Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ബുംറ ഫിറ്റാണ്, ടീമിലെടുക്കാത്തത് അഗാര്‍ക്കര്‍! കാരണം തിരഞ്ഞ് ആരാധകര്‍

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ നിന്ന് രണ്ട് സുപ്രധാന മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പരിക്ക് കാരണം ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ പകരം ഹര്‍ഷിത് റാണക്ക് ടീമില്‍ ഇടം നല്‍കി. വരുണ്‍ ചക്രവര്‍ത്തിയെ ടീമിലേക്ക് വിളിച്ചപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ റിസര്‍വ് താരമായി ഒതുക്കപ്പെട്ടു. ഇതില്‍ ഇന്ത്യക്ക് ഏറ്റവും തലവേദനയായത് ബുംറയുടെ പരിക്കാണ്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരക്കിടെയാണ് ബുംറക്ക് പരിക്കേറ്റത്. ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ബുംറയെ ഫിറ്റ്‌നസിലേക്കെത്തിക്കാം എന്നതായിരുന്നു ടീമിന്റെ പദ്ധതി. എന്നാല്‍ അന്തിമ ടീം പ്രഖ്യാപിച്ചപ്പോള്‍ ബുംറയെ ടീമില്‍ നിന്ന് പുറത്താക്കേണ്ടി വന്നിരിക്കുകയാണ്. ബുംറക്ക് ഫിറ്റ്‌നസ് പ്രശ്‌നമുള്ള കാരണത്താലാണ് ടീമില്‍ എടുക്കാത്തതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ബുംറക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെന്ന് വെളിപ്പെടുത്തി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ബിസിസി ഐ വൃത്തം.

ബുംറയെ ടീമിലെടുക്കാത്തത് അഗാര്‍ക്കര്‍

ജസ്പ്രീത് ബുംറയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന് ഫിറ്റ്‌നസ് പ്രശ്‌നമില്ല. സെലക്ടര്‍മാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ബുംറക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെന്നാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി ഇക്കാര്യത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന് എതിരായാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിന് മുന്നിലേക്ക് തീരുമാനമെടുക്കാനുള്ള അവസരമെത്തി.

അഗാര്‍ക്കര്‍ ബുംറയുടെ ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കണമെന്നും ആവശ്യത്തിന് വിശ്രമം നല്‍കാന്‍ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് മാറ്റുകയും പകരം ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ബുംറക്ക് ഫിറ്റ്‌നസ് പ്രശ്‌നമില്ല. അതുകൊണ്ടുതന്നെ ബുംറയെ കളിപ്പിക്കാമായിരുന്നുവെന്നുമാണ് ഒരു പക്ഷം അഭിപ്രായപ്പെടുന്നത്. എന്നാല്‍ ബുംറയെ ടീമിലെടുത്ത് പരിക്ക് ഗുരുതരമാക്കേണ്ടന്നായിരുന്നു അഗാര്‍ക്കറുടെ തീരുമാനം.

jasprit bumrah mohammed siraj

ബുംറയുടെ ഫിറ്റ്‌നസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി ബിസിസിഐ വൃത്തം

'പരിക്കേറ്റതിന് ശേഷം ബുംറ അഞ്ച് ആഴ്ചത്തെ വിശ്രമം ആവശ്യപ്പെട്ടിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ട്രെയ്‌നര്‍ രജനീകാന്തിന്റേയും ഫിസിയോ തുളസിയുടെയും നേതൃത്വത്തിലാണ് ബുംറയുടെ ഫിറ്റ്‌നസ് പരിശോധനകള്‍ നടന്നത്. ബുംറയുടെ സ്‌കാന്‍ റിപ്പോര്‍ട്ട് പ്രകാരം താരത്തിന് ഫിറ്റ്‌നസ് പ്രശ്‌നമില്ല. എന്‍സിഎ തലവന്‍ നിതിന്‍ പട്ടേല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം ടൂര്‍ണമെന്റ് ആരംഭിക്കുമ്പോഴേക്കും ബുംറക്ക് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് എത്താന്‍ സാധിക്കും.

എന്നാല്‍ സെലക്ടര്‍മാര്‍ സാഹസത്തിന് തയ്യാറല്ലായിരുന്നു' എന്നാണ് പേര് വെളിപ്പെടുത്താത്ത ബിസിസി ഐ വൃത്തം വെളിപ്പെടുത്തിയത്. ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. പാകിസ്താനെതിരായ മത്സരത്തില്‍ ബുംറയുടെ അഭാവം ഇന്ത്യക്ക് കടുത്ത തിരിച്ചടിയായി മാറാന്‍ സാധ്യതകളേറെയാണ്. ബുംറയെ പൂര്‍ണ്ണ ഫിറ്റ്‌നസില്ലാതെ കളിപ്പിച്ചാല്‍ താരത്തിന്റെ പരിക്ക് ഗുരുതരമാവാന്‍ സാധ്യതകളുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്.

ഹര്‍ഷിത് റാണക്ക് മികവ് കാട്ടാനാവുമോ?

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് ഹര്‍ഷിത് റാണ ഏകദിന അരങ്ങേറ്റം നടത്തുന്നത്. ഇപ്പോള്‍ ജസ്പ്രീത് ബുംറക്ക് പകരക്കാരനായി ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കും ഹര്‍ഷിത് റാണ എത്തിയിരിക്കുകയാണ്. മുഹമ്മദ് സിറാജിനെ പരിഗണിക്കാതെയാണ് ഇന്ത്യ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്ന് പറയാം. ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ബൗളറാണ് സിറാജ്. എന്നാല്‍ പരിശീലകനായ ഗൗതം ഗംഭീര്‍ ഹര്‍ഷിതാ റാണക്ക് പിന്തുണ നല്‍കുകയായിരുന്നു.

Story first published: Wednesday, February 12, 2025, 11:56 [IST]
Other articles published on Feb 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+