Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിലെ മികച്ച ഫിനിഷര്‍ ഡികെ മാത്രമല്ല! വേറെയുമുണ്ട് കേമന്‍മാര്‍

ഇന്ത്യയുടെ ടി20 ടീമിലേക്കു ഈ വര്‍ഷം ഫിനിഷറുടെ റോള്‍ നല്‍കി തിരിച്ചുവിളിക്കപ്പെട്ട താരമാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറായി മിന്നിച്ചത് ഡികെയുടെ കരിയറിലെ വഴിത്തിരിവായി മാറി. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്നു എല്ലാവരും ഉറപ്പിച്ചിരിക്കവെയായിരുന്നു 2019നു ശേഷം കാര്‍ത്തിക് ആദ്യമായി ടീമിന്റെ ഭാഗമായത്.

1

വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലുമൊക്കെ ഫിനിഷറുടെ റോളില്‍ ഡിക്കെ കളിക്കുമെന്നു ഉറപ്പായിക്കഴിഞ്ഞു. പക്ഷെ കാര്‍ത്തികിനെ മാത്രം ഫിനിഷറെന്നു വിശേഷിപ്പിക്കുന്നതിനോടു ഇന്ത്യയുടെ മുന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത് യോജിക്കുന്നില്ല. ഫിനിഷറെന്നതിനു വേറെ നിര്‍വചനമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

2

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഫിനിഷര്‍ എന്നതിനെക്കുറിച്ച് കെ ശ്രീകാന്ത് വിശദീകരിച്ചത്. നിങ്ങള്‍ ഫിനിഷര്‍ എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? എന്ന ചോദ്യത്തിനു ശ്രീകാന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്റെ ബുക്കില്‍ ഫിനിഷറെന്നാല്‍ എട്ടാമത്തെയോ, 12ാമത്തെയോ ഓവര്‍ മുതല്‍ ഇന്നിങ്‌സിന്റെ അവസാനം വരെ ബാറ്റ് ചെയ്ത് ഇന്ത്യയെ മല്‍സരം വിജയിപ്പിക്കാന്‍ കഴിയുന്ന താരമാണ്. അവന്‍ ആറാമത്തെയോ, എട്ടാമത്തെയോ ഓവര്‍ മുതല്‍ തന്നെ ബാറ്റിങ് തുടങ്ങും. പക്ഷെ എവിടെയാണ് മികച്ച ഫിനിഷര്‍?

ഏഷ്യാ കപ്പ് ടീം തന്നെയാവുമോ ടി20 ലോകകപ്പിന്? ആരൊക്കെ പുറത്താവും?

3

കെഎല്‍ രാഹുല്‍ നല്ലൊരു ഫിനിഷറാണ്. രോഹിത് ശര്‍മയും മിടുക്കനായ ഫിനിഷറാണ്. അവര്‍ ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്ത് ഇന്നിങ്‌സ് തീരുന്നതുവരെ ബാറ്റിങ് തുടരാന്‍ ശേഷിയുള്ളവരാണ്. അവസാനത്തെ അഞ്ചോവറില്‍ മാത്രം ഒരാള്‍ ബാറ്റ് ചെയ്താല്‍ അയാളെ ഞാന്‍ ഫിനിഷറെന്നു വിളിക്കില്ലെന്നും കെ ശ്രീകാന്ത് വിശദമാക്കി.

4

ദിനേശ് കാര്‍ത്തികിനെ ഞാന്‍ നല്ലൊരു ഫിനിഷറെന്നു വിളിക്കും. പക്ഷെ യഥാര്‍ഥ ഫിനിഷര്‍മാര്‍ സൂര്യകുമാര്‍ യാദവിനെപ്പോലെയുള്ളവരാണ്. അദ്ദേഹം ഗംഭീര ഫിനിഷറാണ്. കൂടാതെ റിഷഭ് പന്തും മിടുക്കനായ ഫിനിഷറാണ്. മാത്രമല്ല ഹാര്‍ദിക് പാണ്ഡ്യയും നല്ലൊരു ഫിനിഷറാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

വീഴ്ത്താന്‍ കെണിയൊരുക്കി, അടിച്ച് സ്റ്റേഡിയത്തിനു പുറത്തിട്ട് വീരു! ലീ പറയുന്നു

5

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയായിരുന്നു നേരത്തേ ഇന്ത്യക്കു വേണ്ടി ഫിനിഷറുടെ റോളില്‍ കസറിയിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ വിരമിക്കലിനു ശേഷം മികച്ചൊരു ഫിനിഷറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ.
നിലവില്‍ ടി20 ഫോര്‍മാറ്റില്‍ മാത്രമാണ് ദിനേശ് കാര്‍ത്തികിനെ ഇന്ത്യ ഫിനിഷറാക്കിയിരിക്കുന്നത്. പക്ഷെ 37 കാരനായ താരത്തെ ടീമിനു ദീര്‍ഘകാലത്തേക്കു ഈ റോളില്‍ പ്രതീക്ഷിക്കാനും കഴിയില്ല. ഒരുപക്ഷെ ടി20 ലോകകപ്പിനു ശേഷം ഡിക്കെ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനും സാധ്യതയുണ്ട്.

Story first published: Thursday, August 11, 2022, 12:36 [IST]
Other articles published on Aug 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+