For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: സൂപ്പര്‍ താരം കളിച്ചേക്കില്ല!! പകരക്കാരന്‍ റെഡി, ആ ഭാഗ്യവാന്‍ സഞ്ജുവല്ല

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി തിരഞ്ഞെടുത്തിട്ടുള്ള 15 അംഗ സ്‌ക്വാഡില്‍ ഒരു മാറ്റം വരുത്താന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. ഇപ്പോള്‍ തിരഞ്ഞടുത്തിട്ടുള്ള സംഘത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അടുത്ത മാസം 11 വരെ ടീമുകള്‍ക്കു സമയം അനുവദിച്ചിട്ടുണ്ട്. അതിനിടെയാണ് ഇന്ത്യ ഒരു മാറ്റം വരുത്താനൊരുങ്ങുകയാണെന്നു റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പതു വരെയാണ്. എട്ടു ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിക്കായി പോര്‍ക്കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ചിരവൈരികളായ പാകിസ്താന്‍, കരുത്തരായ ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം ബംഗ്ലാദേശാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം.

JASPRIT BUMRAH

എന്തുകൊണ്ട് മാറ്റം?

ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി തിരഞ്ഞെടുത്തിട്ടുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്താനുള്ള പ്രധാന കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പരിക്കാണ്. പരിക്കേറ്റു വിശ്രമിക്കുന്ന അദ്ദേഹം ടൂര്‍ണമെന്റില്‍ കളിക്കുന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ചാംപ്യന്‍സ് ട്രോഫിയില്‍ ബുംറയ്ക്കു കളിക്കാന് സാധിക്കുകയുള്ളൂവെന്നാണ് ടൈംസ് ഓഫ് ഉഇന്ത്യയുടെ റിപ്പോര്‍ട്ടിലുള്ളത്.

ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പുറംഭാഗത്തു പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്ന് അവസാന ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഒരോവര്‍ പോലും അദ്ദേഹം ബൗള്‍ ചെയ്തതുമില്ല. ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും ബുംറ കളിക്കുന്നില്ല. ഇതേ തുടര്‍ന്നു ബാക്കപ്പായി യുവ പേസര്‍ ഹര്‍ഷിത് റാണയെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ബുംറയ്ക്കു പകരമാര്?

ജസ്പ്രീത് ബുംറയ്ക്കു ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ സാധിക്കില്ലെന്നു ഉറപ്പായാല്‍ 15 അംഗ സ്‌ക്വാഡില്‍ ഇന്ത്യ,ഒരു മാറ്റം വരുത്തും. അദ്ദേഹത്തിനു പകരം പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെയാണ് ടീമിലേക്കു കൊണ്ടുവരാന്‍ ഇന്ത്യ ആലോചിക്കുന്നത്.

മൂന്നു ഫോര്‍മാറ്റുകളിലും ടീമിനായി കളിച്ചു കൊംണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ചാംപ്യന്‍സ് ട്രോഫി ടീമില്‍ സിറാജ് തീര്‍ച്ചയായുമുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിനു സ്ഥാനമില്ലായിരുന്നു.

MOHAMMED SIRAJ

ഏകദിനത്തില്‍ സമീപകാലത്തു മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും സിറാജിനെ തഴഞ്ഞതിനെതിരേ ചോദ്യങ്ങളുമുയര്‍ന്നു. എന്നാല്‍ ബുംറയുടെ പരിക്കു കാരണം ഇപ്പോള്‍ ടീമിലേക്കു സര്‍പ്രൈസ് കോളിന്റെ വക്കിലാണ് അദ്ദേഹം. ഏകദിനത്തില്‍ 43 മല്‍സരങ്ങളില്‍ നിന്നും 71 വിക്കറ്റുകള്‍ പിഴുതിട്ടുള്ള ബൗളറാണ് സിറാജ്.

അതേസമയം, ബുംറയക്കൂടാതെ ചാംപ്യന്‍സ് ട്രോഫി ടീമിലുള്ള ഇന്ത്യയുടെ മറ്റു പേസര്‍മാര്‍ മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് എന്നിവരാണ്. ബുംറയെപ്പോലെ ഷമിയുടെയും ഫിറ്റ്‌നസ് സംശയത്തിന്റെ നിഴലിലാണ്. പരിക്കു കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി താരം കളിച്ചിട്ടില്ല. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ ഷമി ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും കളിച്ചിട്ടില്ല.

ഇന്ത്യയുടെ അന്തിമ സാധ്യതാ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

Story first published: Monday, January 27, 2025, 17:13 [IST]
Other articles published on Jan 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+