Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ബുംറയെ ഇനി ഈ വര്‍ഷം കാണില്ല? ഇന്ത്യക്കു ഞെട്ടല്‍

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ പേസറും ടീമിന്റെ കുന്തമുനയുമായ ജസ്പ്രീത് ബുംറയുടെ സേവനം ഈ വര്‍ഷം ഇനി ടെസ്റ്റില്‍ ഇന്ത്യക്കു ലഭിച്ചേക്കില്ല. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രകടനത്തെ ഇതു ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. പരിക്കു കാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും ബുംറ ഇതിനകം പിന്‍മാറിക്കഴിഞ്ഞു. ഈ പരമ്പരയ്ക്കു ശേഷം ബംഗ്ലാദേശുമായി മാത്രമാണ് ഇന്ത്യക്ക് ഈ വര്‍ഷം ടെസ്റ്റ് പരമ്പരയുള്ളത്. രണ്ടു ടെസ്റ്റുകളാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുക. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ പരമ്പരയും പേസര്‍ക്കു നഷ്ടമായേക്കുമെന്നാണ് വിവരം.

bumrah

ഈ വര്‍ഷമവസാനം വെസ്റ്റ് ഇന്‍ഡീസ് ടീം ഇന്ത്യയില്‍ പര്യടനം നടത്തുന്നുണ്ട്. എന്നാല്‍ ടി20 പരമ്പര മാത്രമേ വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കുന്നുള്ളൂ. ഈ പരമ്പരയില്‍ ബുംറ തിരിച്ചെത്തുമോയെന്നാണ് അറിനായുള്ളത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ബുംറയെ ധൃതി പിടിച്ച് തിരിച്ചുകൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ പരിക്ക് പൂര്‍ണമായി ഭേദമായ ശേഷം മാത്രമേ പേസര്‍ ടീമിലേക്കു തിരിച്ചുവരാനിടയുള്ളൂ.

വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ബുംറ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. കരിയറിലെ ആദ്യ ഹാട്രിക്ക് ഈ പരമ്പരയില്‍ കുറിച്ച അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

Story first published: Thursday, September 26, 2019, 16:26 [IST]
Other articles published on Sep 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+