
ആദ്യ ടി20യില്‍ ടീമിനെ നയിച്ച അദ്ദേഹത്തിനു പക്ഷെ വിജയത്തോടെ തുടങ്ങാനായില്ല. റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയ സൗത്താഫ്രിക്ക ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. റിഷഭിനെ സംബന്ധിച്ച് ക്യാപ്റ്റനെന്ന നിലയല്‍ പലതും പഠിക്കാന്‍ സഹായിച്ച മല്‍സരം കൂടിയായിരിക്കും ഇത്. ഇനിയുള്ള മല്‍സരങ്ങളില്‍ ക്യാപ്റ്റന്‍സി കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ റിഷഭിനു ടീമിനെ തിരികെ കൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ. തന്റെ മുന്‍ഗാമിയും മുന്‍ ഇതിഹാസ നായകനുമായ എംഎസ് ധോണിയില്‍ നിന്നും ചില കാര്യങ്ങള്‍ റിഷഭിനു പഠിക്കാവുന്നതാണ്. ഇവ എന്തൊക്കെയാണെന്നറിയാം.

സമ്മര്‍ദ്ദഘട്ടങ്ങളിലെ ശാന്തത
സമ്മര്‍ദ്ദഘട്ടങ്ങളെ ശാന്തതയോടെ നേരിടുകയെന്നത് എംഎസ് ധോണിയുടെ ഏറ്റവും വലിയ കഴിവായിരുന്നു. ഏതും മോശം സമയത്തും അദ്ദേത്തെ വളരെ കൂളായി മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. ഈ ശാന്തത തന്നെയാണ് രണ്ടു ലോകപ്പുകളടക്കം മൂന്ന് ഐസിസി ട്രോഫികള്‍ ഇന്ത്യക്കു നേടിത്തരാന്‍ ധോണിയെ സഹായിച്ചത്.
റിഷഭ് കളിക്കളത്തില്‍ മറ്റു പലരെയും പോലെ അധികം ദേഷ്യപ്പെടുന്നയാളാണെന്നു പറയാന്‍ കഴിയില്ല. ശാന്തമായി തന്നെയാണ് അദ്ദേഹം കാണപ്പെടാറുള്ളത്.

എന്നാല്‍ കളിയുടെ ഏതു ഘട്ടത്തെയും ഇങ്ങനെ സമീപിക്കാന്‍ റിഷഭ് സ്വന്തം മനസ്സിനെ മെരുക്കിയെടുക്കണം. എങ്കില്‍ മാത്രമേ ധോണിയെപ്പോലെയൊരു ക്യാപ്റ്റനായി ഭാവിയില്‍ മാറാന്‍ സാധിക്കൂ. മല്‍സരം വിജയിപ്പിക്കാന്‍ സഹായിക്കുന്ന ഒരേയൊരു കാര്യമല്ല ശാന്തത. എന്നാല്‍ ഇത്തരം മാനസികാവസ്ഥയില്‍ കളിയുടെ ഏതു ഘട്ടത്തിലും മികച്ച തീരുമാനങ്ങളെടുക്കാന്‍ ഒരു ക്യാപ്റ്റനു സാധിക്കും. മികച്ച ക്യാപ്റ്റനാവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണിത്.

ജന്‍മവാസനയെ പിന്തുണയ്ക്കണം
ഒരു ടീമിനെ നല്ല രീതിയില്‍ നയിക്കുന്നത് എല്ലാ താരങ്ങള്‍ക്കും സാധിക്കുന്ന കാര്യമല്ല. ക്യാപ്റ്റന്റെ റോള്‍ ഫീല്‍ഡില്‍ മാത്രമല്ല കളിക്കളത്തിനു പുറത്തും അത്ര തന്നെ പ്രധാനപ്പെട്ടതാണ്. ടീം പ്രഖ്യാപനം, പ്ലെയിങ് ഇലവന്‍ തുടങ്ങി എന്തു തന്നെയായിലും തന്റെ മുന്നിലുള്ള സാഹര്യങ്ങള്‍ കൂടി ക്യാപ്റ്റനു ആശ്രയിക്കേണ്ടി വരും.
കളിയെ നന്നായി പഠിക്കാന്‍ കഴിയുന്നയയാളായിരിക്കണം ക്യാപ്റ്റന്‍. എംഎസ് ധോണിക്ക മറ്റാരേക്കാളും ഈ കഴിവുണ്ടായിരുന്നു.

ഉദാഹരണമെടുത്താല്‍ 2007ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ പരിചയസമ്പന്നനായ ഹര്‍ഭജന്‍ സിങുണ്ടായിട്ടും ധോണി പന്തേല്‍പ്പിച്ചത് ജോഗീന്ദര്‍ ശര്‍മയെയായിരുന്നു. ഭാജിക്കെതിരേ കൡയില്‍ മിസ്ബാഹുല്‍ ഹഖ് നന്നായി ബാറ്റ് ചെയ്തതിനാല്‍ ധോണി ജോഗീന്ദറിനെ പന്തേല്‍പ്പിക്കുകയായിരുന്നു. മിസ്ബയെ പുറത്താക്കി അദ്ദേഹം ടീമിനെ ചാംപ്യന്‍മാരാക്കുകയും ചെയ്തു.
തന്റെ സഹജവാസനയെ ഒരു ക്യാപ്റ്റന്‍ പിന്തുണയ്ക്കുമ്പോള്‍ തന്നെ വിചാരിച്ചതു പോലെ കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദത്വം ഏറ്റെടുക്കുകയും വേണം. ധോണിയുടെ ഈ കഴിവും റിഷഭിനു പഠിച്ചെടുക്കാന്‍ ശ്രമിക്കണം.

ഈഗോയെ കൈകാര്യം ചെയ്യണം
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിയെ ഇന്ത്യയുടെ നായകനായി പ്രഖ്യാപിക്കുമ്പോള്‍ പല സീനിയര്‍ കളിക്കാരും ടീമിലുണ്ടായിരുന്നു. പക്ഷെ അവരെയെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നതാണ് ധോണിയുടെ വിജയം. ധോണി ടീമിനെ നയിച്ചിരുന്ന തുടക്കകാലത്തു സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം ബഹുമാനം നേടിയെടുക്കാന്‍ ധോണിക്കു സാധിച്ചു.
ചില സീനിയര്‍ താരങ്ങളില്‍ നിന്നും തനിക്കു വിലപ്പെട്ട ഉപദേശങ്ങള്‍ ലഭിച്ചിരുന്നതായി ധോണി പറഞ്ഞിട്ടുണ്ട്. എങ്കിലും കളിയില്‍ അന്തിമ തീരുമാനം അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. സീനിയേഴ്‌സിന്റെ ഉപദേശത്തെ ആദരവോടെ തന്നെ വിയോജിക്കാനവും മടിക്കാത്തയാളായിരുന്നു ധോണി.

തന്റെ തീരുമാനങ്ങളാണ് ശരിയെന്നു പിന്നീട് സീനിയേഴ്‌സിനു ബോധ്യമാക്കിക്കൊടുക്കാനും അവരുടെ ബഹുമാനം നേടിയെടുക്കാനും അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ധോണിയെപ്പോലെ തന്നെ സീനിയേഴ്‌സിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും അവരുടെ ബഹുമാനം നേടിയെടുക്കാനും റിഷഭും ശ്രദ്ധിക്കേണ്ടതുണ്ട്.


Click it and Unblock the Notifications