Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കെതിരേ ബൗളിങ്, ബുംറയ്‌ക്കെതിരേ ബാറ്റിങ്... ഏതെടുക്കും? ഓസീസ് ഗ്ലാമര്‍ താരം പറയുന്നു

സിഡ്‌നി: വനിതാ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്നു ഫോര്‍മാറ്റിലും ഓസീസ് ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കു വഹിക്കുന്ന താരം കൂടിയാണ് പെറി. സോണി സ്‌പോര്‍ട്‌സിന്റെ ഒരു റാപ്പിഡ് ഫയര്‍ ചോദ്യോത്തര സെഷനില്‍ താരം പങ്കെടുത്തിരുന്നു. കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കു രസകരമായ മറുപടിയാണ് പെറി നല്‍കിയത്.

perry

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ ബൗളിങ്, ഇന്ത്യയുടെ തന്നെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരേ ബാറ്റിങ് ഇവയില്‍ ഏതു തിരഞ്ഞെടുക്കുമെന്ന കുസൃതിച്ചോദ്യത്തിന് പെറിയുടെ മറുപടി ഇങ്ങനെയായിരുന്നു. കുറച്ചു നേരം ആലോചിച്ച ശേഷമായിരുന്നു താരത്തിന്റെ മറുപടി. അതെ, വിരാടിനെതിരേ ബൗള്‍ ചെയ്യുമെന്നായിരുന്നു പെറിയുടെ ഉത്തരം.

ഇതു കൂടാതെ ആറു ചോദ്യങ്ങളാണ് റാപ്പിഡ് ഫയര്‍ റൗണ്ടില്‍ പെറിയോടു ചോദിച്ചത്. അവസാന ഓവറില്‍ ആറ് റണ്‍സ് പ്രതിരോധിക്കുമോ അല്ലെങ്കില്‍ അവസാന ഓവറില്‍ 20 റണ്‍സ് ചേസ് ചെയ്യുമോ എന്ന ചോദ്യത്തിന് 20 റണ്‍സ് ചേസ് ചെയ്യുമെന്നാണ് പെറി പറഞ്ഞത്. 2021ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ഇംഗ്ലണ്ട്‌ ഇവരില്‍ ആരെ നേരിടാനാണ് ഇഷ്ടമെന്നുള്ള ചോദ്യത്തിന് ഇന്ത്യക്കെതിരേ കളിക്കാനാണെന്നു പെറി വ്യക്തമാക്കി.

koh

വിരമിച്ച ശേഷം കോച്ചോ, കമന്ററിയോ ഇഷ്ടമെന്ന ചോദ്യത്തിന് കോച്ചിങെന്നാണ് പെറി മറുപടി നല്‍കിയത്. അടുത്ത ആഷസ് ജയം, അല്ലെങ്കില്‍ ലോകകപ്പ് ജയമെന്ന ചോദ്യത്തിന് അതേക്കുറിച്ച് അറിയില്ലെന്നും, പിന്നാലെ ആഷസെന്നും ഓസീസ് സൂപ്പര്‍ താരം പറഞ്ഞു. ലോര്‍ഡ്‌സിലെ സെഞ്ച്വറിയോ, എംസിജിയില്‍ ഹാട്രിക്കോയെന്ന ചോദ്യത്തിന് ലോര്‍ഡ്‌സിലെ സെഞ്ച്വറിയെന്നാണ് പെറി ഉത്തരം നല്‍കിയത്. ക്രിക്കറ്ററായിരുന്നെങ്കില്‍ വനിതകളുടെ ഫുട്‌ബോള്‍ ലോകകപ്പ് ടീമില്‍ കളിക്കുമോ, മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ റോജര്‍ ഫെഡറര്‍ക്കൊപ്പം കളിക്കുമോയെന്ന ചോദ്യത്തിന് മിക്‌സഡ് ഡബിള്‍സെന്നും പെറി മറുപടി നല്‍കി.

perry2

ഈ വര്‍ഷമാദ്യം നാട്ടില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയന്‍ സംഘത്തില്‍ പെറിയുമുണ്ടായിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്നു ഇന്ത്യക്കെതിരായ ഫൈനലില്‍ താരത്തിനു പുറത്തിരിക്കേണ്ടി വന്നു. ഏകപക്ഷീയമായ ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിനു തകര്‍ത്തായിരുന്നു ഓസീസിന്റെ കിരീടധാരണം. ഓസീസിനു വേണ്ടി എട്ടു ടെസ്റ്റുകളും 112 ഏകദിനങ്ങളും 120 ടി20കളും കളിച്ചിട്ടുള്ള പെറി 624, 3022, 1218 റണ്‍സും മൂന്നു ഫോര്‍മാറ്റുകളിലുമായി 297 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Story first published: Tuesday, May 5, 2020, 14:17 [IST]
Other articles published on May 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+