For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് മാറ്റേണ്ട, നടത്തണം... മാസ് ഐഡിയയുമായി ഹോഗ്, സിനിമയെ വെല്ലും

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ്

സിഡ്‌നി: കൊവിഡ്-19 അന്താരാഷ്ട്ര കായിക കലണ്ടറിനെയാകെ തകിടം മറിച്ച സാഹചര്യത്തില്‍ ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് നേരത്തേ തീരുമാനിച്ച സമയത്ത് തന്നെ നടത്താന്‍ വഴി നിര്‍ദേശിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ഐസിസി ഇതുവരെ തീരുമാനമൊന്നും സ്വീകരിച്ചിട്ടില്ല. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഹോഗ് അഭിപ്രായപ്രകടനം നടത്തിയത്.

hogg

ടി20 ലോകകപ്പ് റദ്ദാക്കരുതെന്ന് വീഡിയോയില്‍ ഹോഗ് ആവശ്യപ്പെട്ടു. ലോകമാകെയുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ടൂര്‍ണമെന്റാണിത്. തങ്ങളുടെ പ്രിയ താരങ്ങളുടെ പ്രകടനം കാണാന്‍ അവര്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ വേദിയാണിത്. ടൂര്‍ണമെന്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയാലും ടെലിവിഷനിലൂടെയും മറ്റു ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയും അവര്‍ക്കു കളി ആസ്വദിക്കാം. ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വയ്ക്കുകയെന്നത് ഉചിതമല്ല. കാരണം അടുത്ത വര്‍ഷം ഇന്ത്യയില്‍ മറ്റൊരു ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണാണെന്നും ഹോഗ് വിശദമാക്കി.

ഈ വര്‍ഷത്തെ ടി20 ലോകകപ്പ് മുന്‍നിശ്ചയിച്ച പ്രകാരം, അതേ തിയ്യതിയില്‍ തന്നെ നടത്തണം. പല രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ താരങ്ങള്‍ക്കു പുറത്തു പോവാനോ പരിശീലനം നടത്താനോ ഇപ്പോള്‍ കഴിയുന്നില്ല്. ഇത് കൂടി മുന്നില്‍ കണ്ട് ലോകകപ്പിന് ഒന്നര മാസം മുമ്പെങ്കിലും പങ്കെടുക്കുന്ന ടീമുകളുടെ താരങ്ങളെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഓസ്‌ട്രേലിയയില്‍ എത്തിക്കണം. വിമാനത്തില്‍ പുറപ്പെടും മുമ്പ് ഓരോ സംഘത്തിലെയും മുഴുവന്‍ പേരെയും കൊവിഡ്-19 ടെസ്റ്റിനു വിധേയരാക്കുകയും വേണം. ടെസ്റ്റില്‍ പാസാവുന്നവര്‍ മാത്രം ഓസ്‌ടേലിയയിലേക്കു വന്നാല്‍ മതിയെന്നും ഹോഗ് നിര്‍ദേശിച്ചു.

ഓസ്‌ട്രേലിയയിലെത്തിയാല്‍ ഓരോ ടീമിലെയും താരങ്ങളെയും മറ്റ് ഒഫീഷ്യലുകളെയും രണ്ടാഴ്ചത്തേക്കു ക്വാറന്റീന്‍ ചെയ്യണം. അതിനു ശേഷം ഒരു തവണ കൂടി കൊവിഡ്-19 ടെസ്റ്റ് നടത്തണം. ഇതില്‍ പാസായാല്‍ താരങ്ങള്‍ക്കു പരിശീലനം നടത്തുകയും ലോകകപ്പില്‍ പങ്കെടുക്കുകയും ചെയ്യാമെന്നും ഹോഗ് അഭിപ്രായപ്പെട്ടു. അതേസമയം, അടച്ചിട്ട സ്റ്റേഡിയത്തില്‍ ടി20 ലോകകപ്പ് നടത്തുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നു ഓസ്‌ട്രേലിയയുടെ ഇതിഹാസ താരവും മുന്‍ നായകനുമായ അലന്‍ ബോര്‍ഡര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഓസീസ് ടീമിലെ നിലവിലെ അംഗവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്വെല്ലും ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ ടൂര്‍ണമെന്റം സംഘടിപ്പിക്കുന്നതിലെ അനുകൂലിച്ചിരുന്നില്ല.

Story first published: Wednesday, April 15, 2020, 16:09 [IST]
Other articles published on Apr 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+