Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പ്ലേഓഫ് വെടിക്കെട്ട് സമയത്തില്‍ മാറ്റം... കലാശക്കളിയും ഇനി നേരത്തേ തുടങ്ങും

ദില്ലി: ഐപിഎല്ലിന്റെ ഈ സീസണിലെ പ്ലേഓഫ്, ഫൈനല്‍ എന്നിവയുടെ മല്‍സര സമയങ്ങളില്‍ മാറ്റം വരുത്താന്‍ ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചു. പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ എട്ടു മണിക്കാണ് ആരംഭിക്കുന്നത്. എന്നാല്‍ പ്ലേഓഫ് മല്‍സരങ്ങളും കലാശക്കളിയും ഏഴു മണിക്കു തുടങ്ങുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു. ഇതോടെ 10.30ന് മല്‍സരം അവസാനിക്കുകയും ചെയ്യും. നിലവില്‍ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ 11.30നാണ് തീരുന്നത്.

1

ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്ലേഓഫ്, ഫൈനല്‍ മല്‍സര സമയങ്ങള്‍ മാറ്റുന്നത്. നേരത്തേ ഫൈനലുള്‍പ്പെടെ എല്ലാ കളികളും എട്ടു മണിക്ക് തന്നെയാണ് ആരംഭിച്ചിരുന്നത്.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ പൂനെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഈ സീസണിലെ രണ്ടു പ്ലേഓഫ് മല്‍സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പുതിയ ഹോം ഗ്രൗണ്ടായി പൂനെ തിരഞ്ഞെടുക്കപ്പെട്ടതോടെ എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 മല്‍സരങ്ങള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലേക്കു മാറ്റുകയായിരുന്നു. പ്ലേഓഫിലെ ക്വാളിഫയര്‍ 1 നേരത്തേ തീരുമാനിച്ചതു പ്രകാരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ തന്നെ നടക്കും.

Story first published: Thursday, May 10, 2018, 9:54 [IST]
Other articles published on May 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+