For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ റദ്ദാക്കിയാല്‍ ഓസീസിന്‍റെ ടി20 ലോകകപ്പ് സാധ്യത... പ്രതികരിച്ച് കോച്ച് ലാങര്‍

ഐപിഎല്ലിന്റെ 13ാം സീസണ്‍ അനിശ്ചിതത്വത്തിലാണ്

മെല്‍ബണ്‍: ഐപിഎല്ലിന്റെ പതിമൂന്നാം സീസണ്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നു അനിശ്ചിതത്വത്തില്‍ നില്‍ക്കെ പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാങര്‍. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു ബിസിസിഐ മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ രാജ്യം 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കു നീങ്ങിയതോടെ ഇനി ഐപിഎല്‍ നടക്കുമോയെന്ന കാര്യം സംശയമാണ്. ടി20 ലോകകപ്പിന് മുമ്പായി പ്രമുഖ ടീമുകള്‍ക്കു തയ്യാറെടുപ്പ് നടത്താനുള്ള മികച്ച വേദി കൂടിയായിരുന്നു ഐപിഎല്‍. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്.

langer

ഐപിഎല്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അത് ഓസ്‌ട്രേലിയയുടെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കു തിരിച്ചടിയാവില്ലെന്നു ലാങര്‍ വ്യക്തമാക്കി. കന്നി ടി20 ലോക കിരീടമാണ് ഇത്തവണ സ്വന്തം നാട്ടില്‍ കംഗാരുപ്പട ലക്ഷ്യമിടുന്നത്. നിലവില്‍ മികച്ച രീതിയിലാണ് ഓസീസ് ടീം പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ സെലക്ഷന്റെ കാര്യത്തില്‍ തനിക്കു ആശങ്കകളില്ലെന്നും 49 കാരനായ കോച്ച് പറഞ്ഞു. ടീം സെലക്ഷനെക്കുറിച്ച് ആവലാതികളൊന്നുമില്ല. ലോകകപ്പ് സംഘത്തില്‍ ഒന്നോ, രണ്ടോ പേരുടെ സ്ഥാനത്തില്‍ മാത്രമം മാറ്റം വരാനിടയുള്ളൂ. ഓസീസ് ടീം ഇപ്പോള്‍ വളരെ സന്തുലിതമായി മാറിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച പ്രകടനമാണ് ഓസീസ് കാഴ്ചവച്ചതെന്നും ലാങര്‍ ചൂണ്ടിക്കാട്ടി.

മാച്ച് പ്രാക്ടീസ് പോലെ താരങ്ങള്‍ക്കു പരിശീലനം നടത്താന്‍ മറ്റൊരു ഓപ്ഷനില്ല. ഐപിഎല്‍ നടക്കുകയാണെങ്കില്‍ അത് ഓസീസ് താരങ്ങള്‍ക്കു മികച്ചൊരു മാച്ച് പ്രാക്ടീസ് ആവുമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടക്കുമോയന്നുറപ്പില്ല. ഐപിഎല്‍ റദ്ദാക്കിയാല്‍ താരങ്ങള്‍ക്കു വേണ്ടത്ര മാച്ച് പ്രാക്ടീസ് ലഭിക്കാന്‍ മറ്റു വഴികള്‍ കണ്ടെത്തും. ടീമിനെ തന്നെ രണ്ടായി തിരിച്ച് മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയെന്നതും നല്ലൊരു ഓപ്ഷനാണ്. എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടില്ല. സമയമെത്തിയാല്‍ ഇക്കാര്യം ആസൂത്രണം ചെയ്യുമെന്നും ലാങര്‍ വിശദമാക്കി.

ഒക്‌ടോബര്‍ 18 മുതലാണ് ടി20 ലോകകപ്പിനു ഓസ്‌ട്രേലിയയില്‍ തുടക്കമാവുന്നത്. യോഗ്യതാ മല്‍സരങ്ങളെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. നവംബറില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കലാശപ്പോരാട്ടം. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തേക്കു നീട്ടു വയ്ക്കുമോയെന്നുറപ്പില്ല. ഈ മാസം 30ന് ചേരുന്ന ഐസിസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Friday, March 27, 2020, 18:49 [IST]
Other articles published on Mar 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+