For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: ജയ്‌സ്വാളില്ല, 5 സ്പിന്നര്‍മാര്‍!! ഇന്ത്യയുടെ പ്ലാനെന്ത്? വണ്ടറടിച്ച് അശ്വിന്‍

ഇന്ത്യയുടെ 15 അംഗ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡിനെ കണ്ട് വണ്ടറടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ടീമിലെ സ്പിന്നര്‍മാരുടെ അതിപ്രസരമാണ് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തിയത്. അഞ്ചു സ്പിന്നര്‍മാരെയാണ് ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ ടീമിനെക്കുറിച്ച് വിശകലനം ചെയ്യവെയാണ് ഇത്രയുമധികം സ്പിന്നര്‍മാരെ ടീമിലെടുക്കാനുള്ള തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്.

ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരോടൊപ്പം സ്‌പെഷ്യലിസ്റ്റുകളായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും സ്പിന്നര്‍മാരായി ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. നേരത്തേ പ്രഖ്യാപിച്ച പ്രാഥമിക സ്‌ക്വാഡില്‍ വരുണ്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ അന്തിമ ടീമില്‍ ഇന്ത്യ മാറ്റം വരുത്തി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഒഴിവാക്കിയ ഇന്ത്യ പകരം വരുണിനെ ടീമിലെടുക്കുകയായിരുന്നു.

R ASHWIN

ഇത്രും സ്പിന്നര്‍മാര്‍ എന്തിന്?

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇത്രയുമധികം സ്പിന്നര്‍മാരെ ഇന്ത്യ ഉള്‍പ്പെടുത്താനുള്ള കാരണമെന്താണ് അറിയില്ലെന്നു ആര്‍ അശ്വിന്‍ വ്യക്തമാക്കി. ദുബായിലേക്കു ഇത്രയുമധികം സ്പിന്നര്‍മാരുമായി നമ്മള്‍ എന്തിനാണ് പോവുന്നതെന്നു എനിക്കു മനസ്സിലായിട്ടില്ല. അഞ്ചു സ്പിന്നര്‍മാരെ ടീമിലെടുത്ത നമ്മള്‍ യശസ്വി ജയ്‌സ്വാളിനെ ഒഴിവാക്കുകയും ചെയ്തു.

ഒരു പര്യടനത്തിനു വേണ്ടി മൂന്നു മുതല്‍ നാലു വരെ സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തുന്നത് എനിക്കു മനസ്സിലാവും. പക്ഷെ ദുബായിലേക്കു നമുക്കൊപ്പം അഞ്ചു സ്പിന്നര്‍മാരോ? ഇതു എ ന്തുകൊണ്ടാണെന്നു അറിയില്ലെന്നും അശ്വിന്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

ടീം കോമ്പിനേഷന്‍

ഇത്രയും സ്പിന്നര്‍മാരുള്ളപ്പോള്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ എങ്ങനെ ആയിരിക്കുമെന്നും ആര്‍ അശ്വിന്‍ ചോദിക്കുന്നു. ഒരു സ്പിന്നര്‍ ഇലവനില്‍ മതിയാവുമെന്നു എനിക്കു തോന്നുന്നു. രണ്ടു പേരെന്നതു ഒരുപാട് കൂടുതലാവും. ഹാര്‍ദിക് പാണ്ഡ്യയോടൊപ്പം രണ്ടു ഇടംകൈയന്‍ സ്പിന്നര്‍മാരാണ് നിങ്ങളുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാര്‍.

അതുകൊണ്ടു തന്നെ അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഉറപ്പായും കളിക്കുക തന്നെ ചെയ്യും. ഇവര്‍ക്കൊപ്പം ഹാര്‍ദിക്കും കളിക്കും. കൂടാതെ കുല്‍ദീപ് യാദവും ഇന്ത്യന്‍ ഇലവനിലുണ്ടാവും. വരുണ്‍ ചക്രവര്‍ത്തിയെ കൂടി നിങ്ങള്‍ക്കു കളിപ്പിക്കേണ്ടി വരികയാണൈങ്കില്‍ ഒരു പേസറെ ഇലവനില്‍ നിന്നും പുറത്തിരുത്തേണ്ടതായി വരും.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

ഹാര്‍ദിക്കിനെ രണ്ടാമത്തെ പേസറായും ഉപയോഗിക്കേണ്ടതായി വരും. അല്ലെങ്കില്‍ ഒരു സ്പിന്നറെ ഒഴിവാക്കി മൂന്നാമത്തെ സ്പിന്നറെ ഇന്ത്യക്കു ഉള്‍പ്പെടുത്തേണ്ടിയും വരുമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

VARUN CHAKRAVARTHY

വരുണിന് അവസരം കിട്ടില്ല?

ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും കുല്‍ദീപ് യാദവിനെ മാറ്റി നിര്‍ത്തുകയെന്നത് അസാധ്യമായിരിക്കുമെന്നു ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടു. കുല്‍ദീപ് ടീമിലേക്കു നേരിട്ടു തന്നെ വരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് ഞാന്‍ കരുതുന്നത്.

അങ്ങനെയെങ്കില്‍ വരുണ്‍ ചകവര്‍ത്തിക്കു വേണ്ടി എങ്ങനെയാണ് നിങ്ങള്‍ ടീമില്‍ ഇടമുണ്ടാക്കാന്‍ പോവുന്നത്? അവന്‍ നന്നായി ബൗള്‍ ചെയ്യുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നു പറയാം.

ഒന്നുകില്‍ കുല്‍ദീപിനെയും വരുണിനെയും ഒരുമിച്ച് കളിപ്പിക്കേണ്ടതായി വരും. അതു നല്ലതായിരിക്കുമെന്നു എനിക്കു തോന്നുന്നു. പക്ഷെ ദുബായില്‍ ബോള്‍ ടേണ്‍ ചെയ്യുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോയെന്നതാണ് എന്റെ ചോദ്യം. ടീമിനെക്കുറിച്ച് തനിക്കു അല്‍പ്പം അസ്വസ്ഥത തോന്നുന്നതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ.

Story first published: Friday, February 14, 2025, 13:20 [IST]
Other articles published on Feb 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+