Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബട്‌ലര്‍- ഹെഡ് ഓപ്പണിങ്, മൂന്നാമനായി പൂരന്‍!! പിന്നാലെ ക്ലാസെന്‍; ഈ ലോക 11 ഇന്ത്യയെ തീര്‍ക്കും

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ബെസ്റ്റ് സമയമാണ് ഇപ്പോഴെന്നതില്‍ സംശയമില്ല. ടി20യിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ഇപ്പോള്‍ ഐസിസിയുടെ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ കൂടിയാണ്. ഇപ്പോഴിതാ ഏഷ്യാ കപ്പിലും കിരീടത്തിലേക്കുള്ള കുതിപ്പിലാണ് സൂര്യകുമാര്‍ യാദവും സംഘവും. ടി20യില്‍ നിലവിലെ ഇന്ത്യന്‍ ടീമിനോടു മുട്ടാന്‍ ഏതൊരു ടീമും ഇപ്പോള്‍ ഭയപ്പെടുമെന്നുറപ്പാണ്.

ഇപ്പോളത്തെ ഫോമില്‍ ഇന്ത്യയെ വീഴ്ത്താന്‍ ഓസ്‌ട്രേലിയയെ പോലുള്ള പവര്‍ഹൗസുകള്‍ക്കു പോലും സാധിക്കുമോയെന്ന കാര്യം സംശയമാണ്. എന്നാല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള ലോക ടി20 ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരെല്ലാമാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

JOS BUTTLER

ടോപ്പ് ഫോറില്‍ ഇവര്‍

ലോക ടി20 ഇലവന്റെ ഓപ്പണിങ് ജോടികള്‍ അറ്റാക്കിങ് ബാറ്റര്‍മാരായ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറും ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡുമായിരിക്കും. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബാറ്റര്‍മാരില്‍ ഒരാളാണ് ഹെഡ്. 64 ടി20കളിലായി 171.04 സ്‌ട്രൈക്ക് റേറ്റില്‍ 2085 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.

ഒരു സെഞ്ച്വറിയും 17 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ പേടിസ്വപ്നം കൂടിയാണ് ഹെഡ്. കാരണം ഇന്ത്യക്കെതിരേ കളിക്കുമ്പേഴെല്ലാം ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കാറുള്ളത്.

ബട്‌ലറാവട്ടെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇംഗ്ലീഷ് കുപ്പായത്തില്‍ വലിയ ഇംപാക്ടാണ് ടി20യില്‍ സൃഷ്ടിച്ചിട്ടുള്ളത്. 140 ടി20കളില്‍ ഇംഗ്ലീഷ് ടീമിനായി കളിച്ചു കഴിഞ്ഞ അദ്ദേഹം 149.44 സ്‌ട്രൈക്ക് റേറ്റില്‍ 3836 റണ്‍സും വാരിക്കൂട്ടി. ഐപിഎല്ലില്‍ ദീര്‍ഘകാലമായി കളിക്കുന്നതിനാല്‍ ഇന്ത്യന്‍ ബൗളര്‍മാരെ കുറിച്ച് ബട്‌ലര്‍ക്കു കൃത്യമായ ധാരണയുണ്ട്.
ഇതു അദ്ദേഹം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും സഹായിച്ചിട്ടുണ്ട്.

ലോക ഇലവന്റെ മൂന്ന്, നാല് നമ്പറില്‍ കളിക്കുക വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ നിക്കോളാസ് പൂരനും സൗത്താഫ്രിക്കയുടെ യുവ സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസുമാണ്.

ടി20യിലെ ഏറ്റവും അപകടകാരിയായ അഞ്ചു ബാറ്റര്‍മാരെയെടുത്താല്‍ അതിലൊരാള്‍ തീര്‍ച്ചയായും പൂരനായിരിക്കും. സ്പിന്നര്‍മാരെ അനായാസം അടിച്ചു പറത്താനുള്ള പൂരന്റെ മിടുക്കും എടുത്തു പറയേണ്ടതാണ്. ഐപിഎല്ലിലും മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്.

ജൂനിയര്‍ എബിഡിയെന്നു വിളിപ്പേരുള്ള ബ്രെവിസാവട്ടെ ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളാണ്. പേസിനെയും സ്പിന്നിനെയും ഒരുപോല നേരിടാനും 360 ബാറ്റിങിലൂടെ ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും ഷോട്ടുകള്‍ കളിക്കാനും അദ്ദേഹത്തിനു കഴിയും.

RASHID KHAN

മധ്യനിര, ബൗളര്‍മാര്‍

ലോക ഇലവന്റെ അഞ്ചാം നമ്പറില്‍ സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ഹെന്‍ട്രിച്ച് ക്ലാസെനാണ്. കരിയര്‍ ബെസ്റ്റ് ഫോമില്‍ ബാറ്റ് ചെയ്യുന്ന അദ്ദേഹത്തിനു കാര്യമായ വീക്ക്‌നെസുകളൊന്നും തന്നെയില്ലെന്നു കാണാം. ഏതു പിച്ചിലും സ്‌ഫോടനാത്മക ഇന്നിങ്‌സകള്‍ കളിക്കാന്‍ ക്ലാസെനു കഴിയും

അദ്ദേഹത്തിനു ശേഷം ടീമിലെ ആറാമന്‍ ഓസ്‌ട്രേലിയയുടെ ടിം ഡേവിഡാണ്. ഈ ഫോര്‍മാറ്റില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്തയാളാണ് അദ്ദേഹം. ക്രീസിലെത്തിയാല്‍ രണ്ടോ, മൂന്നോ ഓവറുകള്‍ കൊണ്ടു തന്നെ മല്‍സരഗതി മാറ്റാനുള്ള ശേഷി ഡേവിഡിനുണ്ട്. 177.16 എന്ന സ്‌ട്രൈക്ക് റേറ്റും ഇതാണ് ശരിവയ്ക്കുന്നത്.

ഏഴ്, എട്ടു സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അഫ്ഗാനിസ്താന്റെ റാഷിദ് ഖാനും വെസ്റ്റ്ഇന്‍ഡീസിന്റെ സുനില്‍ നരെയ്‌നുമുണ്ട്. വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളര്‍മാര്‍ മാത്രമല്ല, അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള ബാറ്റര്‍മാരും കൂടിയാണ് രണ്ടു പേരും.

പേസ് ബൗളിങിലേക്കു വന്നാല്‍ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ഓസ്‌ട്രേിയയുടെ ജോഷ് ഹേസല്‍വുഡ്, മുന്‍ ന്യൂസിലാന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട് എന്നിവരും ലോക ഇലവനിലുണ്ട്. വേഗതയാണ് ആര്‍ച്ചറുടെ ആയുധമെങ്കില്‍ ബൗളിങ് വേരിയേഷനുകളിലൂടെ ഹേസല്‍വുഡും ബോള്‍ട്ടും ഇന്ത്യയെ വെള്ളം കുടിപ്പിക്കും.

ഇന്ത്യക്കെതിരേയുള്ള ലോക ടി20 11

ട്രാവിസ് ഹെഡ്, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍, ഡെവാള്‍ഡ് ബ്രെവിസ്, ഹെന്‍ട്രിച്ച് ക്ലാസന്‍, ടിം ഡേവിഡ്, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, ജോഫ്ര ആര്‍ച്ചര്‍, ജോഷ് ഹേസല്‍വുഡ്, ട്രെന്റ് ബോള്‍ട്ട്.

Story first published: Thursday, September 18, 2025, 11:19 [IST]
Other articles published on Sep 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+