For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: സെമിയില്‍ ആരൊക്കെ? പാകിസ്താന്‍ ഉണ്ടാവില്ല; പ്രവചനവുമായി ആര്‍ അശ്വിന്‍

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാന്‍ പോവുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് കിരീടം അഭിമാന പോരാട്ടമാണ്. ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരെല്ലാം ഇത്തവണ പാകിസ്താന് വലിയ ഭീഷണി ഉയര്‍ത്താന്‍ ശേഷിയുള്ള ടീമുകളാണ്. പാകിസ്താന്‍ ആതിഥേയരായതിനാല്‍ത്തന്നെ വലിയ കിരീട സാധ്യതയുണ്ടെന്നാണ് പല പ്രമുഖരും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ മത്സരം ദുബായിലാണ് നടക്കുന്നത്.

നേരത്തെ പാകിസ്താന്റെ ഹോം ഗ്രൗണ്ടായിരുന്നു ദുബായ്. അതുകൊണ്ടുതന്നെ ഇന്ത്യയെക്കാള്‍ ഇവിടുത്തെ സാഹചര്യം പാകിസ്താന് നന്നായി അറിയാം. ചാമ്പ്യന്‍സ് ട്രോഫിയിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം പാകിസ്താനുണ്ട്. എന്നാല്‍ സമീപകാല ഫോമില്‍ പാകിസ്താനെക്കാള്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. ഇത്തവണ ആരൊക്കെ സെമി ഫൈനല്‍ കളിക്കാനുണ്ടാവുമെന്നത് വലിയ ചര്‍ച്ചയാണ്.

പല പ്രമുഖരും ഇതിനോടകം കിരീട ഫേവറേറ്റുകളേയും ഫൈനലിസ്റ്റുകളേയും സെമി ഫൈനലിസ്റ്റുകളേയുമെല്ലാം പ്രവചിച്ചിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരമായ ആര്‍ അശ്വിന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ്.

പാകിസ്താന്‍ സെമിയിലെത്തില്ല

രണ്ട് ഗ്രൂപ്പുകളായാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ ഉള്‍പ്പെടുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനുമാണുള്ളത്. ഇതില്‍ നിന്ന് ഇന്ത്യയും ന്യൂസീലന്‍ഡും ഗ്രൂപ്പ് എയില്‍ നിന്നും ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമിയില്‍ കടക്കുമെന്നാണ് അശ്വിന്റെ പ്രവചനം. പാകിസ്താന്‍ ഇത്തവണ സെമിയിലുണ്ടാവില്ലെന്നാണ് അശ്വിന്റെ വിലയിരുത്തല്‍. ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് ശക്തമായ താരനിരയാണുള്ളത്.

ഇംഗ്ലണ്ടിനെതിരേ പരമ്പര തൂത്തുവാരിയ ആത്മവിശ്വാസവും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു. ന്യൂസീലന്‍ഡും സെമിയില്‍ കടക്കാന്‍ സാധ്യത കൂടുതലാണ്. പാകിസ്താന്‍ വേദിയായ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് കിരീടം നേടാന്‍ ന്യൂസീലന്‍ഡിന് സാധിച്ചിരുന്നു.

india cricket

ഇത് ടീമിന് കരുത്ത് നല്‍കുന്ന കാര്യമാണ്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടും ഓസീസും ശക്തരാണ്. ഓസ്‌ട്രേലിയയെ പരിക്ക് തളര്‍ത്തുന്നുണ്ട്. പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്‌സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും ഇത്തവണ ഓസീസ് നിരയിലില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ബുംറയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്

ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ്. സ്റ്റാര്‍ പേസറെ പരിക്ക് തളര്‍ത്തിയതോടെ ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാവുകയായിരുന്നു. ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് നിര അല്‍പ്പം ദുര്‍ബലമാണെന്ന് തന്നെ പറയാം. ഇക്കാര്യം ആര്‍ അശ്വിനും ചൂണ്ടിക്കാട്ടി. 'ബുംറയുടെ അഭാവത്തില്‍ ഇന്ത്യക്ക് 85 മാര്‍ക്ക് നല്‍കാം. ബുംറയുണ്ടെങ്കില്‍ ഇന്ത്യ തികച്ചും വ്യത്യസ്തമായ ടീമാണ്. ദുബായില്‍ ടോസ് വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യക്ക് മൂന്ന് തവണയും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. എതിരാളികള്‍ ലൈറ്റിന് കീഴില്‍ ബാറ്റ് ചെയ്യുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കും' അശ്വിന്‍ ചൂണ്ടിക്കാട്ടി. ദുബായില്‍ രണ്ടാമത് ബാറ്റ് ചെയ്യുകയെന്നത് അല്‍പ്പം കൂടി എളുപ്പമാണ്. ആദ്യം ബാറ്റ് ചെയ്യുന്നവരെക്കാള്‍ മുന്‍തൂക്കം രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുമെന്നാണ് പിച്ച് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ടോസ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും.

ഇന്ത്യക്കും ചില ദൗര്‍ബല്യങ്ങളുണ്ട്

ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണ്. എന്നാല്‍ ചില ദൗര്‍ബല്യങ്ങള്‍ ഇന്ത്യയേയും പിന്നോട്ടടിക്കുന്നുണ്ട്. രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും സ്ഥിരതയില്ലായ്മ ഇന്ത്യക്ക് തലവേദനയാണ്. മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയവരാണ്. ഇരുവരുടേയും ഫോം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. എന്നാല്‍ ശ്രേയസ് അയ്യര്‍ മധ്യനിരയിലേക്കെത്തിയത് ഇന്ത്യയുടെ കരുത്ത് ഉയര്‍ത്തിയിട്ടുണ്ട്. സ്പിന്‍ നിരയുടെ പ്രകടനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. വലിയ പ്രകടനത്തോടെ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Tuesday, February 18, 2025, 15:57 [IST]
Other articles published on Feb 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+