Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍സി എനിക്കു തരൂ, ബുംറയുടേത് മുംബൈയ്ക്കുള്ള മുന്നറിയിപ്പ്! ഉറപ്പിച്ച് ആരാധകര്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെന്നായിരിക്കും. ഏതു ഫോര്‍മാറ്റിലും ഒരുപോലെ അപകടകാരിയായ അദ്ദേഹത്തിനു വളരെ പെട്ടെന്നു മല്‍സരഗതി മാറ്റാനുള്ള അസാധാരണ കഴിവ് കൂടിയുണ്ട്. ഇപ്പോഴിതാ ഫാസ്റ്റ് ബൗളര്‍മാരുടെ ക്യാപ്റ്റന്‍സി മിടുക്കിനെപ്പറ്റി ബുംറ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

പല വ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ വാക്കുകളില്‍ ആരാധകര്‍ വായിച്ചെടുക്കുകയും ചെയ്യുന്നു. ഒരു പരിപാടിയില്‍ അതിഥിയായി വന്നപ്പോഴാണ് ഫാസ്റ്റ് ബൗളര്‍മാരുടെ നേതൃശേഷിയെക്കുറിച്ച് ബുംറ സംസാരിച്ചത്. ബൗളര്‍മാര്‍ വളരെ സ്മാര്‍ട്ടായിട്ടുള്ള ആളുകളാണെന്നു ഞാന്‍ കരുതുന്നു.

കാരണം ബാറ്റര്‍മാരെ പുറത്താക്കേണ്ടത് ഞങ്ങളാണ്. ഗ്രൗണ്ടുകള്‍ ചെറുതായതു കൊണ്ടും ബാറ്റുകള്‍ മെച്ചപ്പെട്ടതായതിനാലും ഞങ്ങള്‍ എല്ലായ്‌പ്പോഴും പ്രതിബന്ധനങ്ങളോടു പോരാടുകയാണ്. ബോള്‍ കൂടുതല്‍ സ്വിങ് ചെയ്യിക്കുന്നതിനു വേണ്ടി എന്തെങ്കിലുമൊരു ആര്‍ട്ടിക്കിളോ, ടെക്‌നോളജിയോ വന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. ബൗളര്‍മാര്‍ പന്തെറിയുന്നതും ഇവയ്‌ക്കെതിരേ സിക്‌സറുകളടിക്കുന്നതും ആളുകള്‍ ആസ്വദിക്കുന്നതായും ബുംറ വ്യക്തമാക്കി.

JASPRIT BUMRAH

പ്രതിബന്ധങ്ങള്‍ക്കെതിരേ പോരാടുന്നത് നിങ്ങളെ കൂടുതല്‍ ധൈര്യശാലികളാക്കി മാറ്റും. നേതൃത്വത്തിനു നിങ്ങള്‍ ധൈര്യശാലികളായിരിക്കുകയും വേണം. പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്റെ റോളില്‍ നന്നായി ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. വസീം അക്രം ടീമിനെ നയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

കപില്‍ ദേവും ഇമ്രാന്‍ ഖാനും ലോകകപ്പ് നേടിയിട്ടുള്ളവരാണ്. ബൗളര്‍മാരാണ് ഏറ്റവും സമാര്‍ട്ടായിട്ടുള്ളവര്‍. ചില സമയങ്ങളില്‍ ശാരീരികമായി ഇതു സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. അതിനാലാണ് ക്യാപ്റ്റന്‍സി ബാറ്റര്‍മാരിലേക്കു പോവുന്നത്. എന്റെ അഭിപ്രായത്തില്‍ ബൗളര്‍മാരാണ് ഏറ്റവും സ്മാര്‍ട്ടായിട്ടുള്ളവരെന്നും ബുംറ ചൂണ്ടിക്കാണിച്ചിരുന്നു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ബുംറ. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലും ടീമിന്റെ നേതൃനിരയിലേക്കു അദ്ദേഹം വരുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതു സംഭവിച്ചിട്ടില്ല. യുവ ഓപ്പണിങ് ബാറ്റര്‍ ശുഭ്മന്‍ ഗില്ലിനെയാണ് പുതിയ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.

ഈ റോള്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള ബുംറയ്ക്കു ലഭിക്കുമെന്നു പലരും പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയെ ഇതിനകം ഒരു ടി20 പരമ്പരയില്‍ അദ്ദേഹം നയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലെ അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു ഇത്. ബുംറയ്ക്കു കീഴില്‍ ഇന്ത്യ പരമ്പരയും കൈകക്കലാക്കിയിരുന്നു.

JASPRIT BUMRAH

പേസര്‍മാര്‍ വളരെ ബുദ്ധിശാലികളും ധീരരുമായ ക്യാപ്റ്റന്‍മാരാണെന്ന ബുംറയുടെ അഭിപ്രായ പ്രകടനം ചിലര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതികരണം. മുംബൈ ഇന്ത്യന്‍സ് ടീമിനുള്ള ജസ്പ്രീത് ബുംറയുടെ ശക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. ഹാര്‍ദിക് പാണ്ഡ്യക്കു പകരം അടുത്ത സീസണില്‍ ക്യാപ്റ്റന്‍സി തന്നെ ഏല്‍പ്പിക്കൂയെന്നാണ് ബുംറ പറയാതെ പറഞ്ഞിരിക്കുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.

ജസ്പ്രീത് ബംറ തീര്‍ച്ചയായും വളരെ മികച്ചൊരു ക്യാപ്റ്റനും കൂടിയാണ്. ഇന്ത്യന്‍ ടീമിനോടൊപ്പം അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ രോഹിത് ശര്‍മയ്ക്കു ശേഷം മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം തീര്‍ച്ചയായും അദ്ദേഹം അര്‍ഹിച്ചിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റ് ബുംറയില്‍ വിശ്വാസമര്‍പ്പിച്ചില്ല. മുംബൈ വിട്ട് അടുത്ത സീസണില്‍ പുതിയൊരു ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ബുംറയെ കാണാനായേക്കുമെന്നും ആരാധകര്‍ പറയുന്നു.

Story first published: Friday, July 26, 2024, 23:26 [IST]
Other articles published on Jul 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+