്ലെന്നും ചോപ്ര വ്യക്തമാക്കി.

നിരാശപ്പെടുത്തി ചൗള
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ദീര്‍ഘകാലം കളിച്ച ചൗള കഴിഞ്ഞ സീസണിനു മുമ്പ് നടന്ന ലേലത്തിലാണ് സിഎസ്‌കെയുടെ ഭാഗമായത്. സിഎസ്‌കെ ടീമിലുണ്ടായിരരുന്ന നിരവധി പേരെ ഇനി ക്രിക്കറ്റില്‍ കണ്ടെന്നു വരില്ല. പിയൂഷ് ചൗള വലിയ നിരാശയാണ് സിഎസ്‌കെയ്ക്കു നല്‍കിയത്. അതുകൊണ്ടു തന്നെ സിഎസ്‌കെ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കണം. മോനു കുമാറിനെയും ഇനി സിഎസ്‌കെയോടൊപ്പം കണ്ടേക്കില്ല. ഈ ടീം അടിമുടി ഉടച്ചുവാര്‍ക്കേണ്ട സമയം എത്തിരിയിരിക്കുകയാണെന്നും ചോപ്ര പറയുന്നു.
6.75 കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ സീസണില്‍ ചൗളയെ സിഎസ്‌കെ വാങ്ങിയത്. എന്നാല്‍ ഏഴു മല്‍സരങ്ങളില്‍ കളിച്ച താരത്തിനു ആറു വിക്കറ്റുകള്‍ നേടാനേ സാധിച്ചുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications