For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വമ്പന്‍ താരത്തെ സിഎസ്‌കെ വാങ്ങിയില്ല, തടഞ്ഞത് ധോണി! പറഞ്ഞ കാരണം വെളിപ്പെടുത്തി ശ്രീനിവാസന്‍

താരത്തിന്റെ പേര് ശ്രീനിവാസന്‍ തുറന്നുപറഞ്ഞില്ല

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണെന്നു കാണാന്‍ സാധിക്കും. കിരീടവിജയത്തില്‍ മുംബൈ ഇന്ത്യന്‍സിനു പിന്നില്‍ രണ്ടാംസ്ഥാനത്താണെങ്കിലും കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമാണ് സിഎസ്‌കെ. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും ടീം മാനേജ്‌മെന്റിന്റെയും മികവ് തന്നെയാണ് സിഎസ്‌കെയുടെ കുതിപ്പിന് പിന്നില്‍.

മുമ്പ് ഒരു വമ്പന്‍ താരത്തെ സിഎസ്‌കെ ടീമിലേക്കു കൊണ്ടു വരാന്‍ താന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ധോണിയുടെ എതിര്‍പ്പ് കാരണം അതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ടീമുടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍ ശ്രീനിവാസന്‍.

ധോണി വേണ്ടെന്നു പറഞ്ഞു

ധോണി വേണ്ടെന്നു പറഞ്ഞു

വളരെ മികച്ചൊരു താരത്തെക്കുറിച്ച് ഞങ്ങള്‍ ധോണിയുമായി സംസാരിച്ചിരുന്നു. അയാളെ സിഎസ്‌കെയിലേക്കു കൊണ്ടു വരുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം തേടുകയും ചെയ്തു.
അതു വേണ്ടെന്നായിരുന്നു ധോണിയുടെ മറുപടി. നമുക്ക് ആ താരത്തെ വേണ്ടെന്നും അയാള്‍ ടീമിനെ തകര്‍ക്കുമെന്നുമായിരുന്നു ധോണിയുടെ മറുപടിയെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി. എന്നാര്‍ ആരായിരുന്നു ഈ അസാധാരണ താരമെന്നു മാത്രം ശ്രീനിവാസന്‍ തുറന്നു പറഞ്ഞില്ല.
ടീമിലെ ഐക്യം വളരെ പ്രധാനമാണ്. അമേരിക്കയില്‍ ഫ്രാഞ്ചൈസി ലീഗുകള്‍ വളരെക്കാലമായി നമുക്ക് കാണാന്‍ സാധിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധോണി ലേലത്തില്‍ സംബന്ധിക്കാറില്ല

ധോണി ലേലത്തില്‍ സംബന്ധിക്കാറില്ല

സിഎസ്‌കെയുടെ ക്യാപ്റ്റനായതിനാല്‍ തന്നെ ടീമിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ധോണിക്കു നിര്‍ണായക റോളാണുള്ളത്. ഐപിഎല്ലിനു മുന്നോടിയായുള്ള ലേലങ്ങള്‍ അദ്ദേഹം പങ്കെടുക്കാറില്ല. എഎന്നാല്‍ തന്റെ പ്ലാനുകളെക്കുറിച്ച് കോച്ചുമാരുമായി ലേലത്തിനു മുമ്പുള്ള യോഗങ്ങളില്‍ ധോണി ചര്‍ച്ച ചെയ്യാറുണ്ട്.
ആദ്യ സീസണില്‍ സിഎസ്‌കെയുടെ താരമായിരുന്ന മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് പിന്നീട് പരിശീലസ്ഥാനത്തെത്തുകയായിരുന്നു. 2009 മുതല്‍ ലേലത്തില്‍ സിഎസ്‌കെയുടെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഫ്‌ളെമിങ്.

ഇന്ത്യ സിമന്റ്‌സും ക്രിക്കറ്റും

ഇന്ത്യ സിമന്റ്‌സും ക്രിക്കറ്റും

ഇന്ത്യയില്‍ നമുക്ക് ഈ തരത്തിലുള്ള ഫ്രാഞ്ചൈസി മല്‍സരങ്ങള്‍ പുതിയതാണ്. എന്നാല്‍ ഇന്ത്യ സിമന്റ്‌സിന് ജൂനിയര്‍ തലത്തില്‍ ടീമുകളെ നടത്തിയുള്ള പരിചയമുണ്ട്. രാഹുല്‍ മുമ്പ് ഞങ്ങളുടെ ഭാഗമായിരുന്നു. ഒരു ടീമിനെ നിങ്ങള്‍ നയിക്കുമ്പോള്‍ ആ ഫ്രാഞ്ചൈസിയുടെ ഉടമ നിങ്ങളാണ്, ഒരു താരമല്ലെന്ന് ഞങ്ങള്‍ക്കു തുടക്കം മുതല്‍ അറിയാവുന്ന കാര്യമാണ്. ടീമിന്റെ ഉടമകള്‍ നിങ്ങളാണ്. താരങ്ങള്‍ക്കു ഇതില്‍ ഒരു പങ്കുമില്ലെന്നും ശ്രീനിവാസന്‍ വിശദമാക്കി.
2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ സിഎസ്‌കെയെ നയിക്കുന്നത് ധോണിയാണ്. രണ്ടു സീസണുകളില്‍ സിഎസ്‌കെയ്ക്കു സസ്‌പെന്‍ഷന്‍ നേരിട്ടപ്പോള്‍ മാത്രമാണ് അദ്ദേഹം ടീമില്‍ നിന്നും മാറിനിന്നത്.

ടീമുടമകളുടെ പിന്തുണ

ടീമുടമകളുടെ പിന്തുണ

ടീമുടമകള്‍ നല്‍കിയ മികച്ച പിന്തുണയാണ് സിഎസ്‌കെയുടെ
സ്ഥിരതയാര്‍ന്ന പ്രകടനത്തിനു പിന്നിലെന്നു നേരത്തേ പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഐപിഎല്ലില്‍ ഇതുവരെ ഏഴു ഫൈനലുകളില്‍ സിഎസ്‌കെ കളിച്ചിട്ടുണ്ട്. ഇവയില്‍ മൂന്നെണ്ണത്തില്‍ അവര്‍ ജയിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനോടു ഒരു റണ്‍സിനാണ് സിഎസ്‌കെയ്ക്കു ഫൈനലില്‍ അടിതെറ്റിയത്.
യുഎഇയില്‍ സപ്തംബര്‍ 19ന് ആരംഭിക്കാനിരിക്കുന്ന പുതിയ സീസണിലും ധോണിക്കു കീഴിലാണ് സിഎസ്‌കെ ഇറങ്ങുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാണ് ടൂര്‍ണമെന്റ്.

Story first published: Monday, August 3, 2020, 13:08 [IST]
Other articles published on Aug 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+