Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗണ്ടറികളുടെ ബ്രാന്‍സ് അംബാസഡര്‍! നന്ദി ഗബ്ബാര്‍, ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞ് ധവാന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന ശിഖര്‍ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റില്‍ ഇനി താന്‍ കളിക്കില്ലെന്നു എക്‌സിലൂടെയാണ് അദ്ദേഹം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന ധവാന്‍ തനിക്കു ഇത്രയും കാലം പിന്തുണ നല്‍കിയ കോച്ചുമാര്‍, ടീമംഗങ്ങള്‍ എന്നിവരോടെല്ലാം നന്ദിയും അറിയിച്ചിരിക്കുകയാണ്. ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നത് തന്റെ സ്വപ്‌നമായിരുന്നെന്നും ഇനി മുന്നോട്ടു പോവാനുള്ള സമയമായെന്നും വിരമിക്കല്‍ വീഡിയോയില്‍ വികാരധീനനായി ധവാന്‍ പറഞ്ഞു.

ദേശീയ ടീമിനായി മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. എങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലാണ് ധവാന്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ധവാനും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് കോമ്പിനേഷനുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഐസിസി ടൂര്‍ണമെന്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ധവാന്‍.

SHIKHAR DHAWAN

ഇന്ത്യക്കു വേണ്ടി 167 ഏകദിനങ്ങളില്‍ നിന്നും 17 സെഞ്ച്വറികളും 35 ഫിഫ്റ്റികളുമടക്കം 6793 റണ്‍സാണ് ആരാധകര്‍ ഗബ്ബാറെന്നു വിശേഷിപ്പിക്കപ്പെടുന്ന ധവാന്റെ സമ്പാദ്യം. 2022 ബംഗ്ലാദേശുമായുള്ള ഏകദിനത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. 122 മല്‍സരങ്ങളില്‍ നിന്നും 8499 റണ്‍സ് ധവാന്‍ അടിച്ചെടുത്തിട്ടുണ്ട്.

ടി20യില്‍ 68 മല്‍സരങ്ങളിലാണ് ഇടംകൈയന്‍ ഓപ്പണര്‍ കളിച്ചത്. 11 ഫിഫ്റ്റികളടക്കം 1759 റണ്‍സും നേടി. ടെസ്റ്റില്‍ പക്ഷെ 34 മല്‍സരങ്ങളില്‍ മാത്രമേ ധവാന് കളിക്കാന്‍ ഭാഗ്യമുണ്ടായുള്ളൂ. ഏഴു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളുമടക്കം 2315 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ധവാനെ ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനയില്‍ അവര്‍ അദ്ദേഹത്തോടു നന്ദി അറിയിക്കുകയും ചെയ്തു.

SHIKHAR DHAWAN

ബൗണ്ടറികള്‍ നേടുന്നതില്‍ ബ്രാന്‍ഡ് അംബാസഡറായിരുന്നു ശിഖര്‍ ധവാന്‍. ഭയമില്ലാത്ത, വളരെ സ്റ്റൈലിഷായ ക്രിക്കറ്ററാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കു നന്ദിയെന്നും ആരാധകര്‍ കുറിക്കുന്നു. മനോഹരമായ ക്രിക്കറ്റ് ഓര്‍മകള്‍ക്കു നന്ദി ശിഖര്‍ ധവാന്‍. നിങ്ങള്‍ മഹാനായ ക്രിക്കറ്റര്‍ മാത്രമല്ല, മികച്ചൊരു വ്യക്തി കൂടിയാണെന്നും ആരാധകര്‍ പുകഴ്ത്തുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ വാഴ്ത്തപ്പെടാത്ത ഹീറോയാണ് ശിഖര്‍ ധവാന്‍ അറിയപ്പെടുക. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം തന്നെ ഇന്ത്യക്കു വേണ്ടി മഹത്തായ സംഭാവനകള്‍ നേടിയിട്ടുള്ള താരമാണ് അദ്ദേഹം. ഫീല്‍ഡില്‍ ധവാന്റെ സാന്നിധ്യം സന്തോഷം നല്‍കുന്ന കാഴ്ചയായിരുന്നു. അദ്ദേഹത്തിനു എല്ലാ വിധ ആശംസകളും നേരുകയാണെന്നും ആരാധകര്‍ കുറിച്ചു.

മനോഹരമായ മുഹൂര്‍ത്തങ്ങള്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ മഹത്തായ സംഭാവനകള്‍ക്കും നന്ദി ശിഖര്‍ ധവാന്‍. നിങ്ങളുടെ അടുത്ത അധ്യായത്തിനായി ആശംസകള്‍ നേരുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ധവാന്‍ എല്ലായ്‌പ്പോഴും ഒരു ഇതിഹാസം തന്നെ ആയിരിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, August 24, 2024, 9:35 [IST]
Other articles published on Aug 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+