Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ പേരുകള്‍ കേട്ടാല്‍ സച്ചിന്റെ മുട്ടിടിക്കും!! കളി ഇവരോടു നടക്കില്ല, കൂടുതല്‍ തവണ വിക്കറ്റെടുത്തവര്‍

മുംബൈ: ഇന്ത്യയുടെ ബാറ്റിങ് വിസ്മയവും സ്വകാര്യ അഹങ്കാരവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റിലെ സമാനതകളില്ലാത്ത താരമാണ്. ക്രിക്കറ്റിലെ ഒരേയൊരു ദൈവമെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്നതും സച്ചിനെയാണെന്നത് അദ്ദേഹത്തിന്റെ മഹത്വത്തിന് അടിവരയിടുന്നു. ഏപ്രില്‍ 24ന് സച്ചിന്‍ തന്റെ 47ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും സച്ചിനു മാത്രം അവകാശപ്പെട്ടതാണ്. ടെസ്റ്റിലെയും ഏകദിനത്തിലെയും എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഒരേയൊരു താരവും സച്ചിന്‍ തന്നെ. എന്നാല്‍ കരിയറില്‍ ചില ബൗളര്‍മാര്‍ സച്ചിനെ സ്ഥിരമായി വേട്ടയാടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ അദ്ദേഹത്തിന് ഡ്രസിങ് റൂമിലേക്ക് വഴി കാണിച്ച ബൗളര്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

ബ്രെറ്റ് ലീ (14 തവണ)

ബ്രെറ്റ് ലീ (14 തവണ)

സച്ചിന്റെ സ്ഥിരം അന്തകനമെന്ന പദവി ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീക്ക് അവകാശപ്പെട്ടതാണ്. കരിയറില്‍ 14 തവണയാണ് ലീക്കു മുന്നില്‍ സച്ചിന് പിഴച്ചിട്ടുള്ളത്. മറ്റൊരു ബൗളര്‍ക്കു മുന്നിലും അദ്ദേഹം ഇത്രയും തവണ തല കുനിച്ചിട്ടില്ല.
ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന ലീ ടെസ്റ്റില്‍ 310ഉം ഏകദിനത്തില്‍ 380ഉം വിക്കറ്റുകളെടുത്തിട്ടുണ്ട്.

മുത്തയ്യ മുരളീധരന്‍, ഗ്രെന്‍ മഗ്രാത്ത് (13 തവണ)

മുത്തയ്യ മുരളീധരന്‍, ഗ്രെന്‍ മഗ്രാത്ത് (13 തവണ)

ലീ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം പങ്കിടുന്നത് രണ്ടു ഇതിഹാസങ്ങളാണ്. ഒന്നു ഓസ്‌ട്രേലിയയുടെ തന്നെ മുന്‍ പേസ് വിസ്മയം ഗ്ലെന്‍ മഗ്രാത്താണെങ്കില്‍ മറ്റൊന്ന് ശ്രീലങ്കയുടെ സ്പിന്‍ രാജാവ് മുത്തയ്യ മുരളീധരനാണ്. ഇരുവരും 13 തവണ വീതം സച്ചിന്റെ വിക്കറ്റെടുത്തിട്ടുണ്ട്.
പ്രാവെന്നു വിളിപ്പേരുള്ള മഗ്രാത്തിനെതിരേ കളിക്കുമ്പോഴെല്ലാം സച്ചിന്‍ സമ്മര്‍ദ്ദത്തിലായിരുന്നു. മഗ്രാത്തിന്റെ ബൗളിങിലെ കണിശതയായിരുന്നു സച്ചിനെ വലച്ചിരുന്നത്. ഓസീസിനായി ടെസ്റ്റില്‍ 563ഉം ഏകദിനത്തില്‍ 381ഉം വിക്കറ്റുകള്‍ മഗ്രാത്ത് നേടി. എക്കാലത്തെയും മികച്ച ടെസ്റ്റ് ബൗളറെന്നു വിശേഷിപ്പിക്കപ്പെടുന്ന മുരളി ടെസ്റ്റില്‍ 800ഉം ഏകദിനത്തില്‍ 534ഉം വിക്കറ്റുകള്‍ കൊയ്തിട്ടുണ്ട്.

ഷോണ്‍ പൊള്ളോക്ക്, ചാമിന്ദ വാസ് (9 തവണ)

ഷോണ്‍ പൊള്ളോക്ക്, ചാമിന്ദ വാസ് (9 തവണ)

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസറും നായകനുമായിരുന്ന ഷോണ്‍ പൊള്ളോക്കും ശ്രീലങ്കയുടെ മുന്‍ പേസ് ഇതിഹാസം ചാമിന്ദ വാസും മൂന്നാം സ്ഥാനം പങ്കിടുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒമ്പതു തവണ വീതം ഇരുവരും ചേര്‍ന്നു സച്ചിനെ പുറത്താക്കിയിട്ടുണ്ട്.
മികച്ച ഓള്‍റൗണ്ടര്‍ കൂടിയായിരുന്ന പൊള്ളോക്ക് ടെസ്റ്റില്‍ 421ഉം ഏകദിനത്തില്‍ 393ഉം വിക്കറ്റുകളെടുത്തിട്ടുണ്ട്. 2000 മുതല്‍ 2003 വരെയായിരുന്നു അദ്ദേഹം ടീമിന്റെ നായകന്‍.
അതേസമയം, ലങ്കയുടെ എക്കാലത്തെയും മികച്ച പേസര്‍മാരുടെ നിരയിലാണ് വാസിന്റെ സ്ഥാനം. ടെസ്റ്റില്‍ 355ഉം ഏകദിനത്തില്‍ 400ഉം വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ജെയിംസ് ആന്‍ഡേഴ്‌സന്‍ (എട്ട് തവണ)

ജെയിംസ് ആന്‍ഡേഴ്‌സന്‍ (എട്ട് തവണ)

ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസറായ ജെയിംസ് ആന്‍ഡേഴ്‌സനും സച്ചിന്റെ വിക്കറ്റിനോടു പ്രത്യേക പ്രണയമുണ്ടായിരുന്നു. വിവിധ ഫോര്‍മാറ്റുകകളിലായി എട്ടു തവണ സച്ചിനെതിരേ ആന്‍ഡേഴ്‌സന്‍ വിക്കറ്റ് നേട്ടം ആഘോഷിട്ടിട്ടുണ്ട്.
2002-03ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം ഇംഗ്ലണ്ടിനായി ഇതുവരെ 151 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലുമായി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ ആന്‍ഡേഴ്‌സനാണ്. ടെസ്റ്റില്‍ 584ഉം ഏകദിനത്തില്‍ 269ഉം വിക്കറ്റുകള്‍ പേസറുടെ പേരിലുണ്ട്.

ഹീത്ത് സ്ട്രീക്ക് (ഏഴു തവണ)

ഹീത്ത് സ്ട്രീക്ക് (ഏഴു തവണ)

സിംബാബ്‌വെയില്‍ നിന്നുള്ള ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളും അവരുടെ മുന്‍ നായകനുമായ ഹീത്ത് സ്ട്രീക്കാണ് പട്ടികയിലെ അഞ്ചാമന്‍. കരിയറില്‍ ഏഴു തവണയാണ് സ്ട്രീക്കിനു വിക്കറ്റ് സമ്മാനിച്ച് സച്ചിനു മടങ്ങേണ്ടി വന്നത്. 1993-94ല്‍ സിംബാബ്‌വെയുടെ പാകിസ്താന്‍ പര്യടനത്തിലാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ടു വിക്കറ്റുകളുമായി സ്ട്രീക്ക് തന്റെ വരവറിയിക്കുകയും ചെയ്തു. സിംബാബ്‌വെയ്ക്കായി ടെസ്റ്റില്‍ 216ഉം ഏകദിനത്തില്‍ 239ഉം വിക്കറ്റുകള്‍ സ്ട്രീക്ക് നേടിയിട്ടുണ്ട്.

Story first published: Saturday, April 25, 2020, 15:43 [IST]
Other articles published on Apr 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+