Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CCL: വീണ്ടും വരുന്നു താര ക്രിക്കറ്റ്, മോഹന്‍ ലാലിന് പുതിയ റോള്‍- കേരളം ഒരുങ്ങിത്തന്നെ

KUNCHAKO

വെള്ളിത്തിരയിലെ മിന്നും താരങ്ങള്‍ മാറ്റുരയ്ക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) ഒരിടവേളയ്ക്കു ശേഷം പുനരാരംഭിക്കുകയാണ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടൂര്‍ണമെന്റ് മുടങ്ങിയിരുന്നു. 2019നു ശേഷം സിസിഎല്‍ നടന്നിട്ടില്ല. ഇതോടെ സിസിഎല്‍ ഇനി ഒരിക്കലുമുണ്ടായേക്കില്ലെന്നു ആരാധകര്‍ നിരാശരായിരിക്കെയാണ് ഈ വര്‍ഷം പുതിയ സീസണ്‍ നടക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയ താരങ്ങളുള്‍പ്പെടുന്ന കേരള സ്‌ട്രൈക്കേഴ്‌സ് ടീം ഇത്തവണ പുതിയ ക്യാപ്റ്റനു കീഴില്‍ മികച്ച പ്രകടം നടത്താന്‍ തയ്യാറെടുക്കുകയാണ്. റൊമാന്റിക്ക് ഹീറോ ഇമേജില്‍ നിന്നും മാറി വ്യത്യസ്ത റോളുകളിലൂടെ സിനിമാ പ്രേമികളെ ഇപ്പോള്‍ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബനാണ് പുതിയ സീസണില്‍ കേരള ടീമിന്റെ നായകന്‍.

മുന്‍ സീസണുകളില്‍ കേരളത്തെ നയിച്ചിരുന്നത് സൂപ്പര്‍ താരം മോഹന്‍ ലാലായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം ബാറ്റണ്‍ ചാക്കോച്ചനു കൈമാറിയിരിക്കുകയാണ്. ടീമിനെ കന്നിക്കിരീടത്തിലേക്കു നയിക്കുകയെന്ന വലിയൊരു ദൗത്യമാണ് അദ്ദേഹത്തിനുള്ളത്. എട്ടു ടീമുകളാണ് ഇത്തവണത്തെ സിസിഎല്ലില്‍ മാറ്റുരയ്ക്കുക. ആകെ 16 മല്‍സരങ്ങളുണ്ടാവും. ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ ഫൈനലിലേക്കു യോഗ്യത നേടും. മാര്‍ച്ച് 19ന് ഹൈദരാബാദിലാണ് ഫൈനല്‍.

മോഹന്‍ ലാല്‍ ടീമുടമകളിലൊരാള്‍

മോഹന്‍ ലാല്‍ ടീമുടമകളിലൊരാള്‍

കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ അണിയറയിലാണ് ഇത്തവണ മോഹന്‍ ലാലിന്റെ സാന്നിധ്യമുള്ളത്. ടീമിന്റെ അഞ്ചു ഉടമകളില്‍ ഒരാളാണ് അദ്ദേഹം.കേരള സ്‌ട്രൈക്കേഴ്‌സിന്റെ മറ്റു ഉടമകള്‍ മലയാളി പ്രേക്ഷകര്‍ക്കു സുപരിചിതനായ തമിഴ് നടന്‍ രാജ്കുമാര്‍, ഭാര്യയും നടിയുമായ ശ്രീപ്രിയ, ഷാജി, ജെയ്‌സണ്‍ എന്നിവരാണ്.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് പുതിയ സീസണില്‍ കേരള ടീമിന്റെ ഹോംഗ്രൗണ്ട്. സിസിഎല്ലിനു ആദ്യമായാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

ഈ മാസം 18ന് ബെംഗളൂരുവില്‍ വച്ച് കേരള സ്‌ട്രൈക്കേഴ്‌സും തെലുഗു വാരിയേഴ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഉച്ചയ്ക്കു 2.30നാണ് കളിയാരംഭിക്കുന്നത്.

കേരളത്തിന് യുവ നിര

കേരളത്തിന് യുവ നിര

കുഞ്ചാക്കോ ബോബനു കീഴില്‍ യുവനിരയെയാണ് കേരള സ്‌ട്രൈക്കേഴ്‌സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ പരീക്ഷിക്കുന്നത്. നേരത്തേ ടീമിന്റെ ഭാഗമായിരുന്ന ഭൂരിഭാഗം പേരും വരാനിരിക്കുന്ന സീസണിലും കളിക്കും.

കേരള ടീമിലെ ശ്രദ്ധേയരായ നടന്‍മാര്‍ ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, സൈജു കുറുപ്പ്, ആന്റണി പെപ്പെ, സിജു വില്‍സണ്‍ എന്നിവരാണ്. പ്രശസ്ത ഗായകന്‍ വിജയ് യേശുദാസും കേരളത്തിനു വേണ്ടി കളിക്കാനിറങ്ങും.

Also Read: IND vs AUS: നേരത്തേ ഈ റെക്കോര്‍ഡിട്ടത് ഒരേയൊരു ടീം മാത്രം, അടുത്തത് ഇന്ത്യയോ?

കേരള സ്‌ട്രൈക്കേഴ്‌സ് ടീം

കേരള സ്‌ട്രൈക്കേഴ്‌സ് ടീം

കുഞ്ചാക്കോ ബോബന്‍ (ക്യാപ്റ്റന്‍, ഓള്‍റൗണ്ടര്‍), ആസിഫ് അലി (ഓള്‍റൗണ്ടര്‍), രാവിജ് പിള്ള (ഓള്‍റൗണ്ടര്‍/ വിക്കറ്റ് കീപ്പര്‍), ഉണ്ണി മുകുന്ദന്‍ (ഓള്‍റൗണ്ടര്‍), അര്‍ജുന്‍ നന്ദകുമാര്‍ (ഓള്‍റൗണ്ടര്‍), ഇന്ദ്രജിത്ത് സുകുമാരന്‍ (ഓള്‍റൗണ്ടര്‍/ വിക്കറ്റ് കീപ്പര്‍), സിദ്ധാര്‍ഥ് മേനോന്‍ (ഓള്‍റൗണ്ടര്‍), മണിക്കുട്ടന്‍ (ബൗളര്‍), വിജയ് യേശുദാസ് (ബാറ്റര്‍), ഷഫീഖ് റഹ്മാന്‍ (ഓള്‍റൗണ്ടര്‍), വിവേക് ഗോപന്‍ (ഓള്‍റൗണ്ടര്‍), വിനു മോഹന്‍ (ബൗളര്‍), നിഖില്‍ കെ മേനോന്‍ (ഓള്‍റൗണ്ടര്‍/ വിക്കറ്റ് കീപ്പര്‍), പ്രജോദ് കലാഭവന്‍ (ബാറ്റര്‍), ആന്റണി പെപ്പെ (ഓള്‍റൗണ്ടര്‍), ജീന്‍ പോള്‍ ലാല്‍ (ഓള്‍റൗണ്ടര്‍), സഞ്ജു ശിവറാം (ഓള്‍റൗണ്ടര്‍), സിജു വില്‍സണ്‍ (ഓള്‍റൗണ്ടര്‍), പ്രശാന്ത് അലെക്‌സാണ്ടര്‍ (ഓള്‍റൗണ്ടര്‍).

Also Read: ഉമ്രാന്‍ വലിയ സംഭവമല്ല! അക്തറിന്റെ റെക്കോര്‍ഡും തകര്‍ക്കില്ല, തുറന്നടിച്ച് മുന്‍ താരം

കേരളത്തിന്റെ പ്രകടനം

കേരളത്തിന്റെ പ്രകടനം

2011ലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനു തുടക്കമായത്. പക്ഷെ പ്രഥമ സീസണല്‍ കേരളത്തിനു ടീമുണ്ടായിരുന്നില്ല. എന്നാല്‍ 2012 മുതല്‍ എല്ലാ സീസണുകളിലും കേരളം ടൂര്‍ണമെന്റില്‍ മാറ്റുരച്ചിരുന്നു. 2018ല്‍ ടൂര്‍ണമെന്റ് നടന്നിരുന്നില്ല.

2019ലായിരുന്നു അവസാനത്തെ സിസിഎല്‍ കണ്ടത്. ഈ സീസണിലാവട്ടെ കേരളം പങ്കെടുത്തതുമില്ല. കേരള ടീമിന്റെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ രണ്ടു തവണ ഫൈനലില്‍ കളിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. 2014, 17 സീസണുകളിലായിരുന്നു ഇത്.

2012ല്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്ത കേരള സ്‌ട്രൈക്കേഴ്‌സ് ടീം 2013ല്‍ സെമി ഫൈനലില്‍ പുറത്താവുകയായിരുന്നു. 2015, 16 വര്‍ഷങ്ങളില്‍ കേരളത്തിനു ഗ്രൂപ്പുഘട്ടത്തില്‍ തന്നെ അടിതെറ്റുകയായിരുന്നു.

Story first published: Monday, February 6, 2023, 15:13 [IST]
Other articles published on Feb 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+