Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിക്കെതിരേ കളിച്ചു, ഇനി ഒപ്പം കളിക്കണം- ടീമിലെത്തിയതില്‍ ത്രില്ലടിച്ച് തെവാത്തിയ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആദ്യമായി ഇടം പിടിച്ചതിന്റെ ത്രില്ലിലാണ് ഐപിഎല്ലിലൂടെ ശ്രദ്ധേയമായ രാജസ്ഥാന്‍ റോയല്‍സിന്റ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള 19 അംഗ ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ടീമിലെത്തിയ പുതുമുഖങ്ങളിലൊന്നായിരുന്നു തെവാത്തിയ.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി നടത്തിയ ചില മാച്ച് വിന്നിങ് പ്രകടവങ്ങളിലൂടെയാണ് തെവാത്തിയ താരപദവിയിലേക്കുയര്‍ന്നത്. ലെഗ് സ്പിന്നറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ അദ്ദേഹം വെടടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിലെ ഹീറോയിസം തെവാത്തിയയെ ദേശീയ ടീമിലുമെത്തിച്ചിരിക്കുകയാണ്.

കോലിക്കൊപ്പം കളിക്കണം

കോലിക്കൊപ്പം കളിക്കണം

ഐപിഎല്ലില്‍ ഇതിനകം കോലിക്കെതിരേ ഞാന്‍ കളിച്ചു കഴിഞ്ഞു. ഇന്നി അദ്ദേഹത്തിനൊപ്പം കളിക്കുകയും ഡ്രസിങ് റൂം പങ്കിടുകയും വേണം. കോലിയോടൊപ്പവും ലോക ക്രിക്കറ്റിലെ തന്നെ മികച്ച ചില താരങ്ങള്‍ക്കൊപ്പവും ഡ്രസിങ് റൂം പങ്കിടാന്‍ ഇനിയുമെനിക്ക് കാത്തിരിക്കാനാവില്ല. അവരില്‍ നിന്നെല്ലാം പലതും പഠിച്ചെടുക്കാനും എങ്ങനെയാണ് അവര്‍ ലോകത്തിലെ മികച്ച താരങ്ങള്‍ക്കെതിരേ പോരാടുന്നതെന്നും വിജയം വരിക്കുന്നതെന്നും മനസ്സിലാക്കാനും ഇതു തന്നെ സഹായിക്കുമെന്നും തെവാത്തിയ പ്രതികരിച്ചു.

ഐപിഎല്‍ സഹായിച്ചു

ഐപിഎല്‍ സഹായിച്ചു

ലോകത്തിലെ മികച്ച താരങ്ങള്‍ക്കെതിരേ കളിക്കാന്‍ ഐപില്‍ തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്. അവര്‍ക്കെതിരേ നന്നായി പെര്‍ഫോം ചെയ്യാനായാല്‍ അതു നിങ്ങളുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കും. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാനായതില്‍ ആഹ്ലാദമുണ്ടെന്നും തെവാത്തിയ വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 140നടുത്ത് സ്‌ട്രൈക്ക് റേറ്റോടെ 255 വിക്കറ്റുകളെടുത്ത തെവാത്തിയ 10 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. രണ്ടു മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ (21 ബോളില്‍ 53 റണ്‍സ്), (28 ബോളില്‍ 45 റണ്‍സ്) ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ എക്കാലവും നിലനില്‍ക്കുമെന്നുമുറപ്പാണ്.

മുഷ്താഖ് അലിയിലും മിന്നി

മുഷ്താഖ് അലിയിലും മിന്നി

അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും തെവാത്തിയ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. മൂന്ന് ഇന്നിങ്‌സുകളിലായി 157.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 82 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഡല്‍ഹിക്കെതിരേ 16 ബോളില്‍ 31ഉം കേരളത്തിനെതിരേ 26 ബോളില്‍ 41ഉം റണ്‍സാണ് തെവാത്തിയ അടിച്ചെടുത്തത്.
നിലവില്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഹരിയാന ടീമിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം.

ഹരിയാന ടീം ശക്തം

ഹരിയാന ടീം ശക്തം

ഒരുപിടി മികച്ച സ്പിന്നര്‍മാരുള്ള ഹരിയാന ടീമില്‍ സ്ഥാനമുറപ്പിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നു തെവാത്തിയ അഭിപ്രായപ്പെട്ടു. അമിത് മിശ്ര ഭായിയെപ്പോലുള്ള ഇതിഹാസങ്ങള്‍ ടീമിലുണ്ട്. കൂടാതെ ജയന്ത് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരും ഹരിയാന ടീമിന്റെ ഭാഗമാണ്. ദേശീയ ടീമിനായി മല്‍സരങ്ങളില്ലാത്തപ്പോള്‍ ചഹല്‍ ഹരിയാനയ്ക്കു വേണ്ടി കളിക്കാറുണ്ട്. സ്പിന്നര്‍മാരെ സംബന്ധിച്ച് ടീമിലെ സ്ഥാനത്തിനു വേണ്ടി കടുത്ത മല്‍സരമാണ് നടക്കുന്നത്. ഹരിയാന ടീമില്‍ ഇടം നേടിയെടുക്കുന്നതിനൊപ്പം നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചതും എനിക്കു ആത്മവിശ്വാസം നല്‍കുന്നതിനൊപ്പം കഴിവ് മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തതായി തെവാത്തിയ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, February 21, 2021, 13:42 [IST]
Other articles published on Feb 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+