Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: പരിക്ക് പണികൊടുത്തു, ചാമ്പ്യന്‍സ് ട്രോഫിക്ക് ബുംറയില്ല! പകരം ആരാവും?

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള മുന്നൊരുക്കത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടക്കുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി ഇത്തവണ ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുക. ഏറ്റവും ശക്തമായ ടീമിനെത്തന്നെ കളത്തിലിറക്കാനാവും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതിനാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.

ഇപ്പോഴിതാ ഇന്ത്യയുടെ ചങ്കിടിപ്പേറ്റി മറ്റൊരു തിരിച്ചടി കൂടി ടീം നേരിട്ടിരിക്കുകയാണ്. സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിനിടെ പരിക്കേറ്റ ബുംറക്ക് ഇംഗ്ലണ്ട് പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. ബുംറ കളിക്കാതിരുന്നാല്‍ അത് ഇന്ത്യയെ കാര്യമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ബുംറയുടെ അഭാവത്തില്‍ ഇന്ത്യ ആരെയാവും പകരക്കാരനായി പരിഗണിക്കുക?. പരിശോധിക്കാം.

പ്രസിദ്ധ് കൃഷ്ണ

ഇടവേളക്ക് ശേഷം ഓസ്‌ട്രേലിയന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ പേസറാണ് പ്രസിദ്ധ് കൃഷ്ണ. ഭേദപ്പെട്ട പ്രകടനത്തോടെ പ്രസിദ്ധ് മികവ് കാട്ടുകയും ചെയ്തിരുന്നു. ഉയരക്കൂടതലുള്ള പേസര്‍ക്ക് ദുബായിലെ സാഹചര്യം അനുകൂലമാണ്. സ്വാഭാവിക ബൗണ്‍സ് കൈവശമുള്ള പ്രസിദ്ധിനെ ഇന്ത്യ പിന്തുണക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കോണമി കാത്ത് പന്തെറിയാനോ തുടര്‍ച്ചയായി യോര്‍ക്കറുകളിലൂടെ മത്സരത്തിന്റെ ഗതി മാറ്റാനോ പ്രസിദ്ധിന് കഴിവുണ്ടെന്ന് കരുതാനാവില്ല. എന്തായാലും പ്രസിദ്ധ് പരിഗണിക്കപ്പെടുന്നവരിലൊരാളാണ്.

മുകേഷ് കുമാര്‍

സ്വിങ് പേസറായ മുകേഷ് കുമാറിനേയും ഇന്ത്യ പരിഗണിച്ചേക്കും. അതിവേഗ പേസറല്ലെങ്കിലും മികച്ച ലൈനും ലെങ്തും ഉപയോഗിച്ച് വിക്കറ്റ് വീഴ്ത്താന്‍ മുകേഷിന് കഴിവുണ്ട്. ഇന്ത്യക്കായി ഇതിനോടകം അരങ്ങേറിയെങ്കിലും നിലവില്‍ മുകേഷ് ടീമിന് പുറത്താണ്. ബുംറയുടെ അഭാവത്തില്‍ ഏകദിന ടീമിലേക്ക് മുകേഷിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളായാനാവില്ല. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന മുകേഷിനെ ഇന്ത്യ ബുംറക്ക് പകരക്കാരനായി പരിഗണിച്ചേക്കും.

deepak chahar

ആകാശ് ദീപ്

ആര്‍സിബിയിലൂടെ മികവ് കാട്ടി വളര്‍ന്ന ആകാശ് ദീപ് ഇന്ത്യക്കായി ഇതിനോടകം ടെസ്റ്റ് കളിച്ച് മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ പരിമിത ഓവറില്‍ അവസരം ലഭിച്ചിട്ടില്ല. ഭേദപ്പെട്ട വേഗതയില്‍ പന്തെറിയുന്ന ആകാശ് വിക്കറ്റ് വീഴ്ത്താനും മിടുക്കുകാട്ടുന്ന ബൗളറാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ആകാശ് ദീപിന് അവസരം നല്‍കുന്നതിനെക്കുറിച്ചും ആലോചിച്ചേക്കും. ഗൗതം ഗംഭീറിനും താല്‍പര്യമുള്ള പേസര്‍മാരിലൊരാളാണ് ആകാശ്. ബുംറയുടെ വിടവ് നികത്താന്‍ ആര്‍ക്കുമാവില്ലെങ്കിലും യോര്‍ക്കറുകളിലൂടെ വിക്കറ്റ് നേടാനും ആകാശിന് കഴിവുണ്ട്.

ഹര്‍ഷിത് റാണ

ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ഇഷ്ട താരങ്ങളിലൊരാളാണ് യുവ പേസറായ ഹര്‍ഷിത് റാണ. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ഹര്‍ഷിത് ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. എന്നാല്‍ പരിമിത ഓവറിലേക്ക് ഹര്‍ഷിതിനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ന്യൂബോളില്‍ മികവ് കാട്ടാന്‍ ഹര്‍ഷിതിന് സാധിക്കും. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഭേദപ്പെട്ട റെക്കോഡാണ് ഹര്‍ഷിതിന് അവകാശപ്പെടാന്‍ സാധിക്കുക.

ദീപക് ചഹാര്‍

ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുന്ന താരമാണ് ദീപക് ചഹാര്‍. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ദീപക് ചഹാറിന്റെ ബൗളിങ് ഇന്ത്യക്ക് മുതല്‍ക്കൂട്ടായേക്കും. നന്നായി സ്വിങ് കണ്ടെത്തുന്ന ബൗളറാണ് ദീപക്. എന്നാല്‍ ഡെത്തോവറിലെ താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും ദീപക് മികവ് കാട്ടും. ഐപിഎല്ലില്‍ സിഎസ്‌കെയിലൂടെ വളര്‍ന്ന താരമാണ് ദീപക്.

പരിക്കിന്റെ വിശ്രമത്തിന് ശേഷം മുഹമ്മദ് ഷമിയും തിരിച്ചുവന്നേക്കും. ഷമി പരിശീലനം ആരംഭിച്ചത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്. ബുംറയുടെ വിടവ് നികത്താന്‍ ഷമിയെപ്പോലൊരു സീനിയര്‍ പേസറെ ഇന്ത്യക്ക് അത്യാവശ്യമാണ്. വൈകാതെ തന്നെ ഷമി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Story first published: Wednesday, January 8, 2025, 10:38 [IST]
Other articles published on Jan 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+