For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുഷ്ഫയര്‍ ബാഷ്: യുവി ഭയപ്പെട്ടത് സംഭവിച്ചു!! വിക്കറ്റ് ലീക്കു തന്നെ, ഔട്ടായത് ഇങ്ങനെ, വീഡിയോ

ഓസ്‌ട്രേലിയയിലാണ് ചാരിറ്റി മല്‍സരം അരങ്ങേറിയത്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടന്ന ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് ചാരിറ്റി മല്‍സരത്തില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഭയപ്പെട്ടതു തന്നെ സംഭവിച്ചു. കളിയില്‍ യുവിയുടെ വിക്കറ്റ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീക്കു തന്നെ ലഭിച്ചു.

കഴിഞ്ഞ ദിവസം ബുഷ്ഫയര്‍ ബാഷില്‍ ലീക്കെതിരേ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ല് യുവി പങ്കു വച്ചിരുന്നു. തനിക്കെതിരേ ലീ 150 കിമി വേഗത്തില്‍ പന്തെറിയുകയാണെങ്കില്‍ നോണ്‍ സ്‌ട്രൈക്കറാവാനാണ് തനിക്കു താല്‍പ്പര്യമെന്നും യുവി തമാശയായി പറഞ്ഞിരുന്നു. കളിയില്‍ പോണ്ടിങ് ഇലവനു വേണ്ടിയാണ് ഇറങ്ങിയതെങ്കില്‍ ഗില്‍ക്രിസ്റ്റ് ഇലവന്റെ താരമായിരുന്നു ലീ.

രണ്ട് റണ്‍സ് മാത്രം

രണ്ട് റണ്‍സ് മാത്രം

മല്‍സരത്തില്‍ അഞ്ചു പന്തുകള്‍ നേരിട്ട യുവരാജിന് നേടാനായത് വെറും രണ്ടു റണ്‍സാണ്. അഞ്ചാം ഓവറിലെ അവസാന പന്തിലാണ് യുവിയെ ലീ പുറത്താക്കിയത്. പോണ്ടിങ് ഇലവന് 31 പന്തില്‍ ജയിക്കാന്‍ 53 റണ്‍സ് വേണമെന്നിരിക്കെ വമ്പനടിക്കു ശ്രമിച്ച് യുവി ഔട്ടാവുകയായിരുന്നു. ലീയുടെ സ്ലോ ബോളാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. വെറും 84.5 കിമി മാത്രം വേഗതയുണ്ടായിരുന്ന ലീയുടെ പന്തില്‍ ലോങ് ഓണിലേക്കു സിക്‌സറിനു ശ്രമിച്ച യുവിയെ ബൗണ്ടറി ലൈനിന് അരികില്‍ വച്ച് വനിതാ താരം അലെക്‌സ് ബ്ലാക്ക്വെല്‍ പിടികൂടുകയായിരുന്നു.

പോണ്ടിങ് ഇലവന് ജയം

പോണ്ടിങ് ഇലവന് ജയം

ഗില്‍ക്രിസ്റ്റ്‌റ ഇലവനെതിരേ ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് പോണ്ടിങ് ഇലവന്‍ സ്വന്തമാക്കിയത്. 10 ഓവര്‍ വീതമുള്ള മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പോണ്ടിങ് ഇലവന്‍ അഞ്ചു വിക്കറ്റിന് 104 റണ്‍സാണ് നേടിയത്.
11 പന്തില്‍ 30 റണ്‍സ് അടിച്ചെടുത്ത മുന്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ് പോണ്ടിങ് ഇലവനെ മികച്ച സ്‌കോറിലെത്തിടച്ചത്. ആന്‍ഡ്രു സൈമണ്ട്‌സിന്റെ ഒരോവറില്‍ രണ്ടു സിക്‌സറും മൂന്നു ബൗണ്ടറിയുമടക്കം ലാറ 17 റണ്‍സ് വാരിക്കൂട്ടി. നായകന്‍ പോണ്ടിങ് 14 പന്തില്‍ 26 റണ്‍സെടുത്തു.

പൊരുതി വീണു

പൊരുതി വീണു

മറുപടിയില്‍ അഞ്ചു വിക്കറ്റിന് 103 റണ്‍സെടുക്കാനെ ഗില്ലിയുടെ ടീമിനായുള്ളൂ. ഒമ്പത് പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം 30 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സനാണ് ഗില്‍ക്രിസ്റ്റ് ഇലവന്റെ ടോപ്‌സ്‌കോറര്‍. സൈമണ്ട്‌സ് 13 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം 29 റണ്‍സെടുത്തപ്പോള്‍ നായകന്‍ ഗില്ലി 11 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 17 റണ്‍സിന് പുറത്തായി.
ഇന്നിങ്‌സിലെ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സായിരുന്നു ഗില്‍ക്രിസ്റ്റ് ഇലവനു വേണ്ടിയിരുന്നത്. എന്നാല്‍ മൂന്നു റണ്‍സെടുക്കാനെ കാമറൂണ്‍ സ്മിത്തിനും നിക്ക് റൈവോള്‍ട്ടിനുമായുള്ളൂ.

വീഡിയോ കാണാം

ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷില്‍ പോണ്ടിങ് ഇലവന്‍ താരം ബ്രെറ്റ് ലീക്കെതിരേ സിക്‌സറിനു ശ്രമിച്ച ഗില്‍ക്രിസ്റ്റ് ഇലവന്റെ യുവരാജ് സിങ് പുറത്താവുന്നതിന്റെ വീഡിയോ കാണാം.

ടീമുകളെ അറിയാം

ടീമുകളെ അറിയാം

പോണ്ടിങ് ഇലവന്‍- റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാങര്‍, മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ, ബ്രാഡ് ഹാഡിന്‍, ബ്രെറ്റ് ലീ, വസീം അക്രം, ഡാന്‍ ക്രിസ്റ്റ്യന്‍, ലൂക്ക് ഹോഡ്ജ്, എലിസ് വില്ലാനി, ഫോബ് ലിക്ഫീല്‍ഡ്.
കോച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ഗില്‍ക്രിസ്റ്റ് ഇലവന്‍- ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വാട്‌സന്‍, ബ്രാഡ് ഹോഡ്ജ്, യുവരാജ് സിങ്, അലെക്‌സ് ബ്ലാക്ക്വെല്‍, ആന്‍ഡ്രു സൈമണ്ട്‌സ്, കോട്‌നി വാല്‍ഷ്, നിക്ക് റിവോള്‍ട്ട്, പീറ്റര്‍ സിഡ്ല്‍, ഫവാദ് അഹമ്മദ്, കാമറൂണ്‍ സ്മിത്ത്.
കോച്ച്: ടിം പെയ്ന്‍.

Story first published: Sunday, February 9, 2020, 16:11 [IST]
Other articles published on Feb 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+