Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ന്യൂസീലന്‍ഡ് ഫൈനല്‍: രോഹിത് അബദ്ധം കാണിച്ചു!! വിമര്‍ശിച്ച് അശ്വിന്‍, പിന്നാലെ വിക്കറ്റ്

ദുബായ്: ന്യൂസിലാന്‍ഡുമായുളള ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി നീക്കത്തെ വിമര്‍ശിച്ച് പരിഹാസ പാത്രമായിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം ആര്‍ അശ്വിന്‍. ഫൈനല്‍ പുരോഗമിക്കവെയാണ് സോഷ്യല്‍ മീഡിയയിലൂടെ രോഹിത്തിന്റെ ഒരു നീക്കം ശരിയായില്ലെന്നു ചൂണ്ടിക്കാണിച്ചത്.

പക്ഷെ അശ്വിന്റെ ഈ നിരീക്ഷണം തെറ്റായിരുന്നുവെന്നു പിന്നാലെ തെളിയുകയും ചെയ്തു. ഇതോടെ വലിയ രീതിയുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്നത്. രോഹിത്തിന്റെ ആരാധകര്‍ അശ്വിനെതിരേ ആഞ്ഞടിക്കുകയായിരുന്നു. പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

VARUN CHAKRAVARTHY

അശിന്‍ പറഞ്ഞതെന്ത് ?

ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിന്റെ ബാറ്റിങിനിടെയാണ് എക്‌സില്‍ ആര്‍ അശ്വിന്‍ പോസ്റ്റിട്ടത്. ടീമിന്റെ തുറുപ്പുചീട്ട് കൂടിയായ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ കളിയില്‍ നേരത്തേ പരീക്ഷിക്കാനുള്ള നീക്കത്തെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ടീമിനു മികച്ച തുടക്കം ലഭിച്ചതോടെ ആറാം ഓവറില്‍ തന്നെ വരുണിനെ രോഹിത് ശര്‍മ പരീക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു അശ്വിന്റെ പോസ്റ്റ്. വരുണ്‍ നേരത്തേയോ, ഇതു അനുയോജ്യമല്ല എന്നായിരുന്നു എക്‌സില്‍ അദ്ദേഹം കുറിച്ചത്. പക്ഷെ അശ്വിന്റെ ഈ നിരീക്ഷണം തെറ്റായിരുന്നുവെന്നു വൈകാതെ തെളിയുകയും ചെയ്തു.

വരുണ്‍ തന്റെ ആദ്യത്തെ ഓവറില്‍ വെറും ഒമ്പതു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. ഇതില്‍ അഞ്ചു റണ്‍സ് വൈഡ് ബോള്‍ വൈഡായതു കാരണം ലഭിച്ചതാണ്. വിക്കറ്റിനു പിന്നില്‍ കെഎല്‍ രാഹുലിനു സംഭവിച്ച പിഴവ് കാരണമാണ് അതു ബൗണ്ടറിയില്‍ കലാശിച്ചത്. പക്ഷെ തന്റെ അടുത്ത ഓവറില്‍ കിവി ഓപ്പണര്‍ വില്‍ യങിനെ (15) പുറത്താക്കിയ വരുണ്‍ അശ്വിന്റെ നിരീക്ഷണം തെറ്റാണന്നും തെളിയിച്ചു.

എട്ടാം ഓവറിലെ രണ്ടാമത്തെ ബോളില്‍തന്നെ രചിന്‍ രവീന്ദ്ര പുറത്താവേണ്ടതായിരുന്നു. പക്ഷെ വരുണിന്റെ ബൗളിങില്‍ കിവി താരത്തിന്റെ ദുഷ്‌കരമായ ക്യാച്ച് ബൗണ്ടറി ലൈനിന് അരികെ ശ്രേയസ് അയ്യര്‍ താഴെയിടുകയായിരുന്നു.

എന്നാല്‍ ഈ നിരാശയ്ക്കു അധികം ആയുസ്സുണ്ടായില്ല. ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ യങിന്റെ വിക്കറ്റ് വരുണ്‍ ടീമിനു സമ്മാനിച്ചു. ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കവെ ബോള്‍ കിവി താരത്തിന്റെ പാഡില്‍ പതിക്കുകയായിരുന്നു. ഇന്ത്യയുടെ അപ്പീലിന് പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

ROHIT RAHUL

അശ്വിനു പരിഹാസം

വരുണ്‍ ചക്രവര്‍ത്തിയെ ബൗളിങില്‍ നേരത്തേ കൊണ്ടുവന്ന രോഹിത് ശര്‍മയുടെ നീക്കത്തെ വിമര്‍ശിച്ച ആര്‍ അശ്വിന്റെ പോസറ്റിനു താഴെയാണ് ഇന്ത്യന്‍ ആരാധകര്‍ പരിഹാസവുമായി രംഗത്തു വന്നത്. കിവി ഓപ്പണര്‍ വില്‍ യങിന്റെ വിക്കറ്റ് തന്റെ രണ്ടാം ഓവറില്‍ തന്നെ വരുണ്‍ പിഴുതതോടെ ഇന്ത്യന്‍ ആരാധകര്‍ അശ്വിന്റെ പോസ്റ്റിനു താഴെ ആഞ്ഞടിക്കുകയും ചെയ്തു.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്യാന്‍ ആര്‍ അശ്വിന് എന്തു അര്‍ഹതയാണുള്ളത്. ന്യൂസിലാന്‍ഡ് ടീം അതിവേഗം റണ്ണുമായി കുതിക്കവെ തടഞ്ഞുനിര്‍ത്താന്‍ ടീമിന്റെ പക്കലുള്ള ഏറ്റവും വലിയ ആയുധം വരുണ്‍ ചക്രവര്‍ത്തിയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെ നേരത്തേ തന്നെ രോഹിത് കൊണ്ടു വന്നത് തന്നെയാണ് ശരിയായ തീരുമാനം. വരുണ്‍ തന്റെ രണ്ടാം ഓവറില്‍ ടീമിനു ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചതായും ആരാധകര്‍ കുറിക്കുന്നു.

അശ്വിന്‍ അണ്ണാ, രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ ഒരിക്കലും ചോദ്യം ചെയ്യരുത്. വരുണ്‍ ചക്രവര്‍ത്തിയെ നേരത്തേ കൊണ്ടു വന്ന് അവരുടെ കൂട്ടുകെട്ട് തകര്‍ത്തതിലൂടെ അദ്ദേഹം ഇതു വീണ്ടും തെളിയിച്ചിരിക്കുകയാണെന്നുമായിരുന്നു ഒരു പ്രതികരണം.

Story first published: Sunday, March 9, 2025, 16:15 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+