Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ 'മുടന്തുന്നു'- പലര്‍ക്കും വേദനസംഹാരികള്‍! ഇനിയൊരു പരിക്ക് താങ്ങില്ല

ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കു വേണ്ടി കളിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇപ്പോള്‍ നടക്കാന്‍ പോലും ബുംറ പാടുപെടുകയാണെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടീമിലെ പല താരങ്ങളുടെയും സ്ഥിതി മോശമാണ്. പല കളിക്കാരും വേദനസംഹാരിയുടെ സഹായം തേടിയാണ് നാലാം ടെസ്റ്റിനു തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഡ്‌നിയില്‍ സമനിലയില്‍ കലാശിച്ച മൂന്നാം ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യവെയാണ് ബുംറയുടെ വയറിനു പരിക്കേറ്റത്. നാലാം ടെസ്റ്റില്‍ താരം കളിക്കുമോയെന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. എങ്കിലും ബുംറ നാലാം ടെസ്റ്റില്‍ കളിക്കുകയാണെങ്കില്‍ അതു വലിയ അദ്ഭുതമായിരിക്കുമെന്നതില്‍ സംശയമില്ല.

1

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി എന്നിവര്‍ പരിക്കു കാരണം ഇതിനകം തന്നെ നാലാം ടെസ്റ്റില്‍ നിന്നും പിന്മാറിക്കഴിഞ്ഞു. സിഡ്‌നി ടെസ്റ്റിനു ശേഷം ഇന്ത്യന്‍ ടീമിലെ പല കളിക്കാരും വേദനാസംഹാരികളും ഇഞ്ചക്ഷനുകളും എടുക്കുകയാണ്. കാരണം ഇനിയും താരങ്ങളെ നഷ്ടമായാല്‍ നാലാം ടെസ്റ്റില്‍ ഇന്ത്യക്കു കളിക്കുക ദുഷ്‌കരമായി തീരും.

ഓസ്‌ട്രേലിയക്കെതിരായ ഈ പരമ്പരയ്ക്കു ശേഷം നാട്ടില്‍ ഇംഗ്ലണ്ടുമായി മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബുംറയെ റിസ്‌കെടുത്ത് നാലാം ടെസ്റ്റില്‍ കളിപ്പിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്നില്ല. ജഡേജയ്ക്കു പകരം ശര്‍ദ്ദുല്‍ താക്കൂര്‍ നാലാം ടെസ്റ്റില്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഒരേയൊരു ടെസ്റ്റില്‍ മാത്രമേ അദ്ദേഹം ഇതുവരെ ദേശീയ ടീമിനായി ഇറങ്ങിയിട്ടുള്ളൂ.

2

ബുംറയുടെ പരിക്ക് വര്‍ധിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോയെന്നതാണ് ചോദ്യം. ഗാബ ടെസ്റ്റിനിടെ അദ്ദേഹം വേദന കാരണം ഗ്രൗണ്ടില്‍ വീഴുകയാണെങ്കില്‍ എന്തു സംഭവിക്കും. അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തില്‍ ബുംറ നാലാം ടെസ്റ്റിനു ഉണ്ടാവാനുള്ള സാധ്യത തീരെ വിരളമാണെന്നു ടീം വൃത്തങ്ങള്‍ അറിയിച്ചു.

ടീമിലെ പല കളിക്കാരും ഇപ്പോള്‍ വേദനസംഹാരികളുടെ സഹായത്തോടെയാണ് പിടിച്ചുനില്‍ക്കുന്നത്. അവരെല്ലാം വളരെ അസ്വസ്ഥരാണ്. എങ്കിലും ടീമെന്ന നിലയില്‍ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജിമ്മില്‍ അധികസമയം ആരും വ്യായാമത്തിലേര്‍പ്പെടുന്നില്ല. വളരെ അടിസ്ഥാനപരമായ വ്യായാമങ്ങള്‍ മാത്രമേ കളിക്കാര്‍ നടത്തുന്നുള്ളൂ. ചെറിയ തോതില്‍ മാത്രമേ നെറ്റ് സെഷനും ഇനിയുണ്ടാവുകയുള്ളൂ. ഫൈനല്‍ ടെസ്റ്റിനു മുമ്പ് മറ്റൊരു താരത്തിനു കൂടി പരിക്കേല്‍ക്കാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ വിശദമാക്കി.

Story first published: Wednesday, January 13, 2021, 9:55 [IST]
Other articles published on Jan 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+