Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം

ഓസ്ട്രലേിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കൊപ്പം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ യോഗ്യയും ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. ഇനി ഇന്ത്യക്കു ഡബ്ല്യുടിസിയുടെ അടുത്ത എഡിഷനെക്കുറിച്ച് പ്ലാനിങ് തുടങ്ങാം. 2027ല്‍ നടക്കാനിരിക്കുന്ന അടുത്ത ഫൈനലിനു യോഗ്യത നേടാനുള്ള തയ്യാറെടുപ്പാണ് ഇന്ത്യ നടത്തേണ്ടത്. അടുത്ത സൈക്കിളില്‍ ഒരുപാട് അഴിച്ചുപണികള്‍ ഇന്ത്യക്കു തീര്‍ച്ചയായും ആവശ്യമാണ്.

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഇനി ജൂണില്‍ ഇംഗ്ലണ്ടുമായിട്ടാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു പറക്കുക. ഈ പരമ്പര ജയിച്ചുകൊണ്ടു തന്നെ അടുത്ത ഡബ്ല്യുടിസി സീസണിനു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. എന്തൊക്കെ മാറ്റങ്ങളാണ് അടുത്ത പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യ വരുത്തേണ്ടതെന്നു നമുക്കു നോക്കാം.

VVS LAXMAN

കോച്ചും ക്യാപ്റ്റനും മാറണം

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ആദ്യം വരുത്തേണ്ടത് പ്രധാനമായും രണ്ടു മാറ്റങ്ങളാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ റോള്‍ നല്‍കേണ്ടതുണ്ട്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം തന്നെയാണ് അടുത്ത ഡബ്ല്യുടിസി സൈക്കിളില്‍ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍. രോഹിത്തിന്റെ ടെസ്റ്റ് കരിയര്‍ ഏറെക്കുറെ അസ്തമിച്ച മട്ടാണ്. അതിനാല്‍ തന്നെ അടുത്ത ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹത്തെ ടീമില്‍ പോലും ഇന്ത്യക്കു ആവശ്യമില്ല.

നായകനെ മാറ്റുന്നതിനൊപ്പം ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ഗൗതം ഗംഭീറിനെയും ഇന്ത്യ മാറ്റേണ്ടതുണ്ട്. കാരണം ഈ ഫോര്‍മാറ്റില്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹം തികഞ്ഞ പരാജയമാണ്. ടീം സെലക്ഷനുകളില്‍ പലപ്പോഴും ഗംഭീറിന്റെ തീരുമാനം പാളുന്നതായി കാണാം.

അതിനാല്‍ അദ്ദേഹത്തെ വൈറ്റ് ബോള്‍ ടീമിന്റെ മാത്രം ചുമതലയേല്‍പ്പിച്ച് ടെസ്റ്റില്‍ പുതിയൊരു കോച്ചിനെ ഇന്ത്യ കൊണ്ടു വന്നേ തീരൂ. ടെസ്റ്റിലെ മുന്‍ ഇതിഹാസ ബാറ്റര്‍ കൂടിയായ വിവിഎസ് ലക്ഷ്മണാണ് ഈ റോളിലേക്കു ബെസ്റ്റ്. താരമെന്ന നിലയിലുള്ള ടെസ്റ്റിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറും.

ടീമില്‍ ആരെല്ലാം?

ഇംഗ്ലണ്ട് പര്യടനത്തിനുളള പ്ലെയിങ് ഇലവനിലും ഇന്ത്യ തീര്‍ച്ചയായും അഴിച്ചുപണികള്‍ നടത്തേണ്ടതുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ചിലര്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമില്‍ ആവശ്യമില്ല. അതുകൊണ്ടു തന്നെ അവരെ മാറ്റി നിര്‍ത്തുക തന്നെ വേണം.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കു ആവശ്യമില്ല. പുതിയ ലുക്കിലുള്ള ഒരു ബാറ്റിങ് ലൈനപ്പാണ് ഇന്ത്യക്കു ആവശ്യം. ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ ഒരാള്‍ യശസ്വി ജയ്‌സ്വാള്‍ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ പങ്കാളിയായി പരിചയസമ്പന്നനായ കെഎല്‍ രാഹുലാണ് ടീമില്‍ വേണ്ടത്.

JASPRIT BUMRAH MOHAMMAD SHAMI

മൂന്നാം നമ്പറില്‍ ശുഭ്മന്‍ ഗില്‍ തന്നെ തുടരുന്നതാവും നല്ലത്. നാലാം നമ്പറില്‍ കോലിക്കു പകരക്കാരനായി ഒരാളെ വേണം. സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരെ റോളിലേക്കു ഇന്ത്യക്കു തിരികെ വിളിക്കാം. നിലവില്‍ മികച്ച ഫോമിലാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. അഞ്ചാമനായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തന്നെയായിരിക്കും കളിക്കുക.

ആറാം നമ്പറില്‍ യുവ താരം ധ്രുവ് ജുറേലിനെ ഇന്ത്യക്കു കളിപ്പിക്കാം. യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയാണ് ഏഴാമനായി ബാറ്റ് ചെയ്യേണ്ടത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു.

എട്ടാമായി പരിചയ സമ്പന്നനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യക്കു തിരികെ വിളിക്കാം. തുടര്‍ന്നു മൂന്നു പേസര്‍മാരും കളിക്കും. നായകന്‍ ബുംറയ്‌ക്കൊപ്പം പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമായിരിക്കും മറ്റു രണ്ടു പേസര്‍മാര്‍.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് 11

കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, നിതീഷ് റെഡ്ഡി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Sunday, January 5, 2025, 13:21 [IST]
Other articles published on Jan 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+