Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: 300 പ്ലസ് ചേസ്, ബാബര്‍ 90 ബോളില്‍ 64!! ഇതു 'പാക് കോലിയോ'? വിമര്‍ശനം

കറാച്ചി: നിലവിലെ ജേതാക്കളെന്ന തലയെടുപ്പുമായി ഇറങ്ങിയ പാകിസ്താനു ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ തുടക്കം പാളിയിരിക്കുകയാണ്. ഉദ്ഘാടന മല്‍സരത്തില്‍ 60 റണ്‍സിന്റെ ആധികാരിക വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. കാര്യമായി പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് മുഹമ്മദ് റിസ്വാന്‍ നയിച്ച പാക് പട ഗ്രൂപ്പ് എയിലെ ഈ കളി കൈവിട്ടത്.

321 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് പാക് ടീമിനു കിവികള്‍ നല്‍കിയത്. പക്ഷെ 47.2 ഓവറില്‍ 260 റണ്‍സിനു അവര്‍ കൂടാരം കയറുകയായിരുന്നു. ഖുശ്ദില്‍ ഷായുടെയും (69) ബാബര്‍ ആസമിന്റെയും (64) ഫിഫ്റ്റികളാണ് പാക് ടീമിന്റെ പരാജയഭാരം കുറച്ചത്.

വാലറ്റത്ത് അഗ്രസീവ് ഫിഫ്റ്റിയാണ് ഖുശ്ദില്‍ കുറിച്ചതെങ്കില്‍ ഓപ്പണറായെത്തിയ ബാബര്‍ സ്ലോ ബാറ്റിങാണ് പുറത്തെടുത്തത്. ഈ കളിയില്‍ പാക് ടീമിന്റെ പ്രധാന വില്ലന്‍ ബാബര്‍ തന്നെയാണെന്നു നിസംശയം പറയാം. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

BABAR AZAM

ബാബര്‍ തന്നെ വില്ലന്‍

ന്യൂസിലാന്‍ഡിനെതിരേ പാകിസ്താന്‍ ടീമിന്റെ തോല്‍വിക്കു കാരണക്കാരന്‍ ബാബര്‍ ആസം തന്നെയാണെന്നതില്‍ സംശയമില്ല. കാരണം ഓപ്പണറായെത്തിയ അദ്ദേഹം 90 ബോളുകളിലാണ് 64 റണ്‍സിലെത്തിയത്. 71.11 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്. 321 റണ്‍സെന്ന വലിയ ടോട്ടലിലേക്കു ചേസ് ചെയ്യവെയാണ് ഇത്തരമൊരു വിരസമായ ഇന്നിങ്‌സ് ബാബര്‍ കാഴ്ചവച്ചത്.

അഗ്രസീവായി ബാറ്റ് ചെയ്യാനോ, കിവി ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനോയുള്ള യാതൊരു ശ്രമവും ബാബറിന്റെ ഭാഗത്തു നിന്നും കാണാനായില്ല. ആദ്യ പത്തോവറില്‍ രണ്ടു വിക്കറ്റിനു വെറും 22 റണ്‍സ് മാത്രമാണ് പാക് ടീമിനു സ്‌കോര്‍ ചെയ്യാനായത്. ഓപ്പണിങ് പങ്കാളിയായ സൗദ് ഷക്കീലിനെ (6) നാലാം ഓവറില്‍ തന്നെ നഷ്ടമായ ശേഷം ബാബര്‍ ടെസ്റ്റ് ശൈലിയില്‍ അമിത പ്രതിരോധത്തിലൂന്നിയുള്ള ഇന്നിങ്‌സാണ് കാഴ്ചവച്ചത്.

റിസ്‌കെടുത്ത് ഫോറോ, സിക്‌സറോ നേടാന്‍ മാത്രമല്ല, സിംഗിളും ഡബിളുകളുമെടുത്ത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ പോലുമുള്ള ശ്രമങ്ങള്‍ ബാബറിന്റെ ഭാഗത്തു നിന്നു കണ്ടില്ല. ഈ കാരണത്താല്‍ തന്നെ ക്രീസിന്റെ മറുവശത്ത് ബാറ്റ് ചെയ്യാനെത്തുന്ന ഓരോ താരവും സമ്മര്‍ദ്ദത്തിലാവുകയും വലിയ ഷോട്ടുകള്‍ക്കു ശ്രമിച്ച് പുറത്താവുകയും ചെയ്തു.

ബാബര്‍ കൂടുതല്‍ തീവ്രതയോടെ ബാറ്റ് ചെയ്തിരുന്നെങ്കില്‍ പാക് ടീമിനു ചേസ് ചെയ്യാമായിരുന്ന ടോട്ടലായിരുന്നു ഈ കളിയിലേത്. പക്ഷെ അദ്ദേഹം അതു കാണിക്കാതിരുന്നതോടെ പാക് ടീം കുഴപ്പത്തിലാവുകയും ചെയ്തു. 34ാം ഓവറില്‍ ആറാമനായാണ് ബാബര്‍ പുറത്തായത്. അപ്പോള്‍ അവരുടെ സ്‌കോര്‍ ബോര്‍ഡില്‍ വെറും 153 റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ.

BABAR AZAM

രൂക്ഷവിമര്‍ശനം

പാകിസ്താന്‍ ടീമിന്റെ തോല്‍വിക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ബാബര്‍ ആസം നേരിടുന്നത്. ബാബര്‍ ആസമാണ് പാകിസ്താനെ തോല്‍പ്പിച്ചത്. പാക് വിരാട് കോലിയെന്നു അദ്ദേഹത്തെ വിളിക്കാം.

കാരണം സ്വന്തം ടീമിനു വേണ്ടി കളിക്കാതെ, തന്റെ ഫിഫ്റ്റി നേടാന്‍ മാത്രമാണ് ബാബര്‍ ശ്രമിച്ചത്. ഈ തരത്തില്‍ സ്വാര്‍ഥരായ ബാറ്റര്‍മാരെ ഒരു ടീമിലും കളിപ്പിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ കുറിക്കുന്നു.

പാകിസ്താന്‍ ടീമിനെ ജയിപ്പിക്കുന്നതിനേക്കാള്‍ സ്വന്തം റെക്കോര്‍ഡുകള്‍ മെച്ചപ്പെടുത്തുന്നതിലാണ് ബാബര്‍ ആസം കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ്. 300 പ്ലസ് ടോട്ടല്‍ ചേസ് ചെയ്യവെ 81 ബോളിലാണ് അദ്ദേഹം ഫിഫ്റ്റി കുറിച്ചത്. ഈ തരത്തിലുളള ഇന്നിങ്‌സ് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഫാന്‍സ് വിമര്‍ശിച്ചു.

Story first published: Wednesday, February 19, 2025, 23:22 [IST]
Other articles published on Feb 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+