Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ബംഗ്ലാദേശിനെ ഇന്ത്യ തുരത്തും, പക്ഷെ ഇവര്‍ ഫ്‌ളോപ്പാവും!! ആരെല്ലാം?

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യയുടെ കന്നിയങ്കത്തിനു ഇനി മണിക്കൂറുകള്‍ മാത്രം. ഗ്രൂപ്പ് എയില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ബംഗ്ലാദേശുമായിട്ടാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായിട്ടാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്. മിന്നുന്ന ജയവുമായി ടൂര്‍ണമെന്റില്‍ അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും.

സമീപകാലത്തെ മികച്ച ഫോം പരിഗണിക്കുമ്പോള്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ അനായാസം തന്നെ ജയിച്ചുകയറാനാണ് സാധ്യത. അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നാട്ടില്‍ തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. ബംഗ്ലാ കടുവകളെ ഇന്ത്യ തുരത്തുമെങ്കിലും ടീമിലെ ചില കളിക്കാര്‍ ഇന്നു ഫ്‌ളോപ്പായി മാറിയേക്കും. ആരൊക്കെയാണ് ഇവരെന്നു നോക്കാം.

KL RAHUL

ഫ്‌ളോപ്പാവുക ആരെല്ലാം

ഇന്ത്യന്‍ നിരയില്‍ ഇന്നു ഫ്‌ളോപ്പായി മാറാനിടയുള്ള ആദ്യത്തെ താരം സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലായിരിക്കും. ബംഗ്ലാദേശിനെതിരേ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി അദ്ദേഹം കളിക്കുമെന്നുറപ്പായിരിക്കുകയാണ്. ഇതോടെ റിഷഭ് പന്തിനു വീണ്ടും ബെഞ്ചില്‍ തന്നെയാവും സ്ഥാനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തേ ഓപ്പണറായും മധ്യനിര ബാറ്ററായുമെല്ലാം കസറിയ താരമാണ് രാഹുല്‍.

ഒന്നു മുതല്‍ അഞ്ചു വരെ എവിടെയും ബാറ്റ് ചെയ്യാനും മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനും അദ്ദേഹത്തിനു സാധിക്കും. പക്ഷെ ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായ ശേഷം ഏകദിനത്തില്‍ ടോപ്പ് ഫൈവില്‍ നിന്നും രാഹുല്‍ പുറത്തായിരിക്കുകയാണ്. പകരം ആറ്, ഏഴ് നമ്പറുകളിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. ഇതു രാഹുലിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിട്ടില്ല. വെറും 83 റണ്‍സ് മാത്രമാണ് ഇത്രയും ഇന്നിങ്‌സുകള്‍ രാഹുല്‍ നേടിയത്. ബംഗ്ലാദേശിനെതിരേയും ടോപ്പ് ഫൈവില്‍ അദ്ദേഹത്തെ ഇറക്കാനിടയില്ല. പകരം അക്ഷര്‍ പട്ടേലായിരിക്കും അഞ്ചാമനായി എത്തിയേക്കുക. അതുകൊണ്ടു തന്നെ രാഹുല്‍ ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.

Champions Trophy: 300 പ്ലസ് ചേസ്, ബാബര്‍ 90 ബോളില്‍ 64!! ഇതു 'പാക് കോലിയോ'? വിമര്‍ശനംസ്റ്റാര്‍ ബാറ്ററും റണ്‍മെഷീനുമായ വിരാട് കോലിയാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ നിരയില്‍ ഫ്‌ളോപ്പായേക്കാവുന്ന രണ്ടാമത്തെയാള്‍. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹമെങ്കിലും സമീപകാലത്തു അത്ര മികച്ച ഫോമിലല്ല. കഴിഞ്ഞ വര്‍ഷം മുതലാണ് കോലിയുടെ ബാറ്റിങില്‍ വലിയ ഇടിവുണ്ടായിട്ടുള്ളത്. മൂന്നു ഫോര്‍മാറ്റുകളിലുമായി അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി വെറും 21.83 മാത്രമാണ്.

VIRAT KOHLI

ഏകദിനത്തില്‍ അവസാനമായി കളിച്ചിട്ടുള്ള അഞ്ചിന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമേ കോലിക്കു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടാനായിട്ടുളളൂ. ബംഗ്ലാദേശുമായുള്ള മല്‍സരം നടക്കാനിരിക്കുന്ന ദുബായിലെ പിച്ചും ബാറ്റിങിന് അത്ര അനുയോജ്യമായിട്ടുള്ളതല്ല. റണ്ണെടുക്കാന്‍ ബാറ്റര്‍മാര്‍ക്കു ഇവിടെ കഠിനാധ്വാനം നടത്തേണ്ടതായി വരും. നിലവിലെ മോശം ഫോമും പിച്ചും സാഹചര്യങ്ങളുമെല്ലാം വിലയിരുത്തുമ്പോള്‍ കോലി ഈ കളിയില്‍ കാര്യമായി റണ്ണെടുക്കാനുള്ള സാധ്യത കുറവാണെന്നു പറയേണ്ടി വരും.

ഇന്ത്യന്‍ നിരയില്‍ മൂന്നാമതായി ഫ്‌ളോപ്പായേക്കാവുന്നയാള്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ്. പരിക്കു കാരണം 14 മാസത്തോളം പുറത്തിരുന്ന ശേഷം ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ പരമ്പരയിലൂടെയാണ് അദ്ദേഹം മടങ്ങിയെത്തിയത്.

പക്ഷെ പഴയ ലൈനിലും ലെങ്ത്തിലും പന്തെറിയാനാവാതെ പതറുന്ന ഷമിയെയാണ് പരമ്പരയില്‍ കണ്ടത്. രണ്ടു കളിയില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചത് ഓരോ വിക്കറ്റുകള്‍ മാത്രമാണ്. വിക്കറ്റുകളെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഷമി റണ്‍സും വാരിക്കോരി നല്‍കിയിരുന്നു.

പവര്‍പ്ലേയില്‍ ന്യൂബോള്‍ കൊണ്ട് കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല. 6.56 എന്ന മോശം ഇക്കോണമി റേറ്റിലാണ് പരമ്പരയില്‍ ഷമി പന്തെറിഞ്ഞത്. ബംഗ്ലാദേശിനെതിരേയും അദ്ദേഹം ബൗളിങില്‍ തിളങ്ങാന്‍ സാധ്യത കുറവാണ്. അതു മാത്രമല്ല ദുബായിലെ പിച്ച് പേസര്‍മാരെ അത്ര തുണയ്ക്കില്ലെന്നതും ഷമിക്കു ക്ഷീണമായി മാറിയേക്കും.

Story first published: Thursday, February 20, 2025, 10:01 [IST]
Other articles published on Feb 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+