വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വിസില്‍ പോട്... വന്നത് മറ്റാരുമല്ല സാക്ഷാല്‍ ധോണി! ആവേശത്തിമര്‍പ്പില്‍ സിഎസ്‌കെ

പുതിയ സീസണിനു മുന്നോടിയായി ധോണി ടീമിനൊപ്പം ചേര്‍ന്നു

ചെന്നൈ: ഒടുവില്‍ ആ ദിവസം വന്നെത്തി. നീണ്ട കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ 'തല'യും ഇതിഹാസ നായകനുമായ എംഎസ് ധോണിയെ ആവേശത്തോടെ വരവേറ്റിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്ലിന്റെ വരാനിരിക്കുന്ന 13ാം സീസണിനു മുന്നോടിയായി പ്രിയ നായകന്‍ സിഎസ്‌കെ ടീമിനൊപ്പം ചേര്‍ന്നു.

ആവേശം ഇത്രയ്ക്കു വേണോ? ചോദ്യത്തിന് പൊട്ടിത്തെറിച്ച് കോലി... മറുപടി ഇങ്ങനെആവേശം ഇത്രയ്ക്കു വേണോ? ചോദ്യത്തിന് പൊട്ടിത്തെറിച്ച് കോലി... മറുപടി ഇങ്ങനെ

ഗംഭീര സ്വീകരണമാണ് ധോണിക്കു സിഎസ്‌കെയുടെ ആരാധകര്‍ ഒരുക്കിയിരുന്നത്. ധോണിയെക്കൂടാതെ ടീമിലെ മറ്റു ചില കളിക്കാരും സിഎസ്‌കെ ക്യാംപില്‍ ജോയിന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ 38 കാരനായ ധോണിയുടെ മാസ് എന്‍ട്രിയില്‍ മറ്റാരും ശ്രദ്ധിക്കപ്പെട്ടതു പോലുമില്ല.

ടീം ഹോട്ടലിലെത്തി

സിഎസ്‌കെ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് ധോണി ടീമിനൊപ്പം ചേര്‍ന്ന വിവരം ലോകത്തെ അറിയിച്ചത്. ഹോട്ടലിലേക്കു ധോണി വരുന്നതിന്റെയും തുടര്‍ന്നു ഇവിടെയുള്ള സൗകര്യങ്ങള്‍ പരിശോധിക്കുന്നതിന്റെയും വീഡിയോ സിഎസ്‌കെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്കു ശേഷം ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഇത്തവണത്തെ ഐപിഎല്‍. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. അതിനു ശേഷം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ധോണി വിരമിച്ചേക്കുമെന്ന തരത്തില്‍ പല അഭ്യൂഹങ്ങളും പരന്നെങ്കിലും അദ്ദേഹം ഇവയോടൊന്നും പ്രതികരിച്ചിരുന്നില്ല.

റായുഡു, ചൗള എന്നിവരും ചേര്‍ന്നു

ധോണി മാത്രമല്ല പ്രമുഖ ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു, പേസര്‍ കാണ്‍ ശര്‍മ, വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള എന്നീ മുന്‍ ദേശീയ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിലെ ചില കളിക്കാരും സിഎസ്‌കെ ക്യാംപിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

പുതുതായെത്തി

ഐപിഎല്ലിന്റെ ഈ സീസണിനു മുന്നോടിയായി ചുരുക്കംകളിക്കാരെ മാത്രമേ സിഎസ്‌കെ ലേലത്തില്‍ സ്വന്തമാക്കിയിട്ടുള്ളൂ. കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഭൂരിഭാഗം പേരെയും സിഎസ്‌കെ നിലനിര്‍ത്തുകയായിരുന്നു.

പിയൂഷ് ചൗള, ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹാസ്സ്ല്‍വുഡ്, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്‍ എന്നിവരാണ് പുതുതായി ടീമിലെത്തിയവരില്‍ പ്രമുഖര്‍.

ഉദ്ഘാടന മല്‍സരം

മാര്‍ച്ച് 29ന് സിഎസ്‌കെയും രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു ആവേശകരമായ മല്‍സരത്തില്‍ സിഎസ്‌കെയെ വീഴ്ത്തി മുംബൈ തങ്ങളുടെ നാലാം കിരീടം കൈക്കലാക്കിയിരുന്നു.
കഴിഞ്ഞ ഫൈനലിലെ പരാജയത്തിനു കണക്കുതീര്‍ക്കാന്‍ സിഎസ്‌കെയ്ക്കു ലഭിച്ച അവസരം കൂടിയാണ് ഇത്തവണത്തെ കന്നിയങ്കം.

Story first published: Monday, March 2, 2020, 14:13 [IST]
Other articles published on Mar 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X