Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ജയ്‌സ്വാളും റിഷഭും ഔട്ട്!! ഇതാ ഇന്ത്യന്‍ 11, തിരഞ്ഞെടുത്ത് അശ്വിന്‍

ചാംപ്യന്‍സ് ട്രോഫി അടുത്ത മാസം തുടങ്ങാനിരിക്കെ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെക്കുറിച്ച് വിശകലനം ചെയ്യവെയാണ് ഇലവനില്‍ ആരൊക്കെയാണ് വേണ്ടതെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

ടി20 ലോകകപ്പ് സ്വന്തമാക്കിയതിനു പിന്നാലെ വീണ്ടുമൊരു ഐസിസി ട്രോഫി മോഹിച്ചാണ് ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി ടീം ഇന്ത്യ പറക്കുന്നത്. അടുത്ത മാസം 20ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാന്‍ഡും ബംഗ്ലാദേശുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അശ്വിന്‍ തിരഞ്ഞെടുത്തിട്ടുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നു നമുക്കു നോക്കാം.

ROHIT SHARMA SHUBMAN GILL

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ്

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം മൂന്നു ഓപ്പണര്‍മാരാണ് ഇന്ത്യന്‍ സ്‌ക്വാഡിലുള്ളത്. ഇവരില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ശുഭ്മന്‍ ഗില്ലാണ് വരികയെന്നു ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടു. ഇതോടെ യശസ്വി ജയ്‌സ്വാളിനു സ്ഥാനം നഷ്ടമാവുകയും ചെയ്യും. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമേ ജയ്‌സ്വാളിനു കളിക്കാന്‍ അവസരം ലഭിക്കുയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രോഹിത്തും ശുഭ്മനു തന്നെ ഓപ്പണ്‍ ചെയ്യും. രണ്ടു പേരും വലംകൈയന്‍ ബാറ്റര്‍മാരാണ്. അതിനു ശേഷം വിരാട് കോലിയാണുള്ളത്. കഴിഞ്ഞ ഏകദിന ലോകകപ്പിലെ പ്രകടനം പരിഗിക്കുമ്പോള്‍ നാലാമനായി ശ്രേയസ് അയ്യര്‍ കളിക്കാനാണ് സാധ്യത. തുടര്‍ന്നു കെഎല്‍ രാഹുലും ബാറ്റ് ചെയ്യാനെത്തും.

ആറാം നമ്പറില്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരില്‍ ആരെ വേണമെന്നത് ടീം മാനേജ്‌മെന്റ് തീരുമാനിക്കും. ഏഴാമനായി ഹാര്‍ദിക് പാണ്ഡ്യയാണ് കളിക്കുക. ആദ്യ ഏഴില്‍ നമുക്കു ഇടംകൈയന്‍ ബാറ്റര്‍മാരുടെ കുറവുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി.

ജയ്‌സ്വാളിനു പ്രതീക്ഷ വേണോ?

നിലവിലെ സാഹചര്യത്തില്‍ യശസ്വി ജയ്‌സ്വാളിനു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അവനു ടീമിലേക്കു വിളിയെത്തും. ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ യശസ്വിക്കു അവസരം കിട്ടിയേക്കും. പക്ഷെ ഈ പരമ്പരയില്‍ അവന്‍ തുടര്‍ സെഞ്ച്വറികള്‍ നേടിയാല്‍ എന്തു ചെയ്യും?

YASHASVI JAISWAL

അങ്ങനെ വന്നാല്‍ ചാംപ്യന്‍സ് ട്രോഫിയിലെ ഒരു ഓപ്ഷന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വിയെ ഓപ്പണറാക്കുകയെന്നതാണ്. ശുഭ്മന്‍ ഗില്ലിനെ മൂന്നാം നമ്പറിലേക്കും ഇറക്കേണ്ടി വരും. വിരാട് കോലിക്കു നാലാം നമ്പറായിരിക്കും.

അഞ്ചാമനായി റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരിലൊരാളെയും കളിപ്പിച്ചേക്കും. യശസ്വി കളിക്കുകയാണെങ്കില്‍ ശ്രേയസ് അയ്യരെ ഇലവനില്‍ നിന്നൊഴിവാക്കും. യശസ്വിയുടെ നിലവിലെ ഫോമിനെ ഇന്ത്യ മുതലാക്കണമെന്നും അശ്വിന്‍ ആവശ്യപ്പെടുന്നു.

വാഷിങ്ടണിനു ഇടം ലഭിക്കും

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനു ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനിടയുണ്ടെന്നും കോച്ച് ഗൗതം ഗംഭീറിനു ഇഷ്ടമുള്ള താരങ്ങളിലൊരാളാണ് അവനെന്നും ആര്‍ അശ്വിന്‍ ചൂണ്ടിക്കാട്ടി.

ഞാന്‍ ആരുടെയും പക്ഷെ ചേരുകയല്ല. പക്ഷെ വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങിന് ഏറെ മൂല്യം കല്‍പ്പിക്കുന്നയാളാണ് ഗൗതം ഗംഭീര്‍. ഫ്‌ളോട്ടറായും അവനെ ഉപയോഗിക്കാന്‍ സാധിക്കും. കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഫോര്‍മാറ്റ് പിന്തുടരുകയാണെങ്കില്‍ ജഡേജ, അക്ഷര്‍ എന്നിവരില്‍ ഒരാളെ മാത്രമേ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുള്ളൂ.

എട്ടാം നമ്പറില്‍ വാഷിങ്ടണിനെയും കളിപ്പിക്കും. ഇതു വഴി മൂന്നു പേസര്‍മാര്‍, ഒരു സ്പിന്നര്‍, അല്ലെങ്കില്‍ കുല്‍ദീപ്, രണ്ടു പേസര്‍മാര്‍ എന്നിവയിലൊരു കോമ്പിനേഷന്‍ ഇന്ത്യക്കു പരീക്ഷിക്കുകയും ചെയ്യാമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 22, 2025, 7:24 [IST]
Other articles published on Jan 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+