For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: ബുംറയെ വിശ്വസിക്കാനാവില്ല! പ്രധാന ടൂര്‍ണമെന്റുകളില്‍ മുങ്ങും; ഇത് മൂന്നാം തവണ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടക്കുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ കരുത്തുറ്റ താരനിരയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.

23നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം നടക്കുന്നത്. ഇത്തവണ കരുത്തുറ്റ താരനിര ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മ നയിക്കുമ്പോള്‍ ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം കരുത്ത് പകര്‍ന്ന് ടീമിലുണ്ട്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാവും. പരിക്കേറ്റ ബുംറക്ക് ചാമ്പ്യന്‍സ് ട്രോഫി കളിക്കാനാവില്ല.

ഓസീസ് പര്യടനത്തിനിടെ പരിക്കേറ്റ ബുംറ ചാമ്പ്യന്‍സ് ട്രോഫിയിലൂടെ തിരിച്ചുവരവ് നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും ബുംറക്ക് കളിക്കാനാവില്ല. ഇതാദ്യമായല്ല ബുംറ ഇന്ത്യയെ പ്രധാന ടൂര്‍ണമെന്റുകളില്‍ ചതിക്കുന്നത്. ബുംറ വിട്ടുനിന്ന പ്രധാന ടൂര്‍ണമെന്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

2022ലെ ഏഷ്യാ കപ്പ് കളിച്ചില്ല

2022 ജൂലൈയില്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര നടന്നിരുന്നു. ഈ പരമ്പരക്കിടെ പുറത്തിന് പരിക്കേറ്റ ബുംറക്ക് ഏഷ്യാ കപ്പ് നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ് വെ പര്യടനങ്ങളില്‍ നിന്ന് വിശ്രമമെടുത്ത ബുംറ ഏഷ്യാ കപ്പ് കളിക്കാന്‍ ശ്രമിച്ചെങ്കിലും പരിക്കിനെത്തുടര്‍ന്ന് ഇത് നടന്നില്ല. ബുംറയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിച്ചു. പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാത്ത ഇന്ത്യക്ക് ഫൈനലിലും കടക്കാനായില്ല. പാകിസ്താനോടും ശ്രീലങ്കയോടും ഇന്ത്യക്ക് തോല്‍ക്കേണ്ടി വന്നു.

jasprit bumrah

ബുംറയുടെ അഭാവം ഇന്ത്യയുടെ പേസ് നിരയില്‍ നിഴലിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ബുംറ പലപ്പോഴും പരിക്കിന്റെ പിടിയിലാവാനുള്ള കാരണം തുടര്‍ച്ചയായ മത്സര ക്രമമാണ്. വിശ്രമമില്ലാതെ കൂടുതല്‍ മത്സരം കളിക്കേണ്ടി വരുന്നത് ബുംറയെ പരിക്കിന്റെ പിടിയിലാക്കുന്നുണ്ട്. ഇതാണ് പലപ്പോഴും പ്രധാന ടൂര്‍ണമെന്റുകള്‍ ബുംറക്ക് നഷ്ടമാവാന്‍ കാരണമാവുന്നത്.

2022ലെ ടി20 ലോകകപ്പും കളിച്ചില്ല

2022ലെ ഏഷ്യാ കപ്പിന് പിന്നാലെ ടി20 ലോകകപ്പും ബുംറക്ക് നഷ്ടമായി. പുറം വേദനയാണ് ബുംറയെ തളര്‍ത്തിയത്. ഏഷ്യാ കപ്പിന് ശേഷം വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ബുംറ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ടി20 ലോകകപ്പും ബുംറക്ക് കളിക്കാന്‍ സാധിക്കാതെ പോയി. ബുംറയുടെ അഭാവത്തിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ മികവ് കാട്ടി. അഞ്ചില്‍ നാല് മത്സരത്തിലും ജയിച്ച് സെമിയിലേക്കെത്താന്‍ ഇന്ത്യക്കായി. എന്നാല്‍ സെമിയില്‍ ബുംറയെ ഇന്ത്യ മിസ് ചെയ്തു.

പ്രധാന മത്സരത്തില്‍ ബുംറയില്ലാത്ത ഇന്ത്യയെ ഇംഗ്ലണ്ട് അനായാസം കീഴടക്കി. 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. ടി20 ഫോര്‍മാറ്റില്‍ ബുംറയുടെ അഭാവം ഇന്ത്യക്ക് എപ്പോഴും തിരിച്ചടിയാണ്. നിലവില്‍ ടി20യിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറ.

ചാമ്പ്യന്‍സ് ട്രോഫി 2025

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയും ജസ്പ്രീത് ബുംറക്ക് നഷ്ടമാവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ബുംറയുടെ അഭാവം വലിയ തിരിച്ചടിയാണെന്ന് തന്നെ പറയാം. ഏകദിന ഫോര്‍മാറ്റിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. പാകിസ്താനെതിരായ മത്സരമടക്കം നടക്കാനിരിക്കെ ബുംറയില്ലാത്ത ഇന്ത്യക്ക് എന്ത് അത്ഭുതം കാട്ടാനാവുമെന്നതാണ് കണ്ടറിയേണ്ടത്. ബുംറയെ പുറം വേദന തളര്‍ത്തുന്നുണ്ട്. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ബുംറ കഠിനമായി ശ്രമിക്കുന്നുണ്ട്.

എന്നാല്‍ ബുംറക്ക് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യ ബുംറക്ക് പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുംറക്ക് ഐപിഎല്‍ നഷ്ടമാവാനുള്ള സാധ്യതയുമുണ്ട്. എഎപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ബുംറ. താരത്തിന് ഐപിഎല്‍ നഷ്ടമായാല്‍ മുംബൈക്കത് വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്,

Story first published: Saturday, February 15, 2025, 15:43 [IST]
Other articles published on Feb 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+