ടി20 ലോകകിരീടം ഇതാ കണ്‍ മുന്നില്‍... അവതരിപ്പിച്ചത് കരീന കപൂര്‍, ഇനി കാത്തിരിപ്പ്
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ ജേതാക്കള്‍ക്കുള്ള ട്രോഫി പുറത്തിറക്കി. ബോളിവുഡ് താരസുന്ദരി കരീന കപൂറാണ് മെല്‍ബണില്‍ നടന്ന ചടങ്ങില്‍ പുരുഷ, വനിതാ ടീമുകളുടെ ലോകകപ്പിലെ ട്രോഫികള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. 2020 ഫെബ്രുവരി 21നാണ് വനിതകളുടെ ടി20 ലോകകപ്പ് ആരംഭിക്കുന്നത്. പുരുഷന്‍മാരുടെ ടി20 ലോകകപ്പിന് ഒക്ടോബര്‍ 18നാണ് തുടക്കമാവുക.

ഇത്രയും വലിയൊരു ചടങ്ങിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണെന്നു കരീന പ്രതികരിച്ചു. തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ടി20 ലോകകപ്പില്‍ ഇറങ്ങുന്ന എല്ലാ വനിതാ താരങ്ങള്‍ക്കും അവരുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കട്ടെയെന്നു ആശംസിക്കുന്നതായും കരീന പറഞ്ഞു. ഈ താരങ്ങള്‍ എല്ലാവര്‍ക്കും വലിയ പ്രചോദനമാണ്. തന്റെ ഭര്‍തൃപിതാവായ എംഎകെ പട്ടൗഡി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള ഏറ്റവും മികച്ച താരങ്ങളിലൊരാളായിരുന്നു. ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനുള്ള അവസരം ലഭിച്ചത് ഏറെ അഭിമാനം നല്‍കുന്നതായും കരീന കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പിന്റെ പുരുഷ വിഭാഗത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് നിലവിലെ ചാംപ്യന്‍മാര്‍. 2020 ഒക്ടോബര്‍ 25ന് മെല്‍ബണില്‍ നടക്കുന്ന സൂപ്പര്‍ 12 മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് വിന്‍ഡീസിന്റെ ആദ്യ കളി. 2016ല്‍ ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ നാടകീയ ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് വിന്‍ഡീസ് കിരീടത്തില്‍ മുത്തമിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications