Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020 ടി20 ലോകകപ്പ്: ടീം ഇന്ത്യയില്‍ ആരൊക്കെ? ഇവരുണ്ടാവില്ല!! ഒരാള്‍ക്ക് പകരം വയ്ക്കാനാളുമില്ല

മുംബൈ: ഏകദിന ലോകകപ്പില്‍ കിരീടമോഹങ്ങള്‍ സെമി ഫൈനലില്‍ വീണുടഞ്ഞതോടെ ടീം ഇന്ത്യ അടുത്ത അങ്കത്തിന് കച്ച മുറുക്കുകയാണ്. 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കിരീടമുയര്‍ത്തുകയാണ് ഇന്ത്യയുടെ പുതിയ ലക്ഷ്യം. ഇനിയുള്ള ഓരോ പരമ്പരകളും വിരാട് കോലിക്കും സംഘത്തിനും ലോകകപ്പിനുള്ള പടയൊരുക്കം കൂടിയാണ്.

മികച്ചൊരു സംഘത്തെ ലോകകപ്പിനു മുമ്പ് വാര്‍ത്തെടുക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഇന്ത്യക്കു മുന്നിലുള്ളത്. ചില മുതിര്‍ന്ന താരങ്ങളെ അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കാണാനും സാധ്യതയില്ല. ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലാത്ത മുതിര്‍ന്ന താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നു നോക്കാം.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ദിനേഷ് കാര്‍ത്തിക് ദയനീയ പരാജയമായി മാറി. സെലക്ടര്‍മാരുടെ പ്രശംസ പിടിച്ചുപറ്റുന്നന ഒരിന്നിങ്‌സ് പോലും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. അടുത്ത ടി20 20 ലോകകപ്പില്‍ തീര്‍ച്ചയായും ഉണ്ടാവാനിടയില്ലാത്ത താരം കൂടിയായിരിക്കും കാര്‍ത്തിക്.
റിഷഭ് പന്തിനു പകരമാണ് ഏകദിന ലോകകപ്പില്‍ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി കാര്‍ത്തികിനെ ഉള്‍പ്പെടുത്തിയത്. പക്ഷെ ബാറ്റിങില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. ദേശീയ ടീമിലേക്കു കാര്‍ത്തികിന് ഇനിയൊരു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യം തന്നെയായിരിക്കും. 2018ലെ നിദാഹാസ് ട്രോഫി ഫൈനലില്‍ ഹീറോയിസം മാറ്റിനിര്‍ത്തിയാല്‍ കാര്‍ത്തികിന് അവകാശപ്പെടാന്‍ സമീപകാലത്ത് മികച്ച ഇന്നിങ്‌സുകളൊന്നുമില്ല.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി അടുത്ത ടി20 ലോകകപ്പില്‍ ഉണ്ടാവില്ലെന്നു ഉറപ്പിച്ചു പറയാന്‍ കഴിയില്ല. പ്രായം മാത്രമേ അദ്ദേഹത്തിന് മുന്നില്‍ വിലങ്ങു തടിയാവുന്നുള്ളൂ. ബാറ്റിങില്‍ പഴയ ചടുലതയില്ലെങ്കിലും വിക്കറ്റ് കീപ്പിങില്‍ ധോണിക്ക് ഒരു മങ്ങലുമുണ്ടായിട്ടില്ല. പന്തിനെയാണ് അടുത്ത ലോകകപ്പില്‍ മുഖ്യ വിക്കറ്റ് കീപ്പറായി ഇന്ത്യ കണ്ടു വച്ചിരിക്കുന്നത്.ധോണിയുടെ പകരക്കാരനെ കണ്ടെത്തുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

വിരമിച്ചില്ലെങ്കില്‍ ഒരു പക്ഷെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ധോണി ടി20 ലോകകപ്പ് ടീമിലെത്താനുള്ള സാധ്യത എഴുതിത്തള്ളാനാവില്ല. എങ്കിലും മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെപ്പോലുള്ള യുവ വിക്കറ്റ് കീപ്പര്‍മാര്‍ അവസരം കാത്ത് നില്‍ക്കുമ്പോള്‍ 38 കാരനായ ധോണിയെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

ഏകദിന ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്നും തല്‍ക്കാലത്തേക്കു മാറിനില്‍ക്കുകയാണ് ധോണി. വിന്‍ഡീസ് പര്യടനത്തില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരുന്നു. പന്താണ് പര്യടനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്ക് ഇനി ടി20 ലോകകപ്പിനുള്ള സംഘത്തില്‍ കയറിപ്പറ്റുക ദുഷ്‌കരം തന്നെയായിരിക്കും. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ലോകകപ്പിനുള്ള ടീമില്‍ റെയ്‌നയുമുണ്ടാവുകയുള്ളൂ. ഈ വര്‍ഷം നടന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി അത്ര മികച്ച പ്രകടനമല്ല താരം കാഴ്ചവച്ചത്. 23.50 എന്ന ശരാശരിയില്‍ 383 റണ്‍സാണ് റെയ്‌നയ്ക്കു നേടാനായത്.
2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് റെയ്‌ന അവസാനമായി ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചത്. പരമ്പരയിലെ മോശം പ്രകടനം അദ്ദേഹത്തിന് സ്ഥാനം നഷ്ടമാക്കുകയായിരുന്നു.

Story first published: Saturday, July 27, 2019, 16:22 [IST]
Other articles published on Jul 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+