Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിക്‌സറടിച്ച് സ്വന്തം കാറിന്റെ മുന്‍ചില്ല് തകര്‍ത്തു! തലയില്‍ കൈവച്ച് ബാറ്റ്‌സ്മാന്‍- വീഡിയോ വൈറല്‍

ഒരു ക്രിക്കറ്റ് മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ സിക്‌സറടിക്കുകയെന്നത് ഏതൊരു ബാറ്റ്‌സ്മാന്റെയും ആഗ്രഹമാണ്. എന്നാല്‍ ഇതേ സിക്‌സര്‍ കാരണം ഒരു ബാറ്റ്‌സ്മാന് ഞെട്ടലും നിരാശയും വന്നാല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരു അപൂര്‍വ്വസംഭവം നടന്നിരിക്കുകയാണ്. ബ്രിട്ടനില്‍ നടന്ന ഒരു ആഭ്യന്തര മല്‍സരത്തിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

1

ബ്രിട്ടനിലെ അമെച്വര്‍ ക്രിക്കറ്ററായ ആസിഫ് അലിക്കാണ് ഇങ്ങനെയൊരു ഗതികേടുണ്ടായത്. വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ നടന്ന ഇല്ലിങ്‌വെര്‍ത്ത് സെന്റ് മേരീസ് ക്രിക്കറ്റ് ക്ലബ്ബും സൊവേര്‍ബി സെന്റ് പീറ്റേഴ്‌സും തമ്മിലുള്ള മല്‍സരത്തിനിടെയയാിരുന്നു സംഭവം. ഇല്ലിങ്‌വെര്‍ത്ത് ടീമിന്റെ താരമായ അലി പറത്തിയ വമ്പന്‍ സിക്‌സര്‍ ഗ്രൗണ്ടിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന സ്വന്തം കാറിന്റെ മുന്നിലെ ചില്‍ തകര്‍ക്കുകയായിരുന്നു. ബോള്‍ ചില്ലില്‍ പതിക്കുന്നത് കണ്ട് അലി തലയില്‍ കൈവയ്ക്കുന്നതിന്റെയും തുടര്‍ന്നു നിരാശയോടെ ഗ്രൗണ്ടില്‍ ഇരിക്കുന്നതിന്റെയും വീഡിയോയൈണ് പുറത്തുവന്നിരിക്കുന്നത്. സിക്‌സര്‍ വഴങ്ങിയ ബൗളറും വിക്കറ്റ് കീപ്പറുമെല്ലാം ഇതു കണ്ട് നിരാശ പ്രകടിപ്പിുന്നതും കാണാം.

2

സിക്‌സര്‍ എന്റെ കാറിന്റെ ദിശയില്‍ പോവുന്നതുകണ്ടപ്പോള്‍ ഓ, നോ, നോ, നോ. എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു താന്‍ മനസ്സില്‍ പറഞ്ഞതെന്ന് അലി മല്‍സരശേഷം പ്രതികരിച്ചു. ബോള്‍ നേരെ കാറിലെ മുന്‍ ചില്ലില്‍ പതിച്ചപ്പോള്‍ എനിക്കത് ഷോക്കായിരുന്നു. ഈ ക്ലബ്ബിനായി ഞാന്‍ ഏറെക്കാലമായി കളിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മുമ്പൊരിക്കലും കാര്‍ പാര്‍ക്കിങ് സ്ഥലത്തു ഞാന്‍ കാര്‍ നിര്‍ത്തിയിട്ടില്ല. എല്ലായ്‌പ്പോഴും പുറത്താണ് കാര്‍ നിര്‍ത്താറുള്ളതെന്നും അലി പറഞ്ഞു.

അതേസമയം, അലിക്കു പിന്തുണയുമായി ക്ലബ്ബ് ചെയര്‍മാന്‍ ജെറമി റോഡ്‌സ് രംഗത്തു വന്നിട്ടുണ്ട്. കാറിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള പണം നല്‍കാമെന്നും അദ്ദേഹം അറിയിച്ചു. ഞങ്ങള്‍ക്കു വേണ്ടി അലി ധാരാളം റണ്‍സെടുക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതു ഞങ്ങള്‍ ചെയ്യേണ്ട കാര്യം തന്നെയാണെന്നും റോഡ്‌സ് കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റില്ലാത്തപ്പോള്‍ ഉപജീവനത്തിനു വേണ്ടി അലി ടാക്‌സിയായി ഉപയോഗിക്കുന്ന കാര്‍ കൂടിയാണിത്.

Story first published: Tuesday, June 22, 2021, 15:43 [IST]
Other articles published on Jun 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+