ബുംറ മുംബൈ ഇന്ത്യന്‍സ് വിടുന്നു? പോവുന്നത് ആര്‍സിബിയിലേക്ക്!! സത്യമെന്ത്? പ്രതികരിച്ച് മുംബൈ
മുംബൈ: ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യന്‍സിലൂടെ ഉദിച്ചുയര്‍ന്ന താരം പിന്നീട് ടീം ഇന്ത്യയിലെയും ലോക ക്രിക്കറ്റിലെയും ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായി മാറുകയുമായിരുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ബുംറ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ബൗങിളിന്റെ കുന്തമുനയാണ്.
പുറംഭാഗത്തെ പരിക്കുകാരണം വിശ്രമിക്കുന്ന ബുംറയെക്കുറിച്ച് ഒരു ആരാധകന്‍ സംശയമുന്നയിച്ചിരുന്നു. ഐപിഎല്ലില്‍ തന്നെ കണ്ടെത്തിയ മുംബൈ വിട്ട് താരം വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കു മാറിയേക്കുമോയെന്നായിരുന്നു ആരാധകന്‍റെ ചോദ്യം. ഇതിനു ട്വിറ്ററിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് മുംബൈ.

തുടക്കം ആ ചിത്രത്തിലൂടെ
ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യന്‍സ് ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. വണ്‍ ഫാമിലിയെന്ന തലക്കെട്ടോടു കൂടി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീമിലെ മറ്റംഗങ്ങളും അംബാനി കുടുംബത്തോടൊപ്പം അണിനിരന്ന ഗ്രൂപ്പ് ഫോട്ടോയായിരുന്നു ഇത്.
ഈ ഫോട്ടോയില്‍ ബുംറയുള്‍പ്പെടെ ചില താരങ്ങളുടെ അഭാവം പ്രകടമാവുകയും ചെയ്തു. ഇതോടെയാണ് ബുംറ ടീം വിടുകയാണെന്നും ഇതേ തുടര്‍ന്നാവാം ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും ആരാധകന്‍ സംശയം പ്രകടിപ്പിച്ചത്.

ബുംറയെവിടെ?
ഫോട്ടോയ്ക്കു താഴെയായിരുന്നു ആരാധകന്‍ ബുംറയുടെ അഭാവം ചൂണ്ടിക്കാട്ടി കമന്റ് ചെയ്തത്. ബുംറയെവിടെ? എനിക്കു തോന്നുന്നത് അദ്ദേഹം ആര്‍സിബിയിലേക്കു മാറുകയാണെന്നാണ് എന്നായിരുന്നു പ്രവീണ്‍ കുമാറെന്ന ആരാധകന്റെ ചോദ്യം.
എന്നാല്‍ ബുംറ പരിക്കു കാരണം വിശ്രമത്തിലാണെന്നും ഇതു കാരണമാണ് ദീപാവലിക്കു മുന്നോടിയായുള്ള ആഘോഷ പരിപാടിയില്‍ എത്താതിരുന്നതെന്നും ധാരണയില്ലാത്ത ആരാധകനാണ് ഇയാളെന്നു ചോദ്യത്തില്‍ നിന്നു വ്യക്തമാണ്.
മുംബൈയുടെ മറുപടി
ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഒരു വീഡിയോ മാത്രം പോസ്റ്റ് ചെയ്താണ് മുംബൈ ഇന്ത്യന്‍സ് ആരാധകന്റെ ചോദ്യത്തിനു മറുപടി നല്‍കിയത്. ശാന്തരായിരിക്കൂയെന്ന് രോഹിത് ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഏതു ഫ്രാഞ്ചൈസിയും ടീമില്‍ വേണമെന്നാഗ്രഹിക്കുന്ന ബൗളറാണ് ബുംറ. എന്നാല്‍ എന്തു വില കൊടുത്തും തങ്ങളുടെ സ്റ്റാര്‍ ബൗളറെ നിലനിര്‍ത്താന്‍ തന്നെയാണ് മുംബൈ ശ്രമിക്കുകയെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications