For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ കളിച്ച അച്ഛനും മകനും- ഇന്ത്യയില്‍ നിന്നു ഒരിക്കല്‍ മാത്രം, ലിസ്റ്റ് നോക്കാം

അഞ്ചു പേരാണ് ലോകകപ്പില്‍ കളിച്ചിട്ടുള്ളത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അച്ഛന്റെ വഴിയെ ദേശീയ ടീമിലെത്തിയ നിരവധി താരങ്ങളെ നമുക്കു കാണാന്‍ കഴിയും. ചിലതില്‍ അച്ഛന്റെ പെരുമയ്‌ക്കൊത്ത പ്രകടനം നടത്താനാവാതെ മകന്‍ നിരാശപ്പെടുത്തിയപ്പോള്‍ മറ്റു ചിലതിലാവട്ടെ അച്ഛനേക്കാള്‍ കേമനായി മാറിയ മക്കളെയും നമുക്കു കാണാന്‍ കഴിയും. എന്നാല്‍ അച്ഛന്റെ പാത പിന്തുടര്‍ന്നു ലോകകപ്പിലും ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ള ചുരുക്കം പേര്‍ മാത്രമേയുള്ളൂ. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ബിന്നീസ്

ബിന്നീസ്

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നിയും മകനും ഓള്‍റൗണ്ടറുമായ സ്റ്റുവര്‍ട്ട് ബിന്നിയും ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ലോകകപ്പിന്റെ ഭാഗമാവാന്‍ ഭാഗ്യമുണ്ടായ ഒരേയൊരു അച്ഛനും മകനുമാണിത്. 1983ല്‍ കപില്‍ ദേവിനു കീഴില്‍ ഇന്ത്യ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ സംഘത്തില്‍ ബിന്നിയുമുള്‍പ്പെട്ടിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും അദ്ദേഹത്തിനായിരുന്നു. 18 ഇരകളുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ റോജറായിരുന്നു തലപ്പത്ത്.
അതേസമയം, 2014ലാണ് അദ്ദേഹത്തിന്റെ മകന്‍ സ്റ്റുവര്‍ട്ട് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. തൊട്ടടുത്ത വര്‍ഷം നടന്ന ലോകകപ്പിലും താരത്തിനു ഇടം ലഭിച്ചു. എംഎസ് ധോണി നയിച്ച ടീമിന്റെ ഭാഗമായിരുന്ന സ്റ്റുവര്‍ട്ടിന് പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 2016 മുതല്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ നാഗാലാന്റിനു വേണ്ടിയാണ് കളിക്കുന്നത്.

 മാര്‍ഷുമാര്‍

മാര്‍ഷുമാര്‍

ഓസ്‌ട്രേലിയയുടെ ജെഫ് മാര്‍ഷിന്റെ മക്കളായ ഷോണ്‍, മിച്ചെല്‍ മാര്‍ഷുമാര്‍ അച്ഛനെപ്പോലെ തന്നെ ലോകകപ്പില്‍ കളിച്ചിട്ടുള്ളവരാണ്. 1987ല്‍ ലോക ചാംപ്യന്‍മാരായ ഓസീസ് ടീമില്‍ ജെഫ് ഉള്‍പ്പെട്ടിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 428 റണ്‍സുമായി ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരമായും അദ്ദേഹം മാറിയിരുന്നു. രണ്ടു സെഞ്ച്വറികളും ലോകകപ്പില്‍ ജെഫ് നേടി.
2015ല്‍ മൈക്കല്‍ ക്ലാര്‍ക്കിനു കീഴില്‍ ഓസീസ് ഏകദിന ലോകകപ്പില്‍ കിരീടം നേടിയപ്പോള്‍ മിച്ചെലും ടീമിന്റെ ഭാഗമായിരുന്നു. ടൂര്‍ണമെന്റില്‍ മൂന്നു മല്‍സരങ്ങളിലും താരം കളിച്ചു. 2019ലെ ലോകകപ്പില്‍ ബാക്കപ്പായും മിച്ചെല്‍ ടീമിന്റെ ഭാഗമായിരുന്നു. 2008ല്‍ ഏകദിന അരങ്ങേറ്റം നടത്തിയസ സഹോദരന്‍ ഷോണ്‍ 2019ലെ ലോകകപ്പ് ടീമിലുണ്ടായിരുന്നു.

 കറെന്‍സ്

കറെന്‍സ്

കെവിന്‍ കറെനു മകന്‍ ടോം കറെനും ലോകകപ്പില്‍ കളിച്ചിട്ടുള്ളവരാണ്. പക്ഷെ വ്യത്യസ്ത ടീമുകള്‍ക്കു വേണ്ടിയാണ് ഇരുവരും ലോകകപ്പ് കളിച്ചതെന്നു മാത്രം. 1983, 87 ലോകകപ്പുകളില്‍ സിംബാബ്‌വെ ടീമിന്റെ താരമായിരുന്നു കെവിന്‍. കരിയറില്‍ 11 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചു.
എന്നാല്‍ കെവിന്റെ മൂത്ത മകന്‍ ടോം ഇംഗ്ലണ്ട് ടീമിനു വേണ്ടിയാണ് കളിക്കുന്നത്. 2019ല്‍ ഒയ്ന്‍ മോര്‍ഗനു കീഴില്‍ ഏകദിന ലോകകപ്പ് നേടിയ സംഘത്തില്‍ ടോമുമുണ്ടായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. ടോമിന്റെ സഹോദരന്‍ സാം കറെനും ഇംഗ്ലണ്ട് താരമാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലൂടെ സാമും അച്ഛന്റെയും ജ്യേഷ്ഠന്റെയും നേട്ടത്തിനൊപ്പമെത്തിയേക്കും.

 ബ്രോഡുമാര്‍

ബ്രോഡുമാര്‍

ഇംഗ്ലണ്ടിന്റെ ക്രിസ് ബ്രോഡും മകന്‍ സ്റ്റുവര്‍ട്ട് ബ്രോഡും വ്യത്യസ്ത കാലഘട്ടങ്ങളില്‍ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മാച്ച് റഫറിമാരില്‍ ഒരാള്‍ കൂടിയായ ക്രിസ് 34 ഏകദിനങ്ങളാണ് കളിച്ചിട്ടുള്ളത്. മൂന്നു ലോകകപ്പ് മല്‍സരങ്ങളും ഇതിലുള്‍പ്പെടുന്നു. 1987ലെ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു പരാജയപ്പെട്ട ഇംഗ്ലണ്ട് സംഘത്തില്‍ ക്രിസുമുണ്ടായിരുന്നു.
മികച്ച പേസര്‍മാരില്‍ ഒരാളായ സ്റ്റുവര്‍ട്ട് മൂന്നു ലോകകപ്പുകളില്‍ ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞു. 2007 (ടി20 ലോകകപ്പ്), 2011, 15 (ഏകദിന ലോകകപ്പ്) എന്നിവയിലാണ് അദ്ദേഹം പന്തെറിഞ്ഞത്. എന്നാല്‍ 2015ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോടു ഇംഗ്ലണ്ട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ ശേഷം നിശ്ചിത ഓവര്‍ ടീമില്‍ സ്റ്റുവര്‍ട്ടിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. 2016നു ശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പേസര്‍ കളിച്ചിട്ടില്ല. എങ്കിലും ടെസ്റ്റ് ടീമില്‍ ഇപ്പോഴും അവിഭാജ്യഘടകമാണ് സ്റ്റുവര്‍ട്ട്.

 ലാതമുകള്‍

ലാതമുകള്‍

ന്യൂസിലാന്‍ഡിന്റെ റോഡ് ലാതമിന്റെ വഴിയെ മകന്‍ ടോം ലാതവും ദേശീയ ടീമിനായി ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. 1992ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡ് ടീമില്‍ അംഗമായിരുന്നു റോഡ്. ടോമാവട്ടെ ഇതിനകം രണ്ടു ലോകകപ്പുകളില്‍ ന്യൂസിലാന്‍ഡിനെ പ്രതിനിധീകരിച്ചു. 2015, 19 ലോകകപ്പുകളില്‍ താരം ടീമിലുണ്ടായിരുന്നു. 15ല്‍ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചില്ലെങ്കിലും 19ല്‍ കിവീസിന്റെ 10 മല്‍സരങ്ങളിലും ടോം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.

Story first published: Monday, May 10, 2021, 11:58 [IST]
Other articles published on May 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+